Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവി തോമസിന് കണ്ണൂരില്‍ രാജകീയ വരവേല്‍പ്പ്; ചുവന്ന ഷാള്‍ അണിയിച്ച് എംവി ജയരാജന്‍

കണ്ണൂര്‍: സി പിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി വിലക്ക് മറികടന്ന് കണ്ണൂരില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ വിമാനത്താവളത്തില്‍ ഒരുക്കിയത് വമ്പന്‍ സ്വീകരണം. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും നൂറുകണക്കിന് പ്രവര്‍ത്തകരുമാണ് കെ വി തോമസിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. എം വി ജയരാജന്‍ ചുവന്ന ഷാള്‍ ആണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു.

തനിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കി. ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാള്‍ ആണെന്ന് നിറത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വീട്ടില്‍ താമര നട്ടപ്പോള്‍ ബി ജെ പിയിലേക്ക് പോകുമെന്നായിരുന്നു പ്രചരണം. സുഹൃത്തെന്ന നിലയിലാണ് ജയരാജന്‍ ഷാള്‍ ആണിയിച്ചതെന്ന് ചുവന്ന ഷാള്‍ സ്ഥിരമാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

kannur

അതേസമയം, കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് നേതൃത്വം വിലക്കിയിരുന്നു. ഈ വിലക്ക് മറികടന്നാണ് അദ്ദേഹം കണ്ണൂരില്‍ എത്തിയത്. ശശി തരൂര്‍ എംപിക്കും പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഇതിനിടെ, സി പി എം വേദിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവ് താനല്ലെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. ദില്ലിയില്‍ നിന്ന് നേതാക്കള്‍ വിളിച്ചിരുന്നു. അവര്‍ക്ക് എല്ലാം കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം സോണിയ ഗാന്ധിയെയും താരിഖ് അന്‍വറിനെയും മുമ്പ് അറിയിച്ചിരുന്നു. സി പി എം സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്. കേരളത്തിന് പുറത്ത് സി പി എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോവുന്നത്. പിന്നെ എന്തിനാണ് ഈ വിരോധമെന്നും കെ വി തോമസ് ചോദിച്ചിരുന്നു.

കൂടാതെ കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. താന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പിണറായി വിജയന്‍ ആണെന്നാണ് കെവി തോമസിന്റെ പ്രതികരണം. താന്‍ കണ്ട ശക്തരായ രണ്ട് നേതാക്കള്‍ കെ കരുണാകരനും പിണറായി വിജയനുമാണ്. തീരുമാനമെടുത്താന്‍ നടപ്പിലാക്കുന്ന കരുണാകരനെ പോലെ തന്നെയാണ് പിണറായിയും എന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുളള സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. വിലക്ക് മറികടന്ന് ആരെങ്കിലും പങ്കെടുത്താല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്ത് ആയിരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇത് വക വെയ്ക്കാതെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് കണ്ണൂരില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+