Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ പാളത്തില്‍ വീണ കാറ്ററിങ് കരാര്‍ ജീവനക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂര്‍: റമദാന്‍ നോമ്പുകാലം തുടങ്ങുന്നതിന് മുന്‍പെതന്നെ തേടിയെത്തിയ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട ഇരിക്കൂര്‍ സ്വദേശിയായ ചായവില്‍പനക്കാരനായ ഷറഫുദ്ദീനി(43)ത് തന്റെ രണ്ടാം ജന്മമാണെന്നാണ് പറയുന്നത്. അവിശ്വസിനീയവും അത്ഭുതകരമായാണ് ട്രെയിനിനും പ്ളാറ്റ് ഫോമിനുമിടെയില്‍ വീണുപോയ ഇയാള്‍ സമചിത്തതയും ആയുസിന്റെ ഭാഗ്യവും കൊണ്ടു രക്ഷപ്പെട്ടത്.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമിലെ ട്രാക്കില്‍ വീണ ചായവില്‍പനക്കാരന്‍ അത്ഭുതകരമായ രക്ഷപ്പെടുന്നതിന്റെ സിസി.ടി.വി ദൃശ്യം പുറത്തുവന്നതോടെയാണ് അപകടത്തിന്റെ ഭയാനക ദൃശ്യം റെയില്‍വെ അധികൃതര്‍ക്ക് വ്യക്തമായത്. ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമിലെത്തിയതിനു ശേഷം റെയില്‍വെ സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിനു അടിയിലേക്കു വീണ ചായ വില്‍പനക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

knr-train-accident

കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന അപകടത്തിന്റെ സി.സി.സി.ടി ദൃശ്യങ്ങള്‍ ശനിയാഴ്ച്ച രാത്രി പുറത്തുവന്നതോടെയാണ് തലനാരിഴയ്ക്കു ഒഴിവായ ദുരന്തത്തിന്റെ ചിത്രം പുറംലോകമറിഞ്ഞത്. അന്നേ ദിവസം പകല്‍ 11.45ന് നടന്ന അപകടത്തില്‍ നിന്നും ഇരിക്കൂര്‍ പെരുവളത്ത് പറമ്പ് സ്വദേശിയായ മുക്രിന്റകത്ത് ഷറഫുദ്ദീനാ(45)ണ് രക്ഷപ്പെട്ടത്.

ട്രെയിനടുത്തു നിന്നും യാത്രക്കാരന് ചായനല്‍കുന്നതിനിടെ പ്ളാറ്റ് ഫോമിന്റെ ഇന്റര്‍ലോക്ക് ഇദ്ദേഹം ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കോയമ്പത്തൂര്‍- മംഗ്ളൂര് ഇന്റര്‍സിറ്റി എക്സ് പ്രസ് നീങ്ങിതുടങ്ങിയെങ്കിലും പ്ളാറ്റ് ഫോമിനും ട്രെയിനിലും ഇടയിലൂടെ ഷറഫുദ്ദീന്‍ പെട്ടെന്ന് പ്ളാറ്റ് ഫോമിലേക്ക് കയറിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ കാലിനും നടുവിനും പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി റെയില്‍വെ സ്റ്റേഷനില്‍ ചായവില്‍പന നടത്തിവരികയായിരുന്നു ഷറഫുദ്ദീന്‍.

ഭാര്യയും നാലുമക്കളുമുളള കുടുംബത്തിന്റെ ഏക ആശ്രയമാണ് ഷറഫുദ്ദീന്‍. നോമ്പുകാലത്തിന് മുന്‍പെ തന്നെ തേടിയെത്തിയ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഷറഫുദ്ദീന്‍. റെയില്‍വെ സ്റ്റേഷനിലെ ഇന്റര്‍ലോക്ക് അടര്‍ന്നുവീണതിനെ കുറിച്ചു റെയില്‍വെ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇതിനു കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നേരത്തെയും കണ്ണൂര്‍ റെയില്‍വെസ്റ്റേഷനിലെ പ്ളാറ്റ് ഫോമില്‍ വീണു നിരവധിയാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കോടികളുടെ വികസന പ്രവര്‍ത്തനം ഇവിടെ നടക്കുമ്പോഴും യാത്രക്കാര്‍ക്കും കാറ്ററിങ് ജീവനക്കാര്‍ക്കും മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നാണ് റെയില്‍വെ പാസഞ്ചേഴ്സ് ഫോറത്തിന്റെ ആരോപണം. സംഭവം വളരെ അതീവഗൗരവകരമായാണ് റെയില്‍വെ അധികൃതര്‍ കാണുന്നത്. അതുകൊണ്ടു തന്നെ യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+