കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെസിയും ചെന്നിത്തലയും കൈവിട്ടു; പിടിവള്ളിയില്ലാതെ അബ്ദുള്ളക്കുട്ടി... കീറാമുട്ടി ഒഴിവാക്കാന്‍ സുധാകരനും സംഘവും രംഗത്ത്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസില്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ ഗോഡ് ഫാദര്‍മാരായ എ. ഐ.സി.സി വര്‍ക്കിങ കമ്മിറ്റിയംഗം കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൈവിട്ടതോടെ പാര്‍ട്ടിയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ നടപടിക്ക് വേഗം കൂടി. ഇവര്‍ രണ്ടു പേരും മോദിസ്തുതിയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ നിന്നും അബ്ദുളളക്കുട്ടിയെ തുണയ്ക്കാനിറങ്ങാത്തതാണ് പാര്‍ട്ടിയില്‍ അബ്ദുള്ളക്കുട്ടിയുടെ ഒറ്റപ്പെടല്‍ തീവ്രമാക്കുന്നത്.

<strong>ലോകം ചുറ്റാൻ ഒരുങ്ങി നരേന്ദ്ര മോദി,ജൂണിൽ അയൽ രാജ്യമായ ശ്രീലങ്കയിലേക്ക്,സിരിസേനയ്ക്ക് മോദിയുടെ ഉറപ്പ്</strong>ലോകം ചുറ്റാൻ ഒരുങ്ങി നരേന്ദ്ര മോദി,ജൂണിൽ അയൽ രാജ്യമായ ശ്രീലങ്കയിലേക്ക്,സിരിസേനയ്ക്ക് മോദിയുടെ ഉറപ്പ്

കോണ്‍ഗ്രസിന്റെ ദയനീയപരാജയവും രാഹുല്‍ഗാന്ധിയുടെ രാജിഭീഷണിയും കാരണം അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി വേണുഗോപാലിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചിരുന്നുവെങ്കിലും തൊടുന്യായം പറഞ്ഞ് തളളിക്കളഞ്ഞകെ.സി വേണുഗോപാലിന്റെ ഹൈക്കമാന്‍ഡ് കളിയാണ് ആലപ്പുഴ സീറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നു കെ.പി.സി.സിക്കുള്ളില്‍ വിമര്‍ശനമുണ്ട്.

കെസിക്ക് അവകാശവാദമുന്നയിക്കാനാകില്ല

കെസിക്ക് അവകാശവാദമുന്നയിക്കാനാകില്ല

തെരഞ്ഞെടുപ്പുകാലത്ത് കേരളത്തില്‍ പ്രചാരണത്തിനെത്താത്ത കെ.സിക്ക് കേരളത്തിലെ വിജയത്തില്‍ തരിമ്പുപോലും അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നു കെ. പി.സി.സി നേതാക്കളില്‍ ചിലര്‍ തുറന്നുപറയുന്നുണ്ട്. അഖിലേന്ത്യാതലത്തില്‍ രാഹുല്‍ ഉയര്‍ത്തിയ റഫേല്‍ ആരോപണം ഏറ്റെടുക്കാന്‍ പോലും വലം കൈയെന്നു നടിക്കുന്ന കെ.സി വേണുഗോപാലിന് കഴിഞ്ഞിട്ടില്ലെന്നും കേരളത്തിലെ നേതാക്കള്‍ പറയുന്നു. കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് നേതാവ് ജോക്കര്‍ എന്നുവിശേഷിപ്പിച്ചതിന്റെ ക്ഷീണം സംസ്ഥാനത്ത് കിങ്‌മേക്കറായി വിരാജിക്കുന്ന കെ.സിക്ക് ഇനിയും മാറിയിട്ടില്ല.

മോദിയാണ് വികസനനായകൻ

മോദിയാണ് വികസനനായകൻ

ഈ സാഹചര്യത്തിലാണ് ഉറ്റസുഹൃത്തും പാര്‍ട്ടിക്ക് അതീതമായി വിപുലമായ ബന്ധമുള്ളമുള്ള അബ്ദുള്ളക്കുട്ടി മോദിയാണ് വികസനനായകനെന്ന വെടിപൊട്ടിച്ചത്. ഇതിനെ പ്രതിരോധിക്കാനോ, സഹായിക്കാനോ പോയാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ തട്ടുകിട്ടുമെന്ന ആശങ്കയാണ് കെ.സി വേണുഗോപാലിനെ മൗനം പാലിക്കാന്‍ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല പോസ്റ്റിനെതിരെ കെ.സി വേണുഗോപാല്‍ ഇതുവരെ വിമര്‍ശനമുന്നയിച്ചിട്ടില്ല. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും കെ.പി,സി.സി മുന്‍ പ്രസിഡന്റുമായ വി. എം സുധീരനെ അബ്ദുള്ളക്കുട്ടി വ്യകതിപരമായി ആക്ഷേപിച്ചപ്പോഴും അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ് കെ.സി വേണുഗോപാല്‍.

ഗ്രൂപ്പ് നിർജ്ജീവം

ഗ്രൂപ്പ് നിർജ്ജീവം

കണ്ണൂരില്‍ നിന്നും അഖിലേന്ത്യാതലത്തിലേക്കുയര്‍ന്ന കെ.സി വേണുഗോപാലിന് കണ്ണൂരില്‍ സ്വന്തം ഗ്രൂപ്പുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നിര്‍ജീവമാണ്. സുധാകരനുമായി സ്വരചേര്‍ച്ചയില്ലാത്ത വേണുഗോപാല്‍ ഗ്രൂപ്പിനെയും എഗ്രൂപ്പിലെ വലിയൊരുവിഭാഗത്തെയും ചിന്നിഭിന്നമാക്കാന്‍ കഴിഞ്ഞലോകസഭാ തെരഞ്ഞെടുപ്പില്‍ നേടിയ കൂറ്റന്‍ വിജയത്തിലൂടെ സുധാകരന് കഴിഞ്ഞു. അബ്ദുള്ളക്കുട്ടിയെ എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് സുധാകര വിഭാഗം കെ. പി.സി.,സിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം തന്നെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടപടി പ്രഖ്യാപിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

രണ്ടാം ഗോഡ് ഫാദർ

രണ്ടാം ഗോഡ് ഫാദർ

അബ്ദുള്ളക്കുട്ടിയുടെ രണ്ടാം ഗോഡ് ഫാദറായി അറിയപ്പെടുന്ന നേതാക്കളിലൊരാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സുധാകരനുമായി തെറ്റിയശേഷം അബ്ദുള്ളക്കുട്ടി ചേക്കേറിയത്് ചെന്നിത്തലയുടെ ചിറകിനടിയിലാണ്. എന്നാല്‍ മോദി സ്തുതിയുടെ പേരില്‍ അബ്ദുളളക്കുട്ടിയെ പരസ്യമായി തള്ളിപറഞ്ഞില്ലെങ്കില്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ചെന്നിത്തല. ഈക്കാര്യത്തില്‍ യുക്തമായ തീരുമാനം കെ.പി.സി.സിയാണ് ചെയ്യേണ്ടെതെന്ന നിലപാടിലാണ് അദ്ദേഹം.

ഏക വഴി ബിജെപി

ഏക വഴി ബിജെപി

കണ്ണൂരില്‍ ചെന്നിത്തലയുടെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തിയിരുന്ന നേതാക്കളിലൊരാളാണ് അബ്ദുള്ളക്കുട്ടി. എന്നാല്‍ ഒരു പ്രതിസന്ധി വന്നപ്പോള്‍ കോണ്‍ഗ്രസിലെ അത്ഭുതക്കുട്ടിയെ സംരക്ഷിക്കാന്‍ ചെന്നിത്തലയും തയാറായിട്ടില്ല. ഫലത്തില്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.കോണ്‍ഗ്രസില്‍ നിന്നും പുറത്തായാല്‍ ബി.ജെ.പിയിലേക്ക് കൂടുമാറുകയെന്ന വഴി മാത്രമേ അബ്ദുള്ളക്കുട്ടിയുടെ മുന്‍പിലുള്ളൂ..

English summary
Abdullakutty issue in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X