Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരില്‍ സഹകരണസ്ഥാപനങ്ങളില്‍ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം; പോസ്റ്റര്‍ പ്രചരണവുമായി സേവ് സിപിഎം ഫോറം

പയ്യന്നൂര്‍: സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക വിവാദം പുകയുന്നു. ആള്‍മാറാട്ടം നടത്തി വായ്പയും പണവും തിരിമറി നടത്തിയ സിപിഎം നേതാക്കളെ സംരക്ഷിക്കുന്നുവെന്നു ആരോപിച്ചു പാര്‍ട്ടി നേതൃത്വത്തിനെതിരെ സേവ് സിപി എം ഫോറമെന്ന പേരിലാണ് പയ്യന്നൂര്‍ നഗരസഭയിലെ വെളളൂര്‍ കോത്തായി മുക്കില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണസ്ഥാപനത്തില്‍ നിന്നും വെളളൂര്‍ സൗത്ത്‌ ലോക്കല്‍ കമ്മിറ്റിയംഗം രണ്ടുലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായുളള ആരോപണമാണ് പോസ്റ്ററുകളില്‍ നിറയുന്നത്. കുറ്റാരോപിതനായ നേതാക്കളെ സംരക്ഷിക്കുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെയുളള പ്രതിഷേധമാണ് പോസ്റ്ററില്‍ പ്രകടിപ്പിക്കുന്നത്. നേരത്തെയും ഇയാള്‍ക്കെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതൊക്കെ നേതൃത്വം മൂടിവയ്ക്കുകയായിരുന്നുവെന്നാണ്ആരോപണം.

cpm2-

'ഏയ് നേതൃത്വമേ നിങ്ങള്‍ എത്രതവണയായി ഇദ്ദേഹത്തെ സംരക്ഷിക്കുന്നു, പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ സത്യം ജനങ്ങളെ അറിയിക്കു'മെന്ന മുന്നറിയിപ്പോടെയാണ് സേവ് സി.പി. എം ഫോറമെന്ന പേരില്‍ വെളളൂര്‍ സൗത്ത് ലോക്കല്‍കമ്മിറ്റിക്ക് കീഴിലെ പ്രദേശങ്ങളില്‍ പോസറ്ററുകള്‍പ്രത്യക്ഷപ്പെട്ടത്.

ആരോപണ വിധേയന്‍ ജോലിചെയ്ത സ്ഥാപനത്തില്‍ നിന്നും ബാങ്കിലടക്കേണ്ട ഒരു ലക്ഷത്തി എഴുപത്തിയ്യായിരം രൂപ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നിട്ടും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാതെ സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്. നേരത്തെ കുന്നരുവിലെ ധനരാജ്‌ രക്തസാക്ഷി ഫണ്ടു വിവാദത്തില്‍ ആരോപണ വിധേയനായ നേതാവിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ നന്ദി സൂചകമായിട്ടാണ് പാര്‍ട്ടി നേതൃത്വം പ്രതികരിക്കാത്തതെന്നാണ്‌ സി.പി. എമ്മിനുളളില്‍ നിന്നുമുയരുന്ന ആരോപണം.

‌അതേസമയം പയ്യന്നൂരിലെ ഒരു ബാങ്കിന്റെ ശാഖയില്‍ നിന്നും ആള്‍മാറാട്ടം നടത്തി വായ്പയെടുത്തതായുളള വിവരം പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയായ ജീവനക്കാരന്‍ മുന്‍കൗണ്‍സിലറുടെ ഭാര്യയുടെ പേരിലാണ് അരലക്ഷം രൂപ വായ്പയെടുത്തത്. ജാമ്യക്കാരെയും വ്യാജമായാണ് ചേര്‍ത്തിട്ടുളളത്. വായ്പാ കാലവാധിക്ക് നോട്ടീസ് ലഭിക്കുകയും ജാമ്യക്കാരനായി പേരു ചേര്‍ക്കപ്പെട്ടയാള്‍ വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തപ്പോഴാണ് തട്ടിപ്പു പുറത്തറിയുന്നത്. ഇതിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ബാങ്കോ പാര്‍ട്ടിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മറ്റൊരു ഡി.വൈ. എഫ്. ഐ നേതാവ് കുടുംബശ്രീക്ക് നല്‍കുന്ന മുറ്റത്തെ മുല്ലയുടെ പദ്ധതിപ്രകാരമുളള പത്തുലക്ഷം രൂപയുടെ വായ്പ ബിനാമി പേരില്‍ കൈക്കലാക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇയാളും പയ്യന്നൂരിലെ ഒരു പ്രമുഖ നേതാവിന്റെ അതീവ വിശ്വസ്തരിലൊരാളാണ് അതുകൊണ്ടു തന്നെ ഇയാള്‍ക്കെതിരെയുളള നടപടിയുമുണ്ടാകില്ലെന്നാണ്അണികളില്‍ ചിലര്‍ പറയുന്നത്. നേരത്തെ സാമ്പത്തികകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പങ്കാളിത്തം തെളിഞ്ഞിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴുളള വിഷയങ്ങള്‍ക്കു കാരണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ചിലര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+