കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്: എം വിജയരാജൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ എംവി ജയരാജൻ്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊവിഡ് ബാധിച്ച് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടിയ എംവി ജയരാജന് പിന്നീട് ന്യൂമോണിയ ബാധിക്കുകയായിരുന്നു.

കർഷക പ്രക്ഷോഭം; കൂടുതൽ മേഖലകളിൽ ഇന്റർനെറ്റ് നിയന്ത്രണം, ഇതുവരെ 84 പേർ അറസ്റ്റിൽകർഷക പ്രക്ഷോഭം; കൂടുതൽ മേഖലകളിൽ ഇന്റർനെറ്റ് നിയന്ത്രണം, ഇതുവരെ 84 പേർ അറസ്റ്റിൽ

കൊവിഡും ന്യൂമോണിയയും കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ തുടരുന്ന സ ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ ക്രമമായ പുരോഗതി കൈവരുന്നതായി ശനിയാഴ്ച്ച വൈകുന്നേരം ചേർന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും പുരോഗതി ദൃശ്യമായതിനാൽ മിനിമം വെന്റിലേറ്റർ സപ്പോർട്ടാണ് ഇപ്പോൾ നൽകി വരുന്നത്.

mv-jayarajan-1

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുരോഗതി തുടരുന്ന സാഹചര്യത്തിൽ, വെന്റിലേറ്ററിൽ നിന്നും വിമുക്തമാക്കി, സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തി ക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം, ഇടവേളകളിൽ ശ്വസനത്തിലൂടെയുള്ള ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതും തുടരുകയാണ്. സ്വന്തമായി ആഹാരം കഴിച്ചുതുടങ്ങിയതോടെ ആ ഘട്ടങ്ങളിലും സി- പാപ്പ് വെന്റിലേറ്റർ ഒഴിവാക്കുന്നതിന് സാധി ക്കുന്നുണ്ട്. കൊവിഡ് തീവ്രത വ്യക്തമാക്കുന്ന രക്തത്തിലെ സൂചകങ്ങൾ മാറിവരുന്നതായി പരിശോധനയിൽ വ്യക്തമായതും മെഡിക്കൽ ബോർഡ് ചർച്ച ചെയ്തു.

കോവിഡ് ന്യുമോണിയയെത്തുടർന്നുണ്ടായ ശ്വാസകോശത്തിലെ കടുത്ത അണുബാധ കുറ ഞ്ഞുവരുന്നതായും, ഇത്തരം അസുഖം ബാധിച്ചവരിൽ നല്ലൊരു ശതമാനംപേരിൽ പിന്നീട് മറ്റ് അണുബാധയുണ്ടായത്‌ പലകേന്ദ്രങ്ങളിൽ നിന്നും പൊതുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുന്നറിയിപ്പായി സ്വീകരിച്ച്, ഇവിടെയതുണ്ടാവാതിരിക്കാനായി കടുത്ത ജാഗ്രത ഇദ്ദേഹത്തിന്റെ കാര്യത്തിലും തുടരേണ്ടതുണ്ടെന്നും മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.

ജയരാജന്റെ ആരോഗ്യ സ്ഥിതിയിൽ ആശാവഹമായ പുരോഗതി ക്രമേണയുണ്ടാകുമ്പോഴും, കോവിഡ് ന്യുമോണിയ വിട്ടുമാറിയിട്ടില്ല എന്നതിനാൽ നില ഗുരുതരമായി കണക്കാക്കി തന്നെ ചികിത്സ തുടരേണ്ടതുണ്ടെന്നതും മെഡിക്കൽ ബോർഡ് യോഗം തീരുമാനിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും മെഡിക്കൽ ബോർഡ് ചെയർമാനുമായ ഡോ കെ എം കുര്യാക്കോസ് യോഗത്തിൽ അധ്യക്ഷനായിരുന്നു. മെഡിക്കൽ കോളേജ് ആശൂപത്രി സൂപ്രണ്ടും മെഡിക്കൽ ബോർഡ് കൺവീനറുമായ ഡോ കെ സുദീപ്, മെഡിക്കൽ ബോർഡ് അംഗങ്ങളായ ഡോ ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ വിമൽ റോഹൻ (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് - കാഷ്വാലിറ്റി), ഡോ കെ സി രഞ്ജിത്ത് കുമാർ (എച്ച്.ഒ.ഡി, ജനറൽ മെഡിസിൻ വിഭാഗം), ഡോ എസ്എം അഷ്‌റഫ് (എച്ച്ഒഡി കാർഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡൽ ഓഫീസർ, കോവിഡ് ചികിത്സാ വിഭാഗം), ഡോ എസ്.എം സരിൻ (ആർഎംഒ) എന്നിവരും യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരത്ത് നിന്നും വിദഗ്ദ്ധ ചികിത്സ നൽകാനായി എത്തിയ കൊ വിഡ് ക്രിറ്റിക്കൽ കെയർ വിദഗ്ദ്ധസംഘം കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. ജയരാജൻ്റെ ആരോഗ്യനിലയിൽ വ്യക്തമായ പുരോഗതിയുണ്ടായതിനെ തുടർന്നാണിത്.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ ശൈലജ എന്നിവർ ആശുപത്രി സൂപ്രണ്ട് ഡോ.കുര്യാക്കോസിനെ വിളിച്ച് ജയരാജൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചിരുന്നു.മന്ത്രിമാരായ ഇ.പി.ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ ജയിംസ് മാത്യു, ടി.വി രാജേഷ് എന്നിവർ ആശുപത്രിയിലെത്തി.

English summary
Changes in MV Jayarajan's health conditions after tests Coronavirus postive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X