Get Updates
Get notified of breaking news, exclusive insights, and must-see stories!

പോരിന്സി ഒടി നസീർ: തലശേരിയിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രിക നൽകി

തലശേരി: സിപിഎം കോട്ടയായ തലശേരി മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സിപിഎം മുൻ പ്രാദേശികനേതാവും മുൻ നഗരസഭാ കൗൺസിലറുമായ സി.ഒ.ടി നസീർ പത്രിക നൽകി. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ സി.ഒടി നസീർ ആൽമരചിഹ്നത്തിലാണ് ജനവിധി തേടുക അക്രമ രാഷ്ട്രീയത്തിനെതിരെ സന്ദേശമുയർത്താനാണ് താൻ മത്സരിക്കുന്നതെന്ന് സി.ഒ.ടി നസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ്: തലസ്ഥാന ജില്ലയിൽ കടകംപളളി സുരേന്ദ്രനും കുമ്മനവും പത്രിക സമർപ്പിച്ചു
തലശേരി മണ്ഡലത്തിൽ എ എൻ ഷംസീർ മത്സരിക്കുകയാണെങ്കിൽ താൻ രംഗത്തിറങ്ങുമെന്ന് നേരത്തെ നസീർ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതേ തുടർന്നാണ് മത്സരിക്കുന്നതിനായി ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് കൂടി മായ സി.ഒ.ടി നസീർ പത്രിക നൽകിയത്. തനിക്കെതിരെ നടന്ന വധശ്രമ കേസ് സി.പി.എം നേതാവായ പി.ജയരാജന്റെ തലയിലിടാൻ നോക്കിയെന്ന് തുടർന്ന് നടത്തിയ സി.ഒ.ടി നസീർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജയരാജനും താനുമായി നല്ല ബന്ധമാണ് ഇപ്പോഴും പുലർത്തി വരുന്നത്. തന്നെ അക്രമിക്കേണ്ട കാര്യം പി.ജയരാജനില്ല. അദ്ദേഹം ജയിലിൽ കഴിഞ്ഞ കാലം താൻ നിരവധി തവണ സന്ദർശിച്ചിട്ടുണ്ടെന്നും സി.ഒ.ടി നസീർ പറഞ്ഞു.

cot-naseer-156

തന്നെ അക്രമിക്കാൻ കൂട്ടുനിന്ന എ.എൻ ഷംസീർ എം.എൽ എ യെ കേസിൽ നിന്നും ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലിസ് കേസ് അട്ടിമറിച്ചുവെന്ന് സി.ഒ.ടി നസീർ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കേസിന്റെ കുറ്റപത്രം സമർപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. പല തവണ മുഖ്യമന്ത്രിയെ കണ്ട് കേസ് അട്ടിമറിക്കുന്നതിനെതിരെ താൻ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ഇവിടെ പണമുള്ളവന് മാത്രം നീതി കിട്ടുകയുള്ളുവെന്ന സ്ഥിതിയാണ്. അതുകൊണ്ടാണ് താൻ സി.ബി.ഐ അന്വേഷണത്തിന് പോവാഞ്ഞത്. ഇതു സമുഹത്തിന് തെറ്റായ സന്ദേശം നൽകും. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ ബാനറിൽ ഇക്കുറി തലശേരി മണ്ഡലത്തിൽ മത്സരിക്കും. ഷംസീറിനെതിരെ മത്സരിക്കാതിരിക്കാനായി തന്നെ രണ്ട് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെ സാന്നിധ്യത്തിൽ ചിലയാളുകൾ കാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായും സി.ഒ.ടി നസീർ പറഞ്ഞു. കഴിഞ്ഞ അറുപതിലേറെ വർഷങ്ങളായി ഒരേ പാർട്ടി തന്നെ മത്സരിച്ച മണ്ഡലമാണ് തലശേരി. ഇ.കെ നായനാർ മുഖ്യമന്ത്രിയായതും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായതും തലശേരിയെ പ്രതിനീധികരിച്ചാണ്. എന്നാൽ എന്നാൽ വികസന മുരടിപ്പാണ് തലശേരിയിൽ അനുഭവപ്പെടുന്നത്.

തലശേരി നഗരത്തിൽ തൊണ്ണൂറ് ശതമാനവും മാംസാഹാരം കഴിക്കുന്നവരാണ്. എന്നാൽ ആധുനിക അറവുശാല തലശേരിയിലില്ല. ഇപ്പോഴും പ്രാകൃതമായ രീതിയിലാണ് ഇവിടെ മാംസം അറുക്കുന്നത്. തലശേരിയിൽ ആയിരത്തിലേറെ കോടിയുടെ വികസനം എം.എൽ.എ കൊണ്ടു വന്നുവെന്നാണ് പറയുന്നത്. തലശേരി സ്‌റ്റേഡിയം നിർമ്മാണത്തിന്റെ ഭാഗമായി വൻ അഴിമതിയാണ് നടന്നത്. നേരത്തെ ഊരാളുങ്കൽ സൊസെറ്റിയെയാണ് സ്റ്റേഡിയത്തിന്റെ കരാർ ഏൽപിച്ചത്. ഇപ്പോൾ മറ്റൊരു ഗ്രൂപ്പാണ് പ്രവൃത്തി നടത്തുന്നത്. സ്റ്റേഡിയം നിർമാണത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഊരാളുങ്കൽ സൊസൈറ്റിയെ എന്തടിസ്ഥാനത്തിലാണ് പ്രവൃത്തിയുടെ കരാറുകാരായി ചുമതലപ്പെടുത്തിയതെന്ന് നസീർ പറഞ്ഞു. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ നസീർ നാമനിർദ്ദേശപത്രിക സമർപ്പിച്ചതായും അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സംസ്ഥാന സെക്രട്ടറി യു.എസ്. ആഷിനും പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+