കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിഷേധത്തിനിടെ മട്ടന്നൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു

Google Oneindia Malayalam News

മട്ടന്നൂർ: കനത്ത പ്രതിഷേധത്തിനിടെ മട്ടന്നൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഉദ്യോഗസ്ഥരെയും പോലീസിനെയും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തിനിടെ ദേഹത്ത് പെട്രോളും ഒഴിച്ചു. ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെ തുടർന്നു എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റു.

ബുധനാഴ്ച്ച രാവിലെ 7.30 ഓടെയാണ് ദേവസ്വം ബോർഡ് അധികൃതർ പോലീസ് സഹായത്തോടെ ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ബോർഡ് അധികൃതർ എത്തുന്നതായുള്ള വിവരത്തെ തുടർന്നു എത്തിയ പ്രതിഷേധക്കാരെ ക്ഷേത്ര കവാടത്തിൽ വച്ചു തടയുകയായിരുന്നു. ഇതിനിടെയാണ് പെട്രോൾ ഒഴിച്ചത്. പോലീസ് ഇടപ്പെട്ട് പെട്രോൾ കുപ്പി പിടിച്ചു വാങ്ങി പ്രതിഷേധക്കാരെ പിടിച്ചു നീക്കുകയായിരുന്നു.ക്ഷേത്ര ഭാരവാഹികൾ ക്ഷേത്ര കവാടത്തിന്‍റെ ഗേറ്റും വാതിലും അടച്ചിട്ടതിനാൽ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.

kannurmap-157494185

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ നിർദേശത്തെ തുടർന്നു ക്ഷേത്രം ദേവസ്വം ബോർഡിന്‍റെ നിയന്ത്രണത്തിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ പി. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ളവരാണ് ചുമതലയേറ്റടുത്തത്. ക്ഷേത്രത്തിന്‍റെ കീഴിലുള്ള ഓഡിറ്റോറിയം അടക്കമുള്ള സ്ഥാപനങ്ങളും ദേവസ്വം ബോർഡിന്‍റെ കീഴിലാകും. മട്ടന്നൂർ സിഐ എം. കൃഷ്ണൻ, എസ്ഐ കെ.വി. ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

പത്തുവർഷത്തിലധികമായി ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്യം ബോർഡ് ശ്രമിച്ചു വരികയായിരുന്നു. കേസ് സുപ്രീം കോടതിയിൽ നിലനിൽക്കുമ്പോഴാണ് ക്ഷേത്രം പിടിച്ചെടുത്തതെന്നും നോട്ടീസ് നൽകിയില്ലെന്നും ക്ഷേത്രം പ്രസിഡന്‍റ് സി.എച്ച്. മോഹൻദാസ് പറഞ്ഞു.അതേസമയം ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് നേരെയുളള ദേവസ്വം ബോര്‍ഡിന്റെ അന്യായമായ കടന്നുകയറ്റമാണ് നടപടിയെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആരോപിച്ചു.

English summary
attannur Mahadeva Temple was taken over by the Devaswom Board during the protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X