• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇന്ധന വിലവർധനയ്ക്കെതിരെ ബസ് കയർ കെട്ടിവലിച്ച് ഉടമകൾ സമരം നടത്തി

  • By Desk

കണ്ണൂർ: ദിവസം കൂടുന്തോറും ഡീസൽ വില വർധിക്കുന്നത് ബസ് വ്യവസായത്തെ തകർക്കുകയാണെന്ന് ബസ് ഉടമസ്ഥ സംഘം ആരോപിച്ചു. ലക്ഷക്കണക്കിന് യാത്രക്കാരും ആയിര കണക്കിന് കുടുംബങ്ങളുമാണ് പൊതു ഗതാഗത സംവിധാനത്തെ ആശ്രയിച്ചു കഴിയുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധി കാരണം സർവീസ് നടത്തിയിരുന്ന നാൽപതു ശതമാനത്തിലേറെ ബസുകൾ ഓട്ടം നിർത്തി. ഒന്നോ രണ്ടോ ബസുകൾ മാത്രമുള്ള ഉടമകൾ കടം കയറി ഈ രംഗം തന്നെ വിട്ടു. കൊവിഡ് നിയന്ത്രണങ്ങൾക്കു അയവു വന്നതോടെ ബാക്കിയുള്ള ബസുകൾ സർവീസ് നടത്താൻ തുടങ്ങിയിട്ടുണ്ടെങ്കിലും കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉടമകൾക്ക് വരുത്തി വയ്ക്കുന്നത്.

രാഹുലിനെ പ്രതിരോധിച്ച് തരൂരും ഉമ്മന്‍ ചാണ്ടിയും, കേരളത്തില്‍ വന്നത് ജയിക്കാന്‍, സിപിഎമ്മിന് മറുപടി!!

ഇരുപതോ മുപ്പതോ യാത്രക്കാരുമായി ബസുകൾ സർവീസ് നടത്തുന്നതിനാൽ എണ്ണ കാശ് പോലും ലഭിക്കുന്നില്ല തൊഴിലാളികളുടെ കുലി അധികമായി നൽകേണ്ട ഭാരവും ഉടമകൾക്കു മേൽ വന്നിരിക്കുകയാണ് ' ഇതിനിടെ യിൽ ദീർഘകാലം ബസുകൾ നിർത്തിയിട്ടതിനാൽ അറ്റകുറ്റ പണിക്കായി വൻ തുകയാണ് ചെലവഴിക്കേണ്ടി വന്നത്. സർക്കാർ നികുതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇതുകൊണ്ടു മാത്രം ബസ് ഉടമകളുടെ ദുരിതവും സാമ്പത്തിക പ്രയാസങ്ങളും അവസാനിക്കില്ലെന്ന് ഉടമസ്ഥ സംഘം ഭാരവാഹികൾ ചുണ്ടികാട്ടി. കേന്ദ്ര സർക്കാർ ഇന്ധന വില അടിക്കടി വർധിപ്പി ക്കുന്നത് ബസ് വ്യവസായത്തെ തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്. നഷ്ടങ്ങൾ സഹിച്ച് ഇനിയും സർവീസ് നടത്താൻ കഴിയില്ലെന്ന് ഉടമകൾ പറഞ്ഞു.

തങ്ങളുടെ ദയനീയ സ്ഥിതി തുറന്നു കാട്ടാനായി കണ്ണൂരിൽ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ നടത്തിയ വ്യത്യസ്ത സമരം ജനശ്രദ്ധ പിടിച്ചുപറ്റി. അന്യായമായഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളുടെ സംഘടനയിലെ അംഗങ്ങൾ സ്വകാര്യ ബസ് കയർ കെട്ടിവലിച്ച് പ്രതിഷേധിച്ചത്. കണ്ണൂർ നഗരത്തിൽ നടന്ന സമരത്തിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. .

ജില്ലാബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ്. കണ്ണൂർ ചേമ്പർഹാൾ മുതൽ കാൽടെക്സ് ജംഗ്‌ഷൻ വരെ ബസ് കയർ കൊണ്ട് കെട്ടിവലിച്ചാണ് പ്രതിഷേധ സമരം നടത്തിയത്.

തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയുംനടത്തി. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമെഴ്സ് പ്രസിഡന്റ് ഹമീദ് വാണിയങ്കണ്ടി ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ബസ് വ്യവസായത്തിന് ഇരുട്ടടിയായിരിക്കുകയാണ് ഇന്ധന വിലവർധനവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും ഡീസൽ വില വർധിക്കുന്നതിനാൽ മിക്ക ബസ് സർവിസുകളും നടത്തി കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കനത്ത സാമ്പത്തിക നഷ്ടം സഹിച്ചാണ് ഉടമകൾ ബസ് സർവീസ് നടത്തിവരുന്നത്. പൊതു ഗതാഗതത്തെ സംരക്ഷിക്കാൻ നാടു ഭരിക്കുന്ന സർകാരുകൾക്കും ജനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. ജി.എസ്.ടിയിൽ ഉൾപ്പെടുത്തി ഇന്ധന വിലവർധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധർണയിൽ ബസ് ഉടമസ്ഥ സംഘം പ്രതിനിധികളായ പി.പി.മോഹൻ രാജ്കുമാർ കരുവാരത്ത് എന്നിവർ സംസാരിച്ചു.

English summary
Bus owners association held protest against oil price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X