സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം: കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
തലശേരി: ന്യൂമാഹിയിലെ പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. രക്തക്കറ പുരണ്ട വാളും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. പൊലിസ് ചോദ്യം ചെയ്യാനായി വാങ്ങിയ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പുന്നോല്‍ താഴെവയലില്‍ ന്യൂമാഹി പൊലിസ് നടത്തിയ തെരച്ചിലിലാണ്ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയത്. ഇതോടെ ഈ കേസില്‍ പൊലിസിന് നിര്‍ണായക തെളിവുലഭിച്ചിരിക്കുകയാണ്. പിടിയിലായവാളും വസ്ത്രങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഹരിദാസന്‍ വധക്കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്പെഷ്യല്‍ ജയിലില്‍ നടന്നിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തഒമ്പതാം പ്രതി കൊമ്മല്‍വയലിലെ പ്രഷീജ് എന്ന പ്രജൂട്ടി, പത്താംപ്രതി പുന്നോല്‍ കരോത്ത്താഴെ ഹൗസില്‍ പി കെ ദിനേശ് എന്ന പൊച്ചറ ദിനേശ്, പതിനൊന്നാം പ്രതി പ്രീതീഷ് എന്ന മള്‍ട്ടി പ്രജി എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. പ്രതികളെ പ്രത്യേക പൊലിസ് വാഹനത്തില്‍ മുഖംമൂടിയണിഞ്ഞാണ് കൊണ്ടുവന്നത്. ഇവരോടൊപ്പം മറ്റു മൂന്നുപേരെയുംകൂടി നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കൊലപാതകത്തിന് ദൃക്സാക്ഷികളായ ഹരിദാസന്റെ സഹോദരന്‍, ഭാര്യ,മകള്‍ എന്നിവരാണ് തിരിച്ചറിയല്‍ പരേഡിനെത്തിയത്. ഇവര്‍ മൂന്ന് പ്രതികളെയും തിരിച്ചറിയുകയായിരുന്നു.

ഈ കേസില്‍ ഒളിവിലുള്ള മാഹി ചാലക്കരയിലെ ദീപക് എന്ന് ദീപു തൃശൂര്‍ ഒല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്ന് ഒരുകോടിയോളം രൂപ തട്ടിപ്പറിച്ച കേസില്‍ പ്രതിയാണ്. കേരള പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഹരിദാസന്‍ വധത്തില്‍ പങ്കെടുത്തത്. ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിലും ദീപുവും ഒളിവിലാണ്. ഗൂഢാലോചന നടത്തിയ ഏതാനും പേരെക്കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. സിപി എം പ്രവര്‍ത്തകനായ ഹരിദാസനെ ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് വീട്ടുമുറ്റത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്.
കേസിലെ പതിനൊന്നാംപ്രതി മള്‍ട്ടി പ്രജി ബി.ജെ.പി തലശേരി മണ്ഡലം സെക്രട്ടറിയുമാണ്. മറ്റുള്ളവര്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ്. മള്‍ട്ടി പ്രജിയുടെ മൂന്നാമത്തെ കൊലപാതകമാണിതെന്നാണ്അന്വേഷണ സംഘം പറയുന്നത്. നേരത്തെവധശ്രമക്കേസില്‍ പ്രതിയാണ് പൊച്ചറ ദിനേശ്.
വീട്ടുപറമ്പില്‍വച്ച് കെ ലിജേഷ്, മള്‍ട്ടി പ്രജി, ഒളിവില്‍ കഴിയുന്ന ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖില്‍, മാഹി ചാലക്കരയിലെ ദീപക് എന്ന ദീപു എന്നിവര്‍ ചേര്‍ന്നാണ് ഹരിദാസന്റെ ഇടതുകാല്‍ മുട്ടിന് താഴെമുറിച്ചുമാറ്റുകയും വലതുകാലിന് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ നാലുപേരും വാള്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. ഒമ്പതും പത്തും പ്രതികളുടെ കൈയില്‍ ഇരുമ്പ് പൈപ്പാണ് ഉണ്ടായിരുന്നതെന്നും അന്വേഷകസംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
Recommended Video
ഒളിവിലുള്ള മാഹി ചാലക്കരയിലെ ദീപക് എന്ന് ദീപു തൃശൂര്‍ ഒല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്ന് ഒരുകോടിയോളം രൂപ തട്ടിപ്പറിച്ച കേസില്‍ പ്രതിയാണ്. കേരള പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഹരിദാസന്‍ വധത്തില്‍ പങ്കെടുത്തത്. ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിലും ദീപുവും ഒളിവിലാണ്. ഗൂഢാലോചന നടത്തിയ ഏതാനും പേരെക്കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. സിപി എം പ്രവര്‍ത്തകനായ ഹരിദാസനെ ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് വീട്ടുമുറ്റത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്.












Click it and Unblock the Notifications