തലായി തുറമുഖത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധവുമായി വികസനസമിതി മന്ത്രിക്ക് നിവേദനം നല്‍കി
തലശേരി: തലായി തുറുമുഖത്തെ അവഗണിച്ച് ഗോപാല്‍ പേട്ടയിലെ ഫിംഗര്‍ ജെട്ടി വികസിപ്പിക്കാന്‍ നീക്കം നടത്തുകയാണെന്ന ആരോപണവുമായ തലായി തുറമുഖ വികസനസമിതി ഫിഷറിസ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. തലായി മത്സ്യ ബന്ധന തുറമുഖത്താണ് ബോട്ടുകള്‍ അടുപ്പിക്കുന്നതിനും കടലില്‍ നിന്നും പിടിച്ചു കൊണ്ടുവരുന്ന മതസ്യം ലേലം വിളിക്കാനും വില്‍പ്പന നടത്താനുമുള്ള സൗകര്യമുള്ളത്.
പണിസാധനങ്ങള്‍ വാങ്ങാനുുള്ള കടകള്‍, വര്‍ക്ക് ഷോപ്പ്, ഹോട്ടല്‍, തുടങ്ങിയവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയാണുള്ളത്. എന്നാല്‍ മൂന്നു മാസമായി ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിലച്ചിരിക്കുകയാണ്. ലേലം വിളിയും വില്‍പ്പനയും ഉള്‍പ്പെടെയുള്ളവ എകദേശം ഒരു കിലോ മീറ്റര്‍ അകലെയുള്ള ഫിംഗര്‍ ജെട്ടിയിലേക്ക് മാറ്റാനുള്ള നീക്കം ചില കേന്ദ്രങ്ങള്‍ നടത്തിവരികയാണ്. ഈക്കാര്യത്തില്‍ തലായി തുറമുഖം കേന്ദ്രീകരിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും ആശങ്കയുണ്ട്.
'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

ഫിംഗര്‍ ജെട്ടി പ്രധാനമായും വലകളുടെ അറ്റക്കുറ്റപണി നടത്താന്‍ ഉദ്യേശിച്ചിട്ടുള്ളതുമാത്രമാണ്. സബ് കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും തലായി തുറമുഖത്തിന്റെ വികസനമാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ ഭാഗമായി തലായിയെ അവഗണിക്കാനുള്ള നീക്കം നടത്തുകയാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടണമെന്ന് നിവേദനത്തില്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
2019 മാര്‍ച്ചിലാണ് ചാലില്‍ ഗോപാല്‍ പേട്ടയില്‍ ഫിംഗര്‍ ജെട്ടിക്ക് അന്നത്തെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തറക്കല്ലിട്ടത്. 3.71 കോടിരൂപ ചെലവിട്ടായിരുന്നു നിര്‍മാണം. ഫിംഗര്‍ ജെട്ടി യാഥാര്‍ത്ഥ്യമാകുന്നതോടെ പരമ്പരാഗത തൊഴിലാളികള്‍ക്ക് വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാനും തോണികള്‍ക്ക് നങ്കൂരമിടാനും പ്രയാസമില്ലാതാകും. വേലിിയേറ്റ-വേലിയിറക്ക സമയത്ത് ചെറുവള്ളങ്ങള്‍ അടുപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ജെട്ടിയുടെ ഉയരങ്ങള്‍ ക്രമീകരിക്കേണ്ടതെന്നും വികസനസമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Recommended Video
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസന പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശനം നടത്തിയത്. മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് എം. എല്‍. എമാര്‍ കത്തുനല്‍കിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. മത്സ്യതൊഴിലാളികളുടെ ഒന്നാം ഘട്ട പുനരധിവാസ പദ്ധതി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു,തുറുഖങ്ങളിലെ തകര്‍ന്ന വാര്‍ഫുകള്‍ നവീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. തലശേരി എം. എല്‍. എ എ. എന്‍ ഷംസീറും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications