Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി ആരാധകര്‍ ഇനി സിപിഎമ്മില്‍

കണ്ണൂര്‍: നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടി രൂപീകരിച്ച ബി ജെ പി വിമതസംഘടന നമോ വിചാര്‍ മഞ്ച് സി പി എമ്മില്‍ ലയിക്കുന്നു. നരേന്ദ്രമോഡി എന്ന പേര് സി പി എമ്മിന് അലര്‍ജിയായത് കൊണ്ടാകണം, സംഘടന പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ എല്ലാവരും സി പി എമ്മില്‍ ചേരുന്ന പുതിയ തന്ത്രത്തിനാണ് കണ്ണൂര്‍ സാക്ഷ്യം വഹിക്കുന്നത്.

ബി ജെ പി വിമത സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞപ്പോള്‍ മുന്‍ ബി ജെ പി ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ആരും കരുതിയിരുന്നില്ല. പി ജയരാജന്‍ പത്രസമ്മേളനം വിളിച്ചാണ് ബി ജെ പി വിമതരെ സഹകരിക്കാന്‍ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച ഒ കെ വാസു മാസ്റ്റവും എ അശോകനും സി പി എമ്മില്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തു.

cpm-flag

രണ്ടായിരത്തഞ്ഞൂറോളം പ്രവര്‍ത്തകരാണ് കണ്ണൂരില്‍ നമോ വിചാര്‍ മഞ്ചിന് ഉണ്ടായിരുന്നത്. ഇവരെല്ലാവരും സി പി എമ്മിലേക്ക് ചേരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബി ജെ പിയെ ശുദ്ധീകരിക്കുകയും നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കുകയുമാണ് ലക്ഷ്യങ്ങള്‍ എന്ന് പറഞ്ഞ് കണ്ണൂരിലെ പാര്‍ട്ടി വിമതര്‍ രൂപീകരിച്ച സംഘടനയാണ് നമോ വിചാര്‍ മഞ്ച്.

ജില്ലാ നേതൃത്വവും സെക്രട്ടറി പി ജയരാജനും പച്ചക്കൊടി കാട്ടിയതോടെ സി പി എമ്മില്‍ നയിക്കാനായിരുന്നു നമോ വിചാര്‍ മഞ്ചിന്റെ തീരുമാനം. എന്നാല്‍ മോഡിയുടെ പേരുള്ള ഒരു സംഘടനയെ ഉള്‍ക്കൊള്ളാന്‍ സി പി എമ്മിന് പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സംഘടന പിരിച്ചുവിട്ട് അംഗങ്ങള്‍ സി പി എമ്മിലേക്ക് ചേക്കേറാന്‍ തീരുമാനമായത്.

കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ എന്നും എതിര്‍ ചേരിയിലുണ്ടായിരുന്ന സി പി എമ്മും - ബി ജെ പിയിലെ ഒരു പറ്റം ആളുകളുമാണ് ലോക്‌സഭ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കൈ കോര്‍ക്കുന്നത് എന്ന പ്രത്യേകതയും ഈ ലയനത്തിനുണ്ട്. ഒപ്പം സി പി എമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ ഒരു വിഭാഗം വിമതര്‍ക്കും എതിര്‍പ്പുണ്ട് എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+