Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിനെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കണ്ണൂര്‍ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം

കണ്ണൂര്‍: വാക്‌സിനെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള അശാസ്ത്രീയ നീക്കം വിപരീത ഫലം ചെയ്യുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെഎജിഎംഒ അഭിപ്രായപ്പെട്ടു. സൗജന്യ വാക്‌സിന്‍ ലഭിക്കണമെങ്കില്‍ പണം കൊടുത്ത് പരിശോധന നടത്തേണ്ട അവസ്ഥയാണുള്ളത്. ജില്ലയില്‍ നിന്ന് വാക്‌സിന്‍ ലഭിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാ് ജില്ലാ കളക്ടറുടെ ഉത്തരവ്.

kannur

കൂടാതെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും വാക്‌സിന്‍ ലഭിക്കുകയെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. അതേസമയം, ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് വാക്‌സിനെടുക്കാന്‍ സ്ലോട്ട് ലഭിക്കുന്നത്. എന്നാല്‍ ഇതിനിടെയില്‍ ആര്‍ടിപിസിആര്‍ പരിശോധന വെണമെന്ന് പറയുന്നത്. എന്നാല്‍ ഫലം ലഭിക്കാന്‍ ചുരുങ്ങിയത് 24 മണിക്കൂര്‍ എങ്കിലും ആവശ്യമാണ്. ഇങ്ങനെയാണെങ്കില്‍ ലഭിക്കുന്ന സ്ലോട്ട് നഷ്ടമാകുകയും ചെയ്യും.

ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും കളക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. കൊവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്താടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതി.

കൊവിഡ് പ്രതിരോധ നടപടികള്‍ സാധാരണ മനുഷ്യരുടെ ജീവനോപാധികളെയും വാണിജ്യ, വ്യാപാര പ്രക്രിയയെയും കലാ കായിക രംഗത്തേയും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൊവിഡ് സാഹചര്യം തുടര്‍ന്ന്പോകുന്ന സ്ഥിതിയില്‍ കൊവിഡിനൊപ്പം തന്നെ സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധാരണ രീതിയില്‍ സാധ്യമാക്കാമെന്നാണ് ആലോചിക്കുന്നത്. ഈ പരിശ്രമത്തിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്സിനോ കൊ വിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവില്‍ പറഞ്ഞു. അതേസമയം, കളക്ടറുടെ ഉത്തരവിനെതിരെ വ്യാപികളും രംഗത്തെത്തിയിട്ടുണ്ട്.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+