Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയപ്പകയാല്‍ ജീവന്‍ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് നാടിന്റെ യാത്രാമൊഴി

കൂത്തുപറമ്പ്: പ്രണയപ്പകയില്‍ പൊലിഞ്ഞ വളള്യായി ഗ്രാമത്തിന്റെ സ്വന്തം മകളായ വിഷ്ണുപ്രിയ(23)ക്ക് നാടിന്റെയും നാട്ടുകാരുടെയും കണ്ണീരോടെയുള്ള യാത്രാമൊഴി. കണ്ണീരോടെയും ഗദ്ഗദങ്ങളോടെയുമാണ് വീട്ടുകാരും ബന്ധുക്കളുംനാട്ടുകാരും വിഷ്ണുപ്രിയയുടെ ചേതനയറ്റ ശരീരം ഒരു നോക്ക് ദര്‍ശിച്ചത്.വിഷ്ണുപ്രിയയുടെ ഭൗതിക ശരീരം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഞായറാഴ്ച്ച മൃതദേഹം എത്തിച്ചപ്പോള്‍ വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് പാനൂര്‍ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും വിങ്ങിപ്പൊട്ടി. ഉറ്റബന്ധമുള്ളവരുടെ നിലവിളി ഹൃദയഭേദകമായിരുന്നു. ഇതുകൂടി നിന്നജനങ്ങളുടെയും കണ്ണുനനയിപ്പിച്ചു.

പിടയുന്ന മനസ്സുമായി സ്‌നേഹിച്ചിരുന്നവര്‍ അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍ കുറ്റബോധമില്ലാത്ത മനസ്സുമായി നടന്ന സംഭവങ്ങള്‍ എണ്ണിപ്പറയുകയായിരുന്നു ഒരു കാലത്ത് അവള്‍ സ്‌നേഹിച്ചിരുന്ന ശ്യാംജിത്ത്. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വിഷ്ണുപ്രിയയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഞായറാഴ്ച്ച ഉച്ചയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഞായറാഴ്ച്ച രണ്ടര മണിക്ക് വീട്ടിലെത്തിച്ചത്. ഇതിനു മുന്‍പായി വീട്ടുപരിസരത്തെ മുഞ്ഞോളില്‍ പിടികയ്ക്ക് മുന്നില്‍ പൊതുദര്‍ശനത്തിനു വെച്ചു.

kannur

വള്ള്യായി ഗ്രാമത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഈ അരുംകൊല നടന്നതു മുതല്‍ നെടുവീര്‍പ്പടക്കിനൂറുകണക്കിനാളുകള്‍ രാത്രിയാകും വരെഒഴുകിയെത്തുകയായിരുന്നു. ശനിയാഴ്ച്ച രാത്രി 12 മണിക്കാണ് വിഷ്ണുപ്രിയയുടെ അച്ഛന്‍ വിദേശത്ത് നിന്നും ദുരന്തവാര്‍ത്തയറിഞ്ഞ് മകളെ അവസാനമായി ഒരു നോക്കു കാണാന്‍ നാട്ടിലെത്തിയത്.

രാവിലെ മുതല്‍ തറവാട്ടിലും പരിസരത്തും ജനക്കൂട്ടമൊഴുകിയെത്തിയിരുന്നു. അച്ഛന്‍ വിനോദ് വീട്ടിനുള്ളില്‍ മകളെ ഒരു നോക്ക് കണ്ട് കിടപ്പുമുറിയിലെ കട്ടിലില്‍ തളര്‍ന്നു കിടന്നു അമ്മയുടെയും സഹോദരന്റെയും സഹോദരിമാരുടെയും ബന്ധുക്കളുടെയും നിലവിളിയോടൊപ്പം പലരും വിതുമ്പുന്നുണ്ടായിരുന്നു. വീട്ടുമുറ്റത്ത് നടന്ന അന്തിമ കര്‍മ്മങ്ങള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ വിഷ്ണുപ്രിയയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മറവുചെയ്തു.

അഡ്വ. പി.സന്തോഷ് കുമാര്‍ എംപി, കെ.കെ ശൈലജ എം. എല്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസി.പി പി ദിവ്യ, കെ.പി. മോഹനന്‍ എം.എല്‍.എ. സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജന്‍ ,പി.ജയരാജന്‍, കെ.ഇ കുഞ്ഞബ്ദുള്ള, മൊകേരിപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സന്‍കെ.പി സാജു, കെ ധനജ്ഞന്‍, പി സത്യപ്രകാശ്, അഡ്വ.ഷിജിലാല്‍, വി.പി ഷാജി പി.കെ പ്രവീണ്‍, വി.സുരേന്ദ്രന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പാനൂര്‍ ന്യൂക്‌ളിയസ് ആശുപത്രിയിലെ ഫാര്‍മസിസ്റ്റായിരുന്ന വിഷ്ണുപ്രിയ ശനിയാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാനന്തേരി സ്വദേശിയായ ശ്യാംജിത്തിനെ പൊലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+