കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ വൈറസ്: മയ്യഴിയിൽൽ ബാറുകൾ അടച്ചിടും, പുതുച്ചേരി സർക്കാർ ഉത്തരവ് ഇങ്ങനെ!!

  • By Desk
Google Oneindia Malayalam News

തലശേരി: ലോക വ്യാപകമായി പടരുന്ന കൊറോണ വൈറസ് രോഗബാധ മദ്യപാനികളുടെയും വെള്ളം കുടി മുട്ടിക്കുന്നു. കേരളത്തിൽ നിന്നുള്ള മദ്യപൻമാരുടെ ഇഷ്ട വിഹാര കേന്ദ്രമായ മയ്യഴിയിലേ 350 ബാറുകളും വിൽപ്പന ശാലകളും അടച്ചിടാൻ പുതുച്ചേരി സർക്കാർ ഉത്തരവിട്ടു. നേരത്തെ ഷോപ്പിംഗ് മാളുകളും ഓഡിറ്റോറിയങ്ങളും സിനിമാശാലകളും പൂട്ടിക്കെട്ടിയപ്പോൾ ബാറുകൾക്ക് ഒന്നും സംഭവിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ബാറുകളും പൂട്ടണമെന്ന ഉത്തരവ് വന്നിരിക്കുകയാണ്.

മൂന്ന് വയസുകാരിയുടെ പരിശോധനഫലം പോസിറ്റീവ്, മഹാരാഷ്ട്രയില്‍ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ കേസ്മൂന്ന് വയസുകാരിയുടെ പരിശോധനഫലം പോസിറ്റീവ്, മഹാരാഷ്ട്രയില്‍ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ കേസ്

മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു പോണ്ടിച്ചേരി അബ്കാരി ആക്ട് 19 9 (A) 1970. അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ടൂറിസം മേഖലയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്കും പുതിയ ഉത്തരവ് ബാധകമാണ്. മാഹിയിൽ ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ തൊട്ടടുത്ത കേരളത്തിലും ബീവറേജ് ചില്ലറ വിൽപ്പന ശാലകളും ബാറുകളും പൂട്ടണമെന്ന ആവശ്യം ശക്തമാണ്. മദ്യനിരോധന സമിതിയുൾപ്പെടെയുള്ള സംഘടനകൾ പരസ്യമായി രംഗത്തുണ്ടെങ്കിലും മദ്യവിൽപ്പനശാലകൾ പൂട്ടില്ലെന്നാണ് മന്ത്രി ടി പി രാമകൃഷ്ണന്റെ നിലപാട്.

bar234-157710


എന്നാൽ കൊറോണ രോഗ ഭീഷണി നിലനിൽക്കുമ്പോൾ മദ്യവിൽപന കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ജില്ലയിലെ ബാറുകളിലും ബിയർ പാർലറുകളിലും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തുന്നില്ലെന്ന പരാതി ശക്തമാണ്. കോറോണ പടർന്നതിനെ തുടർന്ന് വിദ്യാലയങ്ങളും തിയേറ്ററുകളും പാർക്കുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടു. ആളുകൾ കൂടുന്ന ആരാധനാലയങ്ങളും വിവാഹങ്ങൾ നടക്കുന്ന ഓഡിറ്റോറിയങ്ങളും ഉറു സും പെരുങ്കളിയാട്ടവുമെല്ലാം മാറ്റിവെച്ചു'ഈ സാഹചര്യത്തിൽ നൂറ് കണക്കിനാളുകൾ തടിച്ചുകൂടുന്ന മദ്യവിൽപ്പനശാലകൾ അടച്ചിടുന്നില്ലെന്ന സർക്കാർ നിലപാട് ധിക്കാരപരമാണെന്നാണ്ട് മദ്യനിരോധന സമിതി നേതാക്കളുടെ 'വിമർശനം.

സർക്കാർ ലാഭക്കൊതി മൂലം സാധാരണ ജനങ്ങളെ കൊലയ്ക്കു കൊടുക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. ഇതിനിടെ കൊറോണ ഭീതിയെ തുടർന്ന് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ കുറഞ്ഞു. സ്വകാര്യ - കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബസുകൾ കാലിയായി നിർത്തിയിടുന്ന സാഹചര്യമാണുള്ളത്. യാത്രക്കാരില്ലാത്തതിനാൽ മലയോര മേഖലയിലേക്ക് സർവീസ് നടത്തിയിരുന്ന. കെഎസ്ആർടിസിയുടെ ഷെഡ്യൂൾ വെട്ടിച്ചുരുക്കി. സ്വകാര്യബസുകളും മിക്കയിടങ്ങളിലേക്കും സർവീസ് നടത്തിയില്ല പലയിടത്തും ഹോട്ടലുകളും മാളുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇതോടെ കണ്ണൂർ ജില്ലയിൽ അപ്രഖ്യാപിത ഹർത്താലിന്റെ പ്രതിസന്ധിയാണുള്ളത്.

English summary
Bars in Mayyazhi will be closed over Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X