Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ വീഴ്ത്തും, പ്രഖ്യാപിച്ച് ഹനന്‍ മൊല്ല

കണ്ണൂര്‍: രാജ്യമെങ്ങും ഉയര്‍ന്നു വന്ന കര്‍ഷകസമരത്തെ അടിച്ചമര്‍ത്തുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗവും സംയുക്ത കര്‍ഷകമോര്‍ച്ച നേതാവും സി.പി.എം പൊളിറ്റ് ബ്യുറോ അംഗവുമായ ഹനന്‍ മൊല്ല പറഞ്ഞു. ഇതിന് ബി.ജെ.പി സര്‍ക്കാര്‍ വന്‍ വില കൊടുക്കേണ്ടി വരും. വരുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ.പി സര്‍ക്കാരുകളെ പുറത്താക്കാന്‍ സംയുക്ത കര്‍ഷകമോര്‍ച്ച പ്രവര്‍ത്തിക്കുമെന്ന് സംയുക്ത കര്‍ഷകമോര്‍ച്ച കോര്‍ഡിനേഷന്‍ സെക്രട്ടറി ഹനന്‍ മൊല്ല മുന്നറിയിപ്പ് നല്‍കി. കണ്ണുരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

സ്വാതന്ത്ര്യത്തിന് മുന്‍പും അതിനു ശേഷവും കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം' കര്‍ഷകസമരം തുടങ്ങിയിട്ട് ഒന്നാം വര്‍ഷം പൂര്‍ത്തിയാകുന്ന നവംബര്‍ 26 ന് ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ചു നടത്തും. ഭാരതത്തിന്റെ ശത്രുരാജ്യങ്ങളായ ചൈനയെയും പാക്കിസ്ഥാനെയും നേരിടുന്നതു പോലെയാണ് മോദി സര്‍ക്കാര്‍ കര്‍ഷകസമരത്തെ നേരിടുന്നത്.

പാര്‍ലമെന്റില്‍ പേയും വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല. മാധ്യമങ്ങളോട് ഈ വിഷയം സംസാരിക്കുന്നതിനു പകരം ടി.വിയിലുടെയും റേഡിയോ വി ലൂടെയും മാന്‍ കി ബാത്ത് നടത്തുകയാണ് അദ്ദേഹം കര്‍ഷക സമരം പരിഹരിക്കേണ്ടത് പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെയാണ് അല്ലാതെ ജുഡീഷ്യറിയിലുടെയല്ല. ജനാധിപത്യപരമായി സമരം ചെയ്യുന്ന കര്‍ഷകരെ കൊന്നൊടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഇതുവരെ 400 കര്‍ഷകര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.

കര്‍ഷകരെ സംരക്ഷിക്കുന്നുവെന്ന് നുണ പറയുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. 6000 രൂപ കര്‍ഷകര്‍ക്ക് പ്രതിമാസം നല്‍കുന്നുവെന്ന് പറയുന്ന മോദി സര്‍ക്കാര്‍ ഇന്ധനത്തിനും പാചകവാതകത്തിനും വില കൂട്ടി 15000 രൂപയുടെ അധിക ബാധ്യത കര്‍ഷകര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. സ്വകാര്യ മണ്ടി സംവിധാനം അവസാനിക്കുക കരാര്‍ കൃഷി നിര്‍ത്തലാക്കുക അവശ്യ ഉല്‍പ്പന്ന നിയമം നടപ്പിലാക്കുക, കൃഷി ഭുമി കര്‍ഷകന് ഉടമസ്ഥാവകാശത്തോടെ പതിച്ചുനല്‍കുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കാതെ കര്‍ഷക സമരം അവസാനിപ്പിക്കില്ലെന്നും ഹനന്‍ മൊല്ല പറഞ്ഞു.

കര്‍ഷകര്‍ നടത്തുന്ന സമരത്തിന് രാഷ്ട്രീയമില്ല പൊതു അജന്‍ഡവെച്ചാണ് സംയുക്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മന്ത്രിമാരടക്കം കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനായി അക്രമം അഴിച്ചുവിടുകയാണ്. മന്ത്രി പുത്രന്റെ കാര്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും ഹനന്‍ മൊല്ല ചൂണ്ടിക്കാട്ടി.കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ പനോളി, എം.പ്രകാശന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+