വിദ്യാര്‍ത്ഥിനി ബൈക്ക് അപകടത്തില്‍ മരിച്ച സംഭവം; സഹപാഠിക്കെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി മരിച്ചസംഭവത്തില്‍ ബൈക്ക് ഓടിച്ച സഹപാഠിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലിസ് മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്് കേസെടുത്തു. ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം 'സുഖ ജ്യോതിയില്‍' മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനി ബാലിഗ (20)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി കാസര്‍കോട് ബേക്കലില്‍ നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന മോട്ടോര്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.
ആലപ്പുഴ മയ്യളം സ്വദേശി ഗോപാലക്കുറുപ്പിന്റെ മകന്‍ അജിത്ത് കുറുപ്പാണ് (20) ബൈക്ക് ഓടിച്ചത്. അജിത്ത് കുറുപ്പിന്റെ സുഹൃത്തും സഹപാഠിയുമായ ശിവാനി ബൈക്കിനു പിറകില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. പരിക്കേറ്റ അജിത്ത് കുറുപ്പ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് മരിച്ച ശിവാനി ബാലിഗ. അമ്മ: അനുപമ ബാലിഗ. സഹോദരന്‍: രജത് ബാലിഗ (എന്‍ജിനിയര്‍ ബംഗളൂരൂ). ശിവാനിയുടെ ഭൗതിക ശരീരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തയ്യില്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കണ്ണൂരിലെ വ്യാപാര പ്രമുഖനാണ് മഹേഷ് ചന്ദ്രബാലിഗ. വര്‍ഷങ്ങള്‍ക്കു മുന്‍പെ മഹാരാഷ്ട്രയിൽ നിന്നും കുടിയേറിയവരാണ് ഇവരുടെ കുടുംബം.വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി മുംബൈയിലെ ബന്ധുക്കളുടെ അടുത്തേക്ക് പോകാനിരിക്കെയാണ് ശിവാനിയെ ദുരന്തംതേടിയെത്തിയത്. അപകടമുണ്ടാക്കിയ പുലിക്കുന്ന് കെ. എസ്.ടി.പി റോഡിലെ കുഴി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അടച്ചു. നിരവധി പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ്അധികൃതര്‍ റോഡിലെ കുഴി അടച്ചത്.












Click it and Unblock the Notifications