കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീപിടുത്തത്തിൽ നശിച്ചു: ഒരു വർഷത്തിന് ശേഷം പുന:സൃഷ്ടിച്ച് ചിത്രകാരൻ ആർട്ട് ഗ്യാലറി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: അഗ്നിയിൽ വെണ്ണീറായ അറുപതോളം ചിത്രങ്ങൾ ഉള്ളിൽ നോവായി മാറുമ്പോഴും അതൊക്കെ മറന്ന് അതിജീവനത്തിൻ്റെ പാതയിലാണ് ഹരീന്ദ്രൻ ചാലാ ടെന്ന ലോകമറിയുന്ന ചിത്രകാരൻ. അഗ്നിനാളങ്ങൾ ആർത്തിയോടെ വിഴുങ്ങിയ ചിത്രകാരൻ ഹരീന്ദ്രൻ ചാലാടിൻ്റെ ആർട്ട് ഗ്യാലറി പുനർനിർമ്മിച്ചു കൊണ്ട് കലാലോകത്തേക്ക് അതിശക്തമായി തിരിച്ച വന്നിരിക്കുകയാണ്. ചാരത്തിൽ നിന്നുയർന്ന ഫിനിക്സ് പക്ഷിയെപ്പോലെ കണ്ണുരിനെ കലാമിക വ്പുറം ലോകത്ത് അടയാളപ്പെടുത്തിയ ചിത്രകാരൻ ഉള്ളുലയും വേദനയ്ക്കിടെയിൽ നിന്നും അതിജീവന പാതയിലാണിപ്പോൾ.

സ്‌കൂള്‍ കുട്ടികളെ പോലും വെറുതേ വിടാത്ത ആര്‍എസ്എസ് ക്രൂരത, പണ്ട് കോടിയേരിയേയും ആക്രമിച്ചു- തോമസ് ഐസക്ക്‌ സ്‌കൂള്‍ കുട്ടികളെ പോലും വെറുതേ വിടാത്ത ആര്‍എസ്എസ് ക്രൂരത, പണ്ട് കോടിയേരിയേയും ആക്രമിച്ചു- തോമസ് ഐസക്ക്‌

സംസ്ഥാന ലളിതകലാ അക്കാദമി അവാർഡ് ജേതാവും കണ്ണുർ ചിത്രകലാ പരിഷത്തിൻ്റെ മുൻ പ്രസിഡൻ്റുമായ ഹരിന്ദ്രൻ ചാലാടിൻ്റെ കാംബസാറിലുള്ള സ്പേസ്ആർട്ട് ഗ്യാലറിയാണ് ഒരു വർഷം മുൻപ് അഗ്നിക്കിരയായത്. തൊഴിലാളികളുടെ അശ്രദ്ധയിലാണ് അമുല്യമായ അറുപതോളം ചിത്രങ്ങൾ കത്തിനശിച്ചത്.

 artgallery-

ലളിതകലാ അക്കാദമി അവാർഡ് നേടിയ ദി അൺ എൻ ഡിങ് ഡെസ്റ്റിനേഷൻ 40 വർഷത്തോളം പഴക്കമുള്ള പെൻസിൽ ഡ്രോയിങ്ങുകൾ 30 വർഷം വരെ പഴക്കമുള്ള പെയിൻ്റിങ്ങുകൾ എന്നിവയാണ് കെട്ടിട നവീകരണത്തിനിടെ തൊഴിലാളികളുടെ അശ്രദ്ധയിൽ കത്തി നശിച്ചത്. ലോഹത്തിൽ ചെയ്ത കലാസൃഷ്ടികളും അഗ്നിബാധയിൽ ഇല്ലാതായി. അടുത്ത ദിവസങ്ങളിൽ സുഹൃത്തുക്കൾക്കും മറ്റും നൽകാനായി വരച്ചുകൊണ്ടിരുന്ന ചിത്രങ്ങളും വിവിധ എക്സിബിഷനുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കണ്ണുർ റെയിൽവെ സ്‌റ്റേഷനു സമീപത്തെ ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിൻ്റെ മുകൾ നിലയിലായിരുന്നു ഹരീന്ദ്രൻ ചാലാടിൻ്റെ സ്പേസ്ആർട്ട് ഗ്യാലറിയും സ്റ്റുഡിയോയും പ്രവർത്തിച്ചിരുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൻ്റെ മുകൾ നിലയിലായിരുന്നു ആർട്ട് ഗ്യാലറി പ്രവർത്തിച്ചിരുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൻ്റെ മേൽകൂരയിൽ ഷീറ്റിടാനായി ഓടുനീക്കി കമ്പികൾ വെൽഡ് ചെയ്തു പിടിപ്പിക്കുന്നതിനിടെയാണ് തീപ്പൊരി വീണതു കാരണമാണ് ചിത്രങ്ങൾക്ക് തീപിടിച്ചത്. പണി നടക്കുന്നതിനാൽ ചിത്രങ്ങളെല്ലാം ഒരു വശത്ത് അടുക്കി സുക്ഷിച്ചിരിക്കുകയായിരുന്നു. ക്യാൻവാസ് ,പെയിൻ്റ്, ബ്രഷുകൾ തുടങ്ങിയവയും ചിത്രങ്ങൾ സൂക്ഷിച്ചിരുത്തപെൻമരത്തിൻ്റെ ഫ്രെയിമുകളും കത്തിനശിച്ചു. തീ പിടിക്കുന്നതിന് അഞ്ച് മിനുട്ടുവരെ താൻ അവിടെയുണ്ടായിരുന്നുവെന്ന് ഹരീന്ദ്രൻ ചാലാട് പറഞ്ഞു ചായ കുടിക്കാനായി തൊട്ടടുത്ത കടയിലേക്ക് പോയി അൽപ സമയത്തിനുള്ളിലാണ് കടയിൽ നിന്നു പുക ഉയരുന്നതായി വിളിച്ചു പറഞ്ഞത്. ഇവിടേക്ക് ഓടിയെത്തുമ്പോഴെക്കും തീ പടർന്നു കഴിഞ്ഞിരുന്നു. അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. പകുതി കത്തിയും കരിപിടിച്ചും നനഞ്ഞും വികൃതമായ ചിത്രങ്ങളും ഫ്രെയിമുകളും കൂട്ടത്തോടെ കെട്ടിടത്തിന് താഴെ വലിച്ചിട്ടിരിക്കുകയായിരുന്നു.

ഇനിയൊരിക്കലും പുന:സൃഷ്ടിക്കാനാവാത്ത അമുല്യമായ ചിത്രങ്ങൾ കത്തിനശിച്ചത് തന്നെ മാനസികമായി തകർത്തുവെന്നും ബ്രഷുകൾ പോലും പിന്നെ പിടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും ഹരീന്ദ്രൻ ചാലാട് പറഞ്ഞു. കൊ വിഡ് നിയന്ത്രണങ്ങൾ ഏറെ തകർത്തത് ചിത്രകലാ മേഖലയെയാണ്. കലാകാരൻമാർക്ക് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയാന്നെന്നും ഹരീന്ദ്രൻ ചാലാട് പറഞ്ഞു. പുതുക്കി പണിത ആർട്ട് ഗ്യാലറി ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എ ബി എൻ ജോസഫിൻ്റെ അധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്കാണ് ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം കേണൽ സുരേഷിൻ്റെ പോസ്റ്റർ കവിതാ പ്രദർശനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാലറി കലാസ്നേഹികൾക്കായി തുറന്നുകൊടുക്കും. തുടർന്ന് കവി സച്ചിദാനന്ദൻ അവതാരികയെഴുതിയ അറുപത് മുറിവുകൾ എന്ന പോസ്റ്റർ കവിതാ സമാഹാരം പ്രകാശനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കേണൽ സുരേഷ് 'ഹരീന്ദ്രൻ ചാലാട് എന്നിവർ പങ്കെടുത്തു.

English summary
Artist re creates art gallery in Kannur after destroyed in fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X