കോണ്‍ഗ്രസ് നേതാവ് കല്ലിങ്കല്‍ പത്മനാഭന്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
കണ്ണൂര്‍: തളിപ്പറമ്പിലെ കോണ്‍ഗ്രസ് നേതാവ് കല്ലിങ്കല്‍ പത്മനാഭന്‍ പാര്‍ട്ടി നിയോഗിച്ച സ്ഥാനങ്ങളില്‍ നിന്നും രാജി വെച്ചു. എന്നാല്‍ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം ഇതുവരെ രാജി വെച്ചിട്ടില്ല. അതു രാജിവയ്പ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ തന്നെ തകര്‍ക്കാന്‍ ചില ഛിദ്ര ശക്തികള്‍ ശ്രമിക്കുന്നുവെന്ന് പത്മനാഭന്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്നും ഡയറക്ടര്‍ സ്ഥാനത്ത് തുടരുമെന്നും കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്റ് കല്ലിങ്കീലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒരു കോടി രൂപ ക്രമക്കേട് നടന്നുവെന്ന് കെട്ടിച്ചമച്ച പ്രചാരണം നടത്തുകയാണ് ചില മാധ്യമങ്ങള്‍. തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിനെയും തന്നെ വ്യക്തിപരമായും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് അസി. രജിസ്ട്രാറും ഓഡിറ്റ് വിഭാഗവും ബാങ്കില്‍ നടത്തിയ പരിശോധയില്‍ ക്രമക്കേടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
നാല് വര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഷനിലായ ആളാണ് ഈ പ്രചാരണത്തിന് പിറകില്‍. ജീവനക്കാരില്‍ ചിലര്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി തന്നെ കണ്ടെത്തി അവരെ ഡിസ്മിസ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലമാണ് തനിക്കെതിരെയുള്ള പ്രചാരണം നടത്തുന്നതെന്ന് കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു. ഒരു ധനകാര്യ സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ആരോപണങ്ങളാണ് നടക്കുന്നത്. ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കും.
സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ബാങ്ക് ഡയരക്ടര്‍ സ്ഥാനത്ത് തുടരുമെന്നും കല്ലിങ്കീല്‍ പറഞ്ഞു. എന്നാല്‍ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ രാജി വയ്ക്കുമോയെന്ന കാര്യത്തില്‍ കല്ലിങ്കല്‍ പത്മനാഭന്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല കല്ലിങ്കലിനെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവന്ന് തളിപ്പറമ്പ് നഗരസഭയിലെ ഭരണം അട്ടിമറിക്കാന്‍ സി.പി.എം അണിയറ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ അഴിമതി നടന്നെന്ന പ്രചാരണം തെറ്റാണെന്ന് ബാങ്ക് സെക്രട്ടറി ടി.വി.പുഷ്പകുമാരിയും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications