കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്യാണ പാർട്ടിക്ക് നേരെ ബോംബേറ്: ആയുധമെത്തിച്ചു നൽകിയവരും അറസ്റ്റിൽ

Google Oneindia Malayalam News

തലശേരി: കണ്ണൂർ ജില്ലയെ ഞെട്ടിച്ച കല്യാണ പാർട്ടിക്ക് നേരെയുണ്ടായ ബോംബേറ് കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ . കണ്ണൂർ കോർപറേഷൻ പരിധിയിലെ
തോട്ടടയിൽ കല്യാണ പാർട്ടിക്ക് നേരെ ബോംബറിഞ്ഞ് യുവാവ് തലപൊട്ടിച്ചതി മരിക്കാനിടയായ സംഭവത്തിൽ പ്രതികൾക്ക് ആയുധമെത്തിച്ചു കൊടുത്ത രണ്ടു പേരാണ് കൂടി അറസ്റ്റിലായത്.

'ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി വിജയ് ബാബുവിനെ അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്': ചർച്ചയിൽ രാഹുൽ ഈശ്വർ'ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി വിജയ് ബാബുവിനെ അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്': ചർച്ചയിൽ രാഹുൽ ഈശ്വർ

എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടട പന്ത്രണ്ടു കണ്ടിയിൽ കല്യാണ സംഘത്തിന് നേരെ നടന്ന ബോംബേറിൽ ഏച്ചൂർ സ്വദേശി ജിഷ്ണു ( 27 ) കൊല്ലപ്പെട്ട കേസിലാണ് രണ്ടു യുവാക്കൾ കൂടി അറസ്റ്റിലായത് '. എടക്കാട് പൊലിസാണ് പ്രതികളെ ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്.

kerala

കടമ്പൂർ ആനപ്പാലം മയൂരം ഹൗസിൽ എം സായന്ത്, ( 24 ) കടമ്പൂർ നിത്യാനന്ദ വായനശാലക്ക് സമിപം ജാനകി നിലയത്തിൽ നിശിൽ (32) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ അക്രമിക്കാൻ വടിവാൾ തുടങ്ങിയ മാരകമായ ആയുധങ്ങളുമായി വിവാഹ വീട്ടിന് സമീപമുള്ള ദേശീയ പാതയിൽ വാഹനത്തിലെത്തിയ സംഘത്തിൽ ഇവരുണ്ടായിരുന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.എടക്കാട് ഇൻസ്‌പെക്ടർ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിങ്കളാഴ്ച്ച രാവിലെ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്.

ഫ്രിബവരി 13 നായിരുന്നു സംഭവം. തോട്ടടയിലെ പന്ത്രണ്ടു കണ്ടി റോഡിൽ സ്ത്രീകളടക്കമുള്ള വിവാഹ സംഘത്തിന് ബോംബേറി ഞ്ഞത്. തോട്ടട സ്വദേശികളായ യുവാക്കളുമായി വിവാഹ വീട്ടിൽ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ ബോംബേറി ഞ്ഞുവെന്നാണ് കേസ്. എന്നാൽ ഇവരുടെ തന്നെ സംഘത്തിലുണ്ടായിരുന്ന ജിഷ്ണുവിന്റെ തലയിൽ തട്ടി ബോംബ് പൊട്ടുകയും തല ചിന്നി ചിതറി ജിഷ്ണു അതിദാരുണമായി തൽക്ഷണം മരണമടയുകയുമായിരുന്നു.

ഈ കേസിൽ നേരത്തെ സിപിഎം പ്രവർത്തകരെ കാരായ മറ്റു പ്രതികൾ അറസ്റ്റിലായിരുന്നു. കണ്ണൂർ ജില്ലയെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു കല്യാണ പാർട്ടിക്ക് നേരെയുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടത്. വിവാഹ ആഭാസത്തിന്റെ പേരിൽ സി.പി.എം പ്രവർത്തകരാൽ ഒരു സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് തന്നെ ഏറെ വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ ബോംബേറു നടക്കുന്ന കണ്ണൂരിലെ വിവാഹങ്ങളെ കുറിച്ചു ഏറെ ട്രോളുകളും പുറത്തിറങ്ങിയിരുന്നു. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

English summary
Bomber against wedding party: Those who supplied weapons were also arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X