Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയാ വര്‍ഗീസിന്റെ നിയമനം: വി.സിയെ തടഞ്ഞ കെ. എസ്.യു പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി അനധികൃത നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ തടയുകയും അദ്ദേഹത്തിന്റെ വാഹനം റോഡില്‍ തടയുകയും ചെയ്തു. ഇന്ന് രാവിലെയാണ്‌സംഭവം. താവക്കരയിലെ ഔദ്യോഗിക വസതിയില്‍ നിന്നും വി.സി സര്‍വകലാശാലയിലേക്ക് കാറില്‍പുറപ്പെട്ടപ്പോഴാണ് കെ. എസ്. യു പ്രവര്‍ത്തകര്‍ ചാടിവീണത്. വി.സിയെറോഡില്‍ തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമം സംഘര്‍ഷത്തിനിടയാക്കി. സമരത്തില്‍ പങ്കാളികളായ വനിതാ പ്രവര്‍ത്തകരെ വനിതാ പോലീസിന് പകരം പുരുഷ പോലീസ് കയ്യേറ്റം ചെയ്യുകയും ചെയ്തത് ഏറെ നേരം പോലീസുമായി വാക്ക് തര്‍ക്കത്തിന് ഇടയാക്കി.

kannur

കാലത്ത് വൈസ് ചാന്‍സിലര്‍ വസതിയില്‍ നിന്നും കാറില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്ക് പുറപ്പെട്ടപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ വൈസ് ചാന്‍സിലറുടെ കാറിന് മുന്നിലേക്ക് ഇരമ്പിയെത്തുകയായിരുന്നു. വി സിക്ക് സുരക്ഷക്കായെത്തിയ പോലീസുകാര്‍ ഏറെ ശ്രമിച്ചിട്ടും വി സിയുടെ കാറിന് പ്രതിഷേധത്തില്‍ നിന്നും ഒഴിയാന്‍ സാധിച്ചില്ല.

ഏത് ലുക്കിലാണേലും നിങ്ങള് പൊളിയാണ്...പക്ഷേ ഇത് ശരിക്കും മത്സ്യകന്യക തന്നെ; നിമിഷയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ..
ഒടുവില്‍ ഏറെ പണിപ്പെട്ടാണ് വി സിയുടെ കാറിന് കടന്നുപോകാന്‍ സാധിച്ചത്. സമരത്തിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ കമല്‍ജിത്ത്, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, അനൂപ് തന്നട,സി വി സുമിത്ത്, ജിജോ ആന്റണി, വി. വി ലിഷ, ഷോബിന്‍ തോമസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സുജേഷ് പണിക്കര്‍, രഞ്ജുഷ വി. എം ബ്ലോക്ക് പ്രസിഡന്റ് സുധീഷ് കുന്നത്ത്, വരുണ്‍ സിവി, നിധിന്‍ നടുവനാട്, തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പ്രിയാവര്‍ഗീസിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് കെ. എസ്.യു പ്രവര്‍ത്തകര്‍ വി.സിയുടെ ഔദ്യോഗികവസതിക്കു മുന്‍പില്‍ രാത്രിസമരം നടത്തിയിരുന്നു. വരുംദിനങ്ങളില്‍പ്രതിഷേധം ശക്തമാക്കുമെന്ന് കെ. എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Recommended Video

cmsvideo
    Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid


    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+