കണ്ണൂരിൽ ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് ഒളിവിൽ
കണ്ണൂർ; കണ്ണൂരിൽ ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.പനയത്താംപറമ്പില്‍ തറമ്മല്‍ പ്രിമ്യയെയാണ് ഭർത്താവ് ഷൈനേഷ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറഅറ പ്രന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുറച്ചുനാളുകളായി അത്ര സ്വരചേർച്ചയിൽ ആയിരുന്നില്ല ഷൈനേഷും പ്രിമ്യയും. ടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് പ്രിമ്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുപിന്നാലെ ഷൈനേഷും അമ്മയും ചേർന്ന് പ്രിമ്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആവ്ർത്തിച്ചു. പിന്നാലെ കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. തുടർന്ന് വീട് വിട്ട് ഇറങ്ങിയ പ്രിമ്യ പനയത്താംപറമ്പില്‍ തറമ്മല്‍ വീട്ടിൽ എത്തിയിരുന്നു.
ഇതിനിടയിലാണ് വ്യാഴാഴ്ച ഷൈനേഷ് വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. പിന്നാലെ കത്തി ഉപയോഗിച്ച് പ്രിമ്യയുടെ കഴുത്തിന്റെ മുന്‍ഭാഗത്ത് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഉടൻ തന്നെ നാട്ടുകാരും പോലീസും ഇടപെട്ട് പ്രിമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ഏഴ് മാസം ഗർഭിണിയാണ് പ്രിമ്യ.