കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണവം പാലത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിക്കുന്നു: സാംസ്‌കാരിക പൈതൃകമായി നിലനിര്‍ത്തും

Google Oneindia Malayalam News
kannavam

കണ്ണവം: വടക്കെ മലബാറിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത സാന്നിധ്യമായ കണ്ണവം പാലത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നാട്ടുകാര്‍.
ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് 200 വര്‍ഷം പൂര്‍ത്തിയാകുന്ന കണ്ണവം പഴയ പാലത്തിന്റെ വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

കൂത്തുപറമ്പ്-മാനന്തവാടി റോഡില്‍ കണ്ണവത്ത് 1823 ല്‍ അന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ എഞ്ചിനീയര്‍ വിഭാഗമായ മദ്രാസ് പയനിയേഴ്‌സ് നിര്‍മ്മിച്ചതാണ് കണ്ണവം പഴയ പാലം. ഇതിലെ ശിലാഫലകത്തിലെ തീയ്യതിയും രേഖകളുമല്ലാതെ വേറെ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ഇന്ന് കോണ്‍ക്രീറ്റ് പാലങ്ങള്‍ പലതും നിര്‍മ്മാണത്തില്‍ പോലും തകര്‍ന്ന് വീഴുമ്പോഴും അന്നവര്‍ കരിങ്കലും ചെങ്കല്ലും കുമ്മായവും ഉപയോഗിച്ച് നിര്‍മിച്ച ഈ പാലം യാതൊരുവിധ കേടുപാടുകളും കൂടാതെ തലയുയര്‍ത്തി നില്‍ക്കുന്നു.

കാലപ്പഴക്കത്തിന്റെ അല്ലറ ചില്ലറ വ്യതിയാനങ്ങളല്ലാതെ മറ്റൊന്നും തന്നെ പാലത്തിനെ ബാധിച്ചിട്ടില്ല. നിരവധി പ്രകൃതി ദുരന്തങ്ങളും വെള്ളപ്പൊക്കവും കുത്തൊഴുക്കുകളും അതിജീവിച്ച് കുലുങ്ങാതെ നില്‍ക്കുകയാണ് പാലം. 2002 ല്‍ തൊട്ടടുത്തു കൂടി നിര്‍മ്മിച്ച പാലത്തില്‍ കൂടിയാണ് ഇന്ന് വാഹനങ്ങള്‍ കടന്ന് പോകുന്നത്. അത് കൊണ്ട് തന്നെ ഈ പാലം സംരക്ഷിച്ച് സാംസ്‌കാരിക പൈതൃകമായി നിലനിര്‍ത്താനാണ് പഞ്ചായത്തും പ്രദേശവാസികളും ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ശുചീകരണ യജ്ഞം, വിളംബര ജാഥ, സ്‌നേഹദീപം തെളീക്കല്‍, ചരിത്ര സെമിനാര്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്രീയ നേതൃസംഗമം, കലാകാരകൂട്ടായ്മ , ഫോട്ടോഗ്രാഫി മത്സരം , സംസ്‌കാരിക സമ്മേളനം , കലാപരിപാടികള്‍ തുടങ്ങി ഒരുവര്‍ഷം നീളുന്ന വിപുലമായ പരിപാടികള്‍ നടത്താനാണ് ആലോചിക്കുന്നത്.

കണ്ണവം പഴയ പാലത്തിന്റെ 200-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ഗാന്ധി സ്മാരക വായന ശാലയുടെയും തൊടീക്കളം വി.പി.നാരായണ മാരാര്‍ വായനശാലയുടെയും ആഭിമുഖ്യത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. കണ്ണവം ഗാന്ധി സ്മാരക വായനശാലയില്‍ നടന്ന യോഗം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍ പാലക്കണ്ടി അദ്ധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ പി. ഷിജിത , എം.വി. ഷിബു , പാരാലീഗല്‍ വോളണ്ടിയര്‍ വാഴയില്‍ ഭാസ്‌കരന്‍, കെ.പ്രദീപന്‍, എ.ടി.അബൂബക്കര്‍ ഹാജി, പി.രാജേഷ്, എം.പി.യൂസഫ്, എം.എ.ബിജു, വി. സുനില്‍കുമാര്‍ , കെ. പുരുഷു, കെ.കെ. ദിനേശന്‍ ,സുധാകരന്‍ തൊടീക്കളം, വി.കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു ഭാരവാഹികള്‍ സംഘാടക സമിതി : വിജയന്‍ പാലക്കണ്ടി (ചെയര്‍ ), സുധാകരന്‍ തൊടീക്കളം (കണ്‍) പ്രോഗ്രാം കമ്മിറ്റി : ഒ.എന്‍. സുധീഷ് (കണ്‍), കെ.പ്രദീപന്‍ (ചെയര്‍ ) ഫിനാന്‍സ്: വി.കെ.രാജീവന്‍ (കണ്‍), എ.ടി. അലി ഹാജി(ചെയര്‍)

English summary
Celebrating Bicentenary of Kannavam Bridge: To be preserved as cultural heritage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X