കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കള്ളവോട്ടില്‍ കോണ്‍ഗ്രസ് നിലപാട്: തോറ്റാലും ജയിച്ചാലും കള്ളവോട്ടിനെതിരെ നിയമയുദ്ധം തുടരുമെന്ന്!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഭരണകക്ഷിയായ സിപിഎം കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി കള്ളവോട്ടു ചെയ്തതിനെതിരെ നിയമയുദ്ധം തുടരുകതന്നെചെയ്യുമെന്ന് കോണ്‍ഗ്രസ്. പാര്‍ലമെന്റ് ഇലക്ഷനില്‍ സുധാകരന്‍ ജയിച്ചാലും തോറ്റാലും ഇൗ തീരുമാനത്തില്‍ നിന്നും പുറകോട്ടു പോകാന്‍ പാടില്ലെന്നു ജില്ലാകോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഈ തെരഞ്ഞെടുപ്പോടുകൂടി കള്ളവോട്ടിനു അറുതിയുണ്ടാക്കുമെന്ന ദൃഡ പ്രതിജ്ഞയിലാണ് ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയും കൂട്ടരും. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെയതു അധികാരം പിടിക്കുകയെന്ന തന്ത്രത്തിനു മറുമരുന്നായാണ് പുതിയ നീക്കം.

തൃശൂർ പൂരം പ്രതിസന്ധിയിൽ, തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വേണ്ടി മുറവിളി, പ്രതിഷേധിച്ച് ആന ഉടമകൾ!തൃശൂർ പൂരം പ്രതിസന്ധിയിൽ, തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വേണ്ടി മുറവിളി, പ്രതിഷേധിച്ച് ആന ഉടമകൾ!

കോണ്‍ഗ്രസിന്റേത് സമഗ്ര നീക്കം

കോണ്‍ഗ്രസിന്റേത് സമഗ്ര നീക്കം

ഇതുപ്രകാരം ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി സിപിഎം നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തതിനെതിരെ കൂടുതല്‍ സമഗ്രമായി പരാതി നല്‍കാനാണ് ഡിസിസി നേതൃയോഗം തീരുമാനിച്ചത്. വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് ബൂത്ത് തലത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കള്ളവോട്ടിനും വോട്ട് നീക്കം ചെയ്തതിനും എതിരെ ശക്തമായ നിയമ പോരാട്ടം നടത്താനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎമ്മിനെതിരെ ശക്തമായ കൂടുതല്‍ തെളിവുകള്‍ നിലനില്‍ക്കുകയാണന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.

 തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

കള്ളവോട്ട് സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കൂടുതല്‍ പരാതികള്‍ നല്‍കുന്നതിന് സമഗ്രമായ പരിശോധനകള്‍ ആവശ്യമാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ജില്ലയില്‍ വ്യാപകമായി സി.പി.എം നേതൃത്വത്തില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന പരാതി വ്യാപകമാണ്.

 ഭരണ സംവിധാനം ദുരുപയോഗം ചെയ്തെന്ന്

ഭരണ സംവിധാനം ദുരുപയോഗം ചെയ്തെന്ന്


ഭരണ സംവിധാനം ദുരുപയോഗം ചെയ്തും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും പല ബൂത്തുകളില്‍ നിന്നും പത്തിലധികം ഉറച്ച യു.ഡി.എഫ് വോട്ടുകള്‍ ഫൈനല്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നിയമവിരുദ്ധമായി നീക്കം ചെയ്തിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്ന സി.പി.എമ്മിന്റെ തെറ്റായ നടപടികള്‍ക്കെതിരെ അതിശക്തമായ നിയമ പോരാട്ടം നടത്തുവാനും തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെയും അതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമവിരുദ്ധമായി വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് കൂട്ടുനിന്ന ബി.എല്‍.ഒമാര്‍ക്കെതിരെയും വ്യാപകമായ പരാതികളാണ് ഡി.സി.സി നേതൃയോഗത്തില്‍ ഭാരവാഹികള്‍ പങ്കുവെച്ചത്.

 കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍

കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍


തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം 199 പേരുടെ പേരില്‍ കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി പരാതികള്‍ നല്‍കിയത് കൂടാതെ, തെളിവ് സഹിതമുള്ള കൂടുതല്‍ പരാതികള്‍ നല്‍കുന്നതിനുവേണ്ടി പരിശോധന നടത്തി അതിശക്തമായ നിയമ പോരാട്ടം നടത്തുന്നതിന് ഡി.സി.സി. നേതൃയോഗത്തില്‍ തീരുമാനിച്ചു.യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി.കെ.പി.സി.സി. ഭാരവാഹികളായ വി.എ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ നേതാക്കളായ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി ഉണ്ണികൃഷ്ണന്‍, സജീവ് മാറോളി, തോമസ് വെക്കത്താനം, ചാക്കോ പാലക്കിലോടി, എന്‍.പി ശ്രീധരന്‍, വി.വി പുരുഷോത്തമന്‍, കെ.സി മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
Congress clears stand on Fake votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X