കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചികിത്സാ സൗകര്യമില്ല: ആറളം ഫാമില്‍ ആദിവാസികുഞ്ഞുങ്ങള്‍ മരിക്കുന്നു

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുനരധിവാസ, വികസനപദ്ധതികള്‍ പലകൈകളിലൂടെ ചോരുന്നു. കൊടും ദാരിദ്രവ്യം ആരോഗ്യരംഗത്ത് അരക്ഷിതാവസ്ഥയാണ് ആറളം ഫാമുള്‍പ്പെടെയുള്ള മലയോരത്തെ ആദിവാസികളുടെ ഇന്നത്തെ അവസ്ഥ. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയായ പതിനൊന്നാം ബ്ലോക്കിലും ഒന്‍പതാം ബ്ലോക്കിലുമായി രണ്ട് ആദിവാസി കുടുംബങ്ങളിലെ നവജാത ശിശുവും ഗര്‍ഭസ്ഥ ശിശുവും ഉള്‍പ്പെടെ കഴിഞ്ഞ ദിവസം മരിക്കുകയുണ്ടായി

<strong>കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കാന്‍ വെറും അരമണിക്കൂര്‍:ടിക്കറ്റ് നിരക്ക് 1500 രൂപ മുതല്‍ </strong>കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കാന്‍ വെറും അരമണിക്കൂര്‍:ടിക്കറ്റ് നിരക്ക് 1500 രൂപ മുതല്‍

ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ആദിവാസിമേഖലയില്‍ ഇനിയുമെത്തിയിട്ടില്ലെന്നാണ് ഇതുവ്യക്തമാക്കുന്നത്. പതിനൊന്നാം ബ്ലോക്കിലെ പ്ലോട്ട് 226 ല്‍ സുബീഷ്-ആശദമ്പതികളുടെ മൂന്നു മാസം പ്രായമായ മകന്‍ആദര്‍ശ് ബ്ലോക്ക് ഒന്‍പതിസു കാളിയത്ത് പഞ്ചമിയുടെയും രാജീവന്റെ ഗര്‍ഭസ്ഥ ശിശുവുമാണ് മരണപെട്ടത്.ആദര്‍ശിന് ജന്‍മനാ ഹൃദ്‌രോഗമുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

Baby

ചികിത്സാര്‍ത്ഥംശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തുകയും ചെയ്തിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രി മരണപ്പെടുകയായിരുന്നു.കാളിയകത്തെ രാജിവന്റെ ഭാര്യ ഗര്‍ഭിണിയായ പഞ്ചമിയെ വയറുവേദനയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടുത്ത ദിവസം പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കെയായിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് പേരാവൂരില്‍ നിന്നും പഞ്ചമിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചുവെന്ന് ഈ കുടുംബം പറയുന്നു.കുഞ്ഞിന്റെ തലയില്‍ മുറിവുണ്ടായിരുന്നതായും കണ്ണില്‍ നിന്നുള്‍പെടെ രക്തസ്രാവമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

വിവരമറിയിച്ചിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആദിവാസികളുടെ പരാതി. മാറി മാറി സര്‍ക്കാരുകള്‍ ഭരിച്ചിട്ടും ഇരിട്ടി മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലോ, തലശ്ശേരിയിലെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഗര്‍ഭിണികള്‍ക്ക് പോഷാകാഹാര കുറവാണ് ഏറ്റവും വലിയ വെല്ലുവിളി. നവജാത ശിശുക്കള്‍ മാസങ്ങള്‍ പിന്നിടും മുന്‍പെ മരണമടയുന്നത് ആറളം ആദിവാസി മേഖലയിലെ നിത്യകാഴ്ചകളിലൊന്നാണ്.

English summary
Adivasi children dies in Aralam farm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X