Get Updates
Get notified of breaking news, exclusive insights, and must-see stories!

പരേതന്‍ തങ്ങളുടെ അനുഭാവിയെന്ന് ബിജെപി, അല്ലെന്ന് സിപിഎം; കണ്ണൂരില്‍ 'സന്ദേശം' മോഡല്‍ കൂട്ടത്തല്ല്

പ്രജിത്ത് തങ്ങളുടെ പ്രവര്‍ത്തകനാണെന്നാണ് ബി ജെ പി പറയുന്നത്. എന്നാല്‍ സി പി എം പ്രജിത്ത് തങ്ങളുടെ അനുഭാവിയാണെന്ന് വാദിക്കുകയയായിരുന്നു.

kannur

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ- കുടുംബ ആക്ഷേപ ഹാസ്യ ചിത്രമാണ് സന്ദേശം. ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രം ഇന്നും ആളുകളുടെ ഇടയില്‍ ജനപ്രിയമാണ്. അന്ധമായ രാഷ്ട്രീയം കുടുംബ ബന്ധങ്ങളെയും സമൂഹത്തെയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്നാണ് ഈ ചിത്രം പറയുന്നത്.

ഈ ചിത്രത്തില്‍ എന്നും മലയാളികള്‍ ഓര്‍ക്കുന്ന ഒരു സീനുണ്ട്. ഹര്‍ത്താലില്‍ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹത്തിന്റെ രാഷ്ട്രീയം തെളിയിക്കുന്ന ആ സീന്‍ ഇന്നും മലയാളികല്‍ ഓര്‍ത്ത് ചിരിക്കും. ചെലവല്ലാതെ ഒരു രക്തസാക്ഷിയെ ഒപ്പിച്ചെടുക്കാനുള്ള നേതാക്കളുടെ രസകരമായ സീനായിരുന്നു അത്.

എന്നാല്‍ ഇപ്പോഴിതാ യാഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെ ഒരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് കണ്ണൂരിലെ ഒരു ഗ്രാമത്തിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ കുയിലൂരിലെ ചന്ദ്രോത്ത് വീട്ടില്‍ എന്‍ വി പ്രജിത്ത് മരണപ്പെട്ടത്. മരിച്ചയാളെ തങ്ങളുടെ അനുഭാവിയാക്കാന്‍ സി പി എമ്മും ബി ജെ പിയും മത്സരിക്കുന്ന കാഴ്ചയാണ് മരണവീട്ടില്‍ കണ്ടത്.

വൈകീട്ട് മൃതദേഹം വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് സംഭവം. ബി ജെ പിയുടെ മുന്‍ ബൂത്ത് പ്രസിഡന്റായിരുന്നു. കുടുംബമാകട്ടെ സി പി എം അനുഭാവികളും. മൃതദേഹം വീട്ടില്‍ നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യില്‍ പൂവ് കരുതിയിരുന്നു. ഇതോടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ പിടിവലിയിലായത്. ഇതിനിടെ മൃതദേഹം ഒരു വിഭാഗം എടുത്ത് സംസ്‌കരിക്കാനായി കൊണ്ടുപോകുകയും ചെയ്തു.

Travel: പച്ചപ്പ് വിരിച്ച മനോഹര നാടുകള്‍, നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മൃതദേഹം ചിതയില്‍ കെടുത്തിയതിന് ശേഷം രണ്ട് പാര്‍ട്ടിക്കാരും ചേര്‍ന്ന് ഉന്തും തള്ളുമായി. ഇതിനിടെ ചിലര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തേക്ക് ഇരിക്കൂര്‍ പൊലീസ് എത്തി. എന്നാല്‍ ഇരിക്കൂര്‍ പൊലീസിനെ കൊണ്ട് മാത്രം ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ജില്ലാ പൊലീസ് മേധാവി ഇടപെട്ട് പ്രദേശത്തെ നാല് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരെ സ്ഥലത്തെത്തിച്ചു. 30ല്‍ ഏറെ പൊലീസുകാരാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തുകയായിരുന്നു.

പ്രജിത്ത് തങ്ങളുടെ പ്രവര്‍ത്തകനാണെന്നാണ് ബി ജെ പി പറയുന്നത്. എന്നാല്‍ സി പി എം പ്രജിത്ത് തങ്ങളുടെ അനുഭാവിയാണെന്ന് വാദിക്കുകയയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയക്കാനുള്ള പ്രധാന കാരണം. ഒടുവില്‍ രാത്രി പത്ത് മണിയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. 30ല്‍ കൂടുതല്‍ പൊലീസികാരുടെ കാവലിലാണ് മൃതദേഹം സംസ്‌കരിച്ചത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+