• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ടാങ്കര്‍ ലോറിയിടിച്ച് മരിച്ച മുത്തച്ഛനും പേരമകനും ജന്മനാടിന്റെ യാത്രാമൊഴി

Google Oneindia Malayalam News

കണ്ണൂര്‍: പള്ളിക്കുളത്ത് ടാങ്കര്‍ ലോറിയിടിച്ച് മരിച്ച മുത്തച്ഛനും പേരമകനും ജന്മനാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ 9 മണിയോടെ ആഗ്നേയിന്റെ ( ഒന്‍പത്) മൃതദേഹം വാരത്തെ പിതാവ് പ്രവീണിന്റെ വീട്ടിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചെയോടെയാണ് പ്രവീണ്‍ വിദേശത്ത് നിന്നുമെത്തിയത്. പിതാവിന്റേയും കുടുംബാംഗങ്ങളുടെയും ദു:ഖം അണപൊട്ടിയൊഴുകിയത് കണ്ടു നിന്നവരുടെ കണ്ണുകളും ഈറനണിയിച്ചു.

തുടര്‍ന്ന് ആഗ്നേയിന്റെ മൃതദേഹം അമ്മയുടെ വീടായ പള്ളിക്കുന്ന് ഇടച്ചേരിയിലെ കൊമ്പ്രക്കാവിന് സമീപമുള്ള നവനീതത്തിലെത്തിച്ചു. കുട്ടിയുടെ മുത്തച്ഛന്‍ മഹേഷ്ബാബുവിന്റെ മൃതദേഹത്തോടൊപ്പം പൊതുദര്‍ശനത്തിന് വെച്ചു. കുട്ടിയുടെ അമ്മയും മഹേഷ്ബാബുവിന്റെ മകളുമായ നവ്യക്ക് ഇരട്ട മരണം വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.

ആഗ്നേയിനെ ഒരു നോക്കുകാണാന്‍ എസ്. എന്‍ വിദ്യാമന്ദിറിലെ സഹപാഠികളും അധ്യാപകരുമെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മഹേഷ്ബാബുവിന്റെ മൃതദേഹത്തില്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. തുടര്‍ന്ന് ഇരുവരുടെയും മൃതദേഹം പയ്യാമ്പലം പൊതുശ്മാനത്തിലേക്ക് കൊണ്ടു പോയി.

 4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം 4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍, കൗണ്‍സിലര്‍മാരായ ടി. രവീന്ദ്രന്‍, കൂക്കിരി രാജേഷ്, പി.കൗലത്ത് വിവിധ കക്ഷി നേതാക്കളായ കാടന്‍ ബാലകൃഷ്ണന്‍, കല്ലിക്കോടന്‍ രാഗേഷ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. അപകടമുണ്ടാക്കിയ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് ദേശീയ പാതയിലെ പള്ളിക്കുളത്ത് ടാങ്കര്‍ ലോറിയിടിച്ചു മഹേഷ് ബാബുവും ആഗ്നേയും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. ഇരുവര്‍ക്കും മുകളിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു.

കിടിലന്‍ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് പ്രയാഗ; വൈറല്‍ ചിത്രങ്ങള്‍

ആഗ്നേയിന്റെ അമ്മ നവ്യ ഇതിനടുത്തുള്ള ഒരുസ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ ഇവര്‍ പിതാവും മകനും റോഡില്‍ മരിച്ച് കിടക്കുന്നതു കണ്ടു തളര്‍ന്നു വീണിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയില്‍ വഴിയാത്രക്കാര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് വാഹനാപകടത്തകല്‍ കൊല്ലപ്പെട്ടത്.

English summary
deadbody of grandfather and grandson who died in a tanker lorry accident was buried
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X