ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു മാസം: പ്രവർത്തനമാരംഭിക്കാതെ ഇരിട്ടി താലുക്ക് ആശുപത്രിയിലെ മാതൃ ശിശു ബ്ളോക്ക്
ഇരിട്ടി: മലയോരത്ത് ആരോഗ്യ സംവിധാനങ്ങൾ ഒരുക്കുന്നതിലെ മെല്ലെപ്പോക്ക് സാധാരക്കാരായ രോഗികളെ ദുരിത്തിലാഴ്ത്തുന്നു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത ഇരിട്ടി താലൂക്ക് ആശുപത്രി ലക്ഷ്യ മാതൃ-ശിശു ബ്ലോക്ക് അഞ്ചുമാസം കഴിഞ്ഞിട്ടും ഇതുവരെ ചികിത്സാ സൗകര്യങ്ങൾക്കായി തുറന്നുകൊടുക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ലേബര്‍ റൂം ആന്റ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റിവ് (ലക്ഷ്യ) പദ്ധതിയുടെ ഭാഗമായി മൂന്നുകോടി 19 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനത്തിന് ഏതാനും ദിവസം മുന്‍പ് തിരക്കുപിടിച്ചാണ് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രണ്ടു വര്‍ഷം മുന്‍പ് ഇതേ കെട്ടിടത്തിന്റെ അടിവശത്ത് കോടികള്‍ മുടക്കി മാതൃ ശിശു വാര്‍ഡ് പണിയുകയും 2019ല്‍ ഇതേ മന്ത്രി തന്നെ അന്ന് ഇതിന്റെ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഗൈനക്കോളജിസ്റ്റുകളെ നിയമിക്കുമെന്നും പ്രസവവും അനുബന്ധ ചികിത്സകളുമടക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ചികിത്സകളും തുടങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ ഈ വാഗ്ദ്ധാനം നടപ്പിലായില്ല.

മാതൃ ശിശു വാര്‍ഡെന്നും പ്രസവ ശുശ്രൂഷാ വാര്‍ഡെന്നും വലിയ അക്ഷരത്തില്‍ കെട്ടിടത്തില്‍ ബോർഡ്എഴുതി വച്ചതല്ലാതെ ചികിത്സയ്ക്ക് ഉപയോഗിക്കാത്ത കെട്ടിടം പിന്നീട് നോക്കുകുത്തിയാവുകയായിരുന്നു. പിന്നീട് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രസവ വാര്‍ഡും മാതൃ ശിശു വാര്‍ഡും ആശുപത്രിയുടെ ഒ.പി വാര്‍ഡും, ഫാര്‍മസിയും, ഡയാലിസിസ് സെന്ററും മറ്റുമായി മാറുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് നിയമിച്ച ഗൈനക്കോളജിസ്റ്റുകളെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മറ്റും സ്ഥലം മാറ്റുകയും ചെയ്തു. ഇതിനു ശേഷമാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടുപയോഗിച്ച് മുന്‍പ് മാതൃ ശിശു വാര്‍ഡ് പണിത അതേ കെട്ടിടത്തിന്റെ മുകളില്‍ പുതുതായി മാതൃ ശിശു ബ്ലോക്ക് പണിയുന്നതായി അറിയുന്നത്.
മുന്‍പത്തെ അനുഭവം വച്ച് പലരും അന്ന് പറഞ്ഞത് തന്നെ വീണ്ടും സംഭവിച്ചു. കോടികള്‍ ചിലവിട്ട് പണിത ബ്ലോക്ക് മുന്‍പ് താഴത്തെ നിലയില്‍ മാതൃ ശിശു വാര്‍ഡെന്ന് പേരിട്ട് ഉദ്ഘാടനം ചെയ്ത അതേ മന്ത്രി തന്നെ എത്തി ഉദ്ഘാടനം ചെയ്തു. വാഗ്ദാനം പഴയതു തന്നെ. ഒരാഴ്ചക്കുള്ളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും സ്റ്റാഫുകളെയും നിയമിക്കും. ഇനിയാരും മലയോര മേഖലകളില്‍ നിന്നും പ്രസവത്തിനും ശേഷമുള്ള ചികിത്സകള്‍ക്കുമായി എങ്ങും പോകേണ്ടിവരില്ലെന്നും ഉറപ്പു നൽകി മന്ത്രി വീണ്ടും മടങ്ങി .
എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും വാഗ്ദ്ധാനങ്ങൾ പാലിക്കപ്പെടാതെ വീണ്ടും കാറ്റിൽ പറത്തുകയായിരുന്നു. ആറളം പുനരധിവാസ മേഖല ഉള്‍പ്പെടെ വിശാലമായ മലയോര മേഖലയിലെ ആദിവാസികള്‍ അടക്കമുള്ള ഗര്‍ഭിണികള്‍ ചികിത്സയ്ക്കും സുഖപ്രസവത്തിനുമായി ഇരിട്ടി ജനറൽ ആശുപത്രിയിൽ ഒരുക്കിയ പുതിയ സംവിധാനം ഉപയോഗികമായിരുന്നു. എന്നാൽ ഇത്തരം ആവശ്യങ്ങൾക്കായി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രികളെയോ അല്ലെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി കണ്ണുർ ജില്ലാ ആശുപത്രിയിലോ ചികിത്സ തേടി പോകേണ്ട ഗതികേടിലാണിവർ.
ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാക്കിയ പ്രസവമുറി, ഓപ്പറേഷന്‍ മുറി, തീവ്ര പരിചരണ യൂണിറ്റ്, നവജാത ശിശു ഐ.സി.യു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വാര്‍ഡുകള്‍, ഇതിലെ വിലയേറിയ ഉപകരണങ്ങള്‍ എന്നിവയെല്ലാം നാശത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
1958ല്‍ റൂറല്‍ ഡിസ്‌പെന്‍സറിയായി ആരംഭിക്കുകയും പിന്നീട് പി.എച്ച്.സിയും, സി.എച്ച്.സിയും മറ്റുമായി ഉയര്‍ത്തിക്കൊണ്ടുവന്ന മൂന്ന് പതിറ്റാണ്ടോളം കാലം ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുകയും അനുബന്ധ ചികിത്സകള്‍ നടത്തുകയും ചെയ്ത ഒരു ആതുരശ്രുശ്രൂഷാകേന്ദ്രമാണ് ഇരിട്ടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍. യാതൊരു സൗകര്യവുമില്ലാതിരുന്ന അക്കാലത്ത് ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമായിരുന്നു ഇവിടെ സേവനം നടത്തിവന്നിരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലാപ്രോസ്‌കോപ്പിക്ക് വന്ധ്യകരണ ശസ്ത്രക്രിയകള്‍ നടക്കുകയും അതിന് അംഗീകാരമടക്കം നേടുകയും ചെയ്ത പ്രൈമറി ഹെല്‍ത്ത് സെന്ററായിരുന്നു ഇരിട്ടിയിലേത്. ഇക്കാലങ്ങളിലെല്ലാം ഇരിട്ടി നേരംപോക്ക് റോഡില്‍ വലിയകേശവന്‍ വാഴുന്നവര്‍ സംഭാവന നല്‍കിയ 45 സെന്റ് സ്ഥലത്തെ പരിമിതമായ സൗകര്യങ്ങളിലായിരുന്നു ഹോസ്പിറ്റല്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.
പിന്നീട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും ഇവിടെ നിന്നും ഇരിട്ടി ഹൈസ്‌കൂള്‍ കുന്നില്‍ ഇതേ വലിയകേശവന്‍ വാഴുന്നവരുടെ കുടുംബം സംഭാവന നല്‍കിയ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും താലൂക്ക് ആശുപത്രിയായി വളരുകയും കൂടുതല്‍ ഡോക്ടര്‍മാരും സൗകര്യവും ഉണ്ടാവുകയും ചെയ്തതോടെ സ്ത്രീകളേയും ഗര്‍ഭിണികളെയും അവഗണിക്കുന്ന അവസ്ഥയിലേക്ക് ആശുപത്രി മാറുകയായിരുന്നു. ഇതിനൊപ്പം ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലും ജില്ലയിലെ വിവിധയിടങ്ങളിലും സ്വകാര്യ ആശുപത്രികളും സഹകരണ ആശുപത്രികളും കൂണുപോലെ വളരുകയും ചെയ്തു. സ്വകാര്യ ആശുപത്രികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ആശുപത്രികളെ കൊല്ലുന്നതിൻ്റെ ഉദാഹരണമായിട്ടാണ് ഇതിനെ സാമൂഹ്യ പ്രവർത്തകർ ചൂണ്ടി കാണിക്കുന്നത്.
ലക്ഷ്യ പദ്ധതിയുടെ ഭാഗമായി പണിത ഈ കെട്ടിടം മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ആരോഗ്യമേഖലയിലുള്ളവരും പറയുന്നു. എന്തിനാണോ ഫണ്ട് നല്‍കിയത് ആ പദ്ധതിക്കു മാത്രമേ ഇവിടം ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. മാതൃ-ശിശു പരിചരണത്തിനല്ലാതെ മറ്റേതൊരാവശ്യത്തിനും ഇവിടം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോഗ്യ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ഡോക്ടര്‍മാര്‍, ജീവനക്കാര്‍ അടക്കമുള്ളവരെ നിയമിച്ച് മേഖലയിലെ ഏറ്റവും മികച്ച മാതൃ ശിശു പരിചരണ കേന്ദ്രമാക്കി ഇവിടെ മാറ്റുകയും വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications