കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിലെ വാഹനാപകടം: ഞെട്ടല്‍മാറാതെ മട്ടന്നൂരിലെ തെരൂര്‍ ഗ്രാമം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വെള്ളിയാഴ്ച പുലര്‍ച്ചെ ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് മട്ടന്നൂരിലെ മൂന്നു പേര്‍. മംഗളകര്‍മത്തിനു പോയി മടങ്ങുകയായിരുന്ന പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ തേങ്ങുകയാണ് മട്ടന്നൂരിലെ തെരൂര്‍ ഗ്രാമം. കണ്ണൂരിലെ മട്ടന്നൂര്‍ തെരൂര്‍ ഗ്രാമം, ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയ പാതയിലെ വാഹനാപകടത്തില്‍ മരിച്ചത് പ്രതിശ്രുത വരനും അടുത്ത ബന്ധുക്കളുമാണ്.

<strong>ബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെ</strong>ബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെ

വിനീഷിന്റെ വിവാഹ നിശ്ചയത്തിന് പുറപ്പെട്ടതായിരുന്നു മട്ടന്നൂര്‍ വിമാനത്താവളത്തിനടുത്തുള്ള തെരൂര്‍ ഗ്രാമത്തിലെ പതിനനഞ്ചംഗ സംഘം. തിരുവനന്തപുരത്ത് ഇന്നലെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. അതിന് ശേഷം തിരിച്ച് നാട്ടിലേക്ക് മടങ്ങും വഴിയാണ് വാഹനാപകടമുണ്ടായത്. മെയ് 30ന് കല്യാണം നിശ്ചയിച്ച് മോതിരവും കൈമാറി തിരുവനന്തപുരത്തു നിന്നും മടങ്ങിയതാണ് വിനീഷും കുടുംബാംഗങ്ങളും.

Accident

കണിച്ചുകുളങ്ങരയില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത് . ഇടിയുടെ ആഘാതത്തില്‍ വിനീഷും ഇളയമ്മ പ്രസന്നയും ബന്ധു വിജയകുമാറും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിലെ ചില സീറ്റുകള്‍ തെറിച്ച് റോഡില്‍ വീണു. തെറിച്ച് വീണ സീറ്റുകളിലായിരുന്നു മരിച്ച മൂന്ന് പേരും. അമ്മ ശ്യാമളയുടെ കണ്‍മുന്നില്‍ വച്ചാണ് ബിനീഷിന്റെ മരണം.ടിപ്പര്‍ ലോറി ഡ്രൈവറാണ് മട്ടന്നൂര്‍ തെരൂര്‍ സ്വദേശി ബിനീഷ്.

കുടുംബത്തിന്റെ ഏക ആശ്രയം. ബിനീഷിന്റെ അച്ഛന്‍ രവീന്ദ്രന് സംസാര ശേഷിയില്ല. ലോട്ടറി വില്‍പ്പനക്കാരനാണ് രവീന്ദ്രന്‍. ചെറിയ വരുമാനം കൊണ്ടു ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മറ്റ് ജോലികള്‍ക്കൊന്നും പോകാനാവുന്നില്ല. അമ്മ ശ്യാമളയും രോഗിണിയാണ്. ഒരു കുടുംബത്തിന്റെ തണലാണ് വിനീഷിന്റെ മരണത്തോടെ ഇല്ലാതായത്.

വിനീഷിന്റെ മരണം വിശ്വസിക്കാനാവാതെ സ്തംഭിച്ചിരിക്കുകയാണ് തെരൂരിലെ സുഹൃത്തുക്കളും ബന്ധുക്കളും. പതിനേഴംഗ സംഘമാണ് ബിനീഷിന്റെ വിവാഹമുറപ്പിക്കാന്‍തിരുവനന്തപുരത്തേക്ക് പോയത്. ട്രാവലറിലേയും ബസിലേയും മറ്റ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും നില ഗുരുതരമല്ല. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. നാളെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

English summary
Accident in Alappuzha; Theruru village shocked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X