Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു: പ്രകാശ് ബാബു

കണ്ണൂര്‍ : സംസ്ഥാനത്ത് ഒളിഞ്ഞും തെളിഞ്ഞും മതവര്‍ഗ്ഗീയതയുടെയും ഭീകരതയുടെയും വിത്തുപാകാന്‍ ശ്രമിക്കുന്ന എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുടെ വളര്‍ത്തച്ചനായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു ആരോപിച്ചു.എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പാലക്കാട് മമ്പറത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍സഞ്ജിത്തിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സിവില്‍ പോലീസ് ഓഫീസര്‍ ദൃക്‌സാക്ഷിയായ കൊലപാതകമായിരിന്നിട്ടും തുടക്കം മുതല്‍ പ്രതികളെ രക്ഷിക്കാനുള്ള അന്വേഷണമാണ് പോലീസ് നടത്തിയതെന്നും അതിനാലാണ് പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ചിത്രം പുറത്തു വിടാതിരുന്നതും പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ജില്ലയുടെ അതിര്‍ത്തി അടച്ചു പരിശോധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലക്കേസ്സിലെ മുഖ്യപ്രതിയെ രണ്ട് വര്‍ഷം അറസ്റ്റ് ചെയ്യാതിരുന്നതും കേസ്സ് അട്ടിമറിക്കാന്‍ ശ്രമിച്ചതും സി പി എം 'പോപ്പുലര്‍ ഫ്രണ്ട് ബാന്ധവത്തിന്റെ ഭാഗമായിരുന്നുവെന്നും സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രത്യുപകാരം സി പി എമ്മിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ad

ഏത് വേഷപ്പകര്‍ച്ചയിലെത്തിയാലും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സാമൂഹ്യഭീഷണിയായിരുന്നിട്ടും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ മറവില്‍ രണ്ടു മുന്നണികളും പോപ്പുലര്‍ ഫ്രണ്ടിനെ വാരിപ്പുണരുകയാണെന്നും പ്രകാശ് ബാബുകുറ്റപ്പെടുത്തി. സമൂഹത്തിനും സമുദായത്തിന് ഭീഷണിയായ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവ ഭീകര സംഘടനയാണെന്നതിന് മുഖവുര ആവശ്യമില്ലെന്നും നാറാത്ത് ആയുധ പരിശീലനം, ഐസ് റിക്രൂട്ട്‌മെന്റ്, കാശ്മീര്‍ റിക്രൂട്ട്‌മെന്റ് തുടങ്ങിയ അനുഭവങ്ങള്‍ വേണ്ടുവോളം കണ്‍മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകരെ വധിച്ച ഭീകര പ്രസ്ഥാനം കേരളത്തിലങ്ങോളമിങ്ങോളം ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകരുടെ പേരെടുത്ത് ഇല്ലാതാക്കുമെന്ന് കൊലവിളി നടത്തിയിട്ടും പോലിസ് നിസ്സഹായരായി നോക്കി നില്‍ക്കുന്നതും ഭീകര സംഘടനക്ക് ഭരണകൂട പിന്തുണയുള്ളതുകൊണ്ടാണെന്നും ഇതിന്റെ പേരിലുണ്ടാകുന്ന ക്രമസമാധാന തകര്‍ച്ചക്ക് ഉത്തരവാദി സര്‍ക്കാരും പോലീസും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത്ത് ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ്സ് എന്‍ഐഎക്ക് കൈമാറുന്നതു വരെ പ്രക്ഷോഭം തുടരുമെന്നും പ്രകാശ് ബാബു മുന്നറിയിപ്പു നല്‍കി.

ജില്ല പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി. ദേശിയ സമിതി അംഗങ്ങളായ എ ദാമോദരന്‍ , പി കെ വേലായുധന്‍ , ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരി എന്നിവര്‍ പ്രസംഗിച്ചു , യോഗത്തില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി സ്വാഗതവും . ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.ആര്‍ സുരേഷ് നന്ദിയും പറഞ്ഞു .ജില്ലാ വൈസ് പ്രസിഡന്റുമാരായ സി പി സംഗീത, പി ആര്‍ രാജന്‍ , വി മണിവര്‍ണന്‍ , വി പി സുരേന്ദ്രന്‍ , ജില്ലാ സെക്രട്ടറിമാരായ ടി സി മനോജ് , അരുണ്‍ കൈതപ്രം , സെലീന പി , അഡ്വ അര്‍ച്ചന , ജില്ലാ ട്രഷറര്‍ യു ടി ജയന്തന്‍ , ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ രാജന്‍ പുതുക്കുടി , മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷാ റീന മനോഹരന്‍ , യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ മനോജ് മാസ്റ്റര്‍ , എസ സി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ഇ പി ബിജു , എസ ടി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ സജേഷ് കെ , ഒബിസി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ സഞ്ജീവ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+