Get Updates
Get notified of breaking news, exclusive insights, and must-see stories!

വാളയാറിലെ കുട്ടികളുടെ അമ്മയെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു: സർക്കാർ അനീതി കാട്ടിയില്ലെന്ന് മുഖ്യമന്ത്രി

തലശേരി: വാളയാറിലെ പെൺകുട്ടികളുടെ അമ്മയെ ചിലർ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിച്ചു വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർ ധർമ്മടത്ത് മത്സരിക്കുന്നുണ്ടെന്ന വാർത്ത കേൾക്കുന്നു. അവരൊപ്പമാണ് എൽഡിഎഫ്സർക്കാരെന്നും നിന്നിട്ടുള്ളത് അവർ പറയുന്നതനുസരിച്ചാണ് എന്തും ചെയ്തിട്ടുള്ളത്. എന്നാൽ ഓരോരുത്തർക്കും ഇഷ്ടമുള്ളിടത്ത് മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

വാളയാറിലെ കുട്ടികളുടെ അമ്മ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്നത് അവരുടെ ഇഷ്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം മണ്ഡലത്തിലെ ഒന്നാം ഘട്ട പ്രചാരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി പിണറായി കൺവെൻഷൻ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാളയാറിലെ കുട്ടികളുടെ അമ്മയോട് സർക്കാർ ഇതുവരെ ഒരു അനീതിയും കാണിച്ചിട്ടില്ല ധർമ്മടത്ത് മത്സരിക്കുന്നത് അവരുടെ ഇഷ്ടമാണ്. വാളയാറിലെ അമ്മയുടെ കൂടെയാണ് സർക്കാർ നിന്നത്. അവർ പറഞ്ഞിട്ടാണ് അന്വേഷണം സിബിഐക്ക് വിട്ടത്. ബാക്കിയുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടത് സിബിഐയാണ്. വാളയാറിലെ കുട്ടികളുടെ അമ്മയെ ചിലർ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 pinarayi-vijayan-15

വർഗീയതയ്ക്കെതിരെയുള്ള പോരാട്ടം കൺകെട്ടു വിദ്യയല്ലെന്ന് കോൺഗ്രസ് ഇനിയെങ്കിലും മനസിലാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു..നേമത്ത് ഇടതുപക്ഷമാണ് ബി.ജെ.പിയെ ശരിയായി നേരിടുന്നത്. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പത്ത് സീറ്റുകൾ മാത്രമേ കിട്ടിയിട്ടുള്ളൂ. ബാക്കിയുള്ളത് എങ്ങോട്ട് പോയെന്ന് കോൺഗ്രസ് പറയണം.

ആൾക്കാർ വിശ്വസിക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറി കഴിഞ്ഞു. പ്രളയകാലത്ത് ആയിരം വീട് വെച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ട് എത്ര വീടു വെച്ചു കൊടുത്തുന്നുവെന്ന് കെ.പി.സി.സി നേതാക്കൾ പറയണം. നൂറ് വീട് പോലും അവർ വെച്ച് കൊടുത്തില്ല. അതിനായി പിരിച്ച പണം എവിടെയെന്ന് പറയാനുള്ള ഉത്തരവാദിത്വം അവർക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലതികാ സുഭാഷിന്റെ പ്രതിഷേധം ഞാനും കണ്ടു. സംസ്ഥാനത്തെ മുതിർന്ന നേതാവാണവർ എന്നാൽ അവർ തല മുണ്ഡനം ചെയ്തത് മറ്റൊരു പാർട്ടിയുടെ കാര്യമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളിൽ ചിലരുടെ പ്രസ്താവന അപക്വമായി പ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റ്യാടിയിലെ പ്രതിഷേധ പ്രകടനങ്ങൾ പാർട്ടിയുടെ കീഴ് വഴക്കമല്ല.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് അവിടെ മുന്നണി മര്യാദയുടെ പേരിലാണ് ഘടക കക്ഷിക്ക് സീറ്റു കൊടുത്തത്. എന്നാൽ അവർ പ്രതിഷേധം വലിയ തോതിൽ ഉയർന്നപ്പോൾ സീറ്റു തിരിച്ചു നൽകുകയും ചെയ്തു. സാധാരണ അത്തരം ഉദാര സമീപനം മറ്റൊരു പാർട്ടികളും പൊതുവെ കാണിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ബിജെപി കുട്ടുകെട്ടുണ്ടെന്ന ബിജെപി നേതാവ് ബാലഭാസ്കറിന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ കഴിഞ്ഞ തവണ കോന്നിയിൽ അവരുടെ സംസ്ഥാന അധ്യക്ഷനാണ മത്സരിച്ചതെന്ന് ഓർക്കണം. എൽഡിഎഫിന് ബിജെപിയുമായി കോന്നിയിലും ചെങ്ങന്നുരിലും കേരളത്തിലൊരിടത്തും ബി.ജെ.പിയുമായി കൂട്ടുകൂടേണ്ട ആവശ്യമില്ല. ബാലഭാസ്കറിനെ നേരിട്ട് പരിചയമില്ല. പക്ഷെ അദ്ദേഹം വിടുവായത്തം പറയുന്നയാളാണെന്ന് ഇതുവരെ കേട്ടിട്ടില്ല. മറ്റാരെയോ ഉദ്ദ്യേശിച്ചായിരിക്കാം ആ പരാമർശം നടത്തിയത്. കോന്നിയിൽ ഇക്കുറിയും വൻ ഭൂരിപക്ഷത്തോടെ എൽ.ഡി എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+