ധർമ്മടത്ത് ആഫ്രിക്കൻ ഒച്ചു ശല്യം അതിരൂക്ഷം: നാട്ടുകാർ ദുരിതത്തിൽ
തലശേരി: ധർമ്മടം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ വിഹരിക്കുന്നത് നാട്ടുകാരെ ദുരിതത്തിലാഴ്ത്തുന്നു. മേലൂർ,പാലയാട് എസ്റ്റേറ്റ്,കൂറാറമണപ്പുറം ഭാഗങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമായതോടെ പ്രദേ ശവാ സികൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. വിവരമറി ഞ്ഞ് പഞ്ചായത്ത് വാർഡ് പ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശങ്ങളിലെത്തി അന്വേഷണം നടത്തി. ഒച്ചുകളെ തുരത്താനും നശിപ്പിക്കാനുമുള്ള നാടൻ വിദ്യ ഇവയു ടെ ദേഹത്ത് കല്ലുപ്പ് പ്രയോഗമാണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും വീടുകളി ൽ കല്ലുപ്പ് കരുതിത്തുടങ്ങിയിട്ടുണ്ട്.
നേരത്തെ ജില്ലയിൽ ന്യൂ മാഹി, അഴിക്കോട്, മൊറാഴ, പാപ്പിനിശ്ശേരി, മുണ്ടേരി, കൂടാളി, മുഴപ്പിലങ്ങാട് പ്രദേശങ്ങളിൽ ഒച്ചുകളുടെ ശല്യം വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടി രുന്നു. ഏറ്റവും ഒടുവിലാണ് ധർമ്മടത്തും ശല്യമായി തുടങ്ങിയത്. കാർഷിക വിളകൾ തിന്നു നശിപ്പിക്കുന്നതിനൊപ്പം മനുഷ്യരി ലും വളർത്തുമൃഗങ്ങളിലും ഇവ മാരക രോഗങ്ങൾ വരുത്തുന്നതായുള്ള നവ മാധ്യമ പ്രചാരണം പുറത്തു വന്നതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണുള്ളത്.

കുട്ടികളെ ആഫ്രിക്കൻ ഒച്ചുകളുമായി ഇടപഴകാൻ അനുവദിക്കരുതെന്നും ഒച്ചു കളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ കൾ ധരിക്കണമെന്നും നിർദ്ദേശമുണ്ട്. ലോകത്തെ നൂറ് അതിനികൃഷ്ട അക്രമി ജീവികളിൽ ഒന്നാണ് ആഫ്രിക്കൻ ഒച്ച് പരിസര ശുചീകരണമാണ് ഒച്ചുകളെ തട യാനുള്ള പ്രഥമ മാർഗ്ഗം.ഈർപ്പമുള്ള സ്ഥല ങ്ങളിൽ ഇവയെ കൂടുതൽ കാണാം.രാത്രി യിലാണ് സഞ്ചാരം പകൽ സൂര്യ പ്രകാശ വും ചൂടും പ്രസരിച്ചു തുടങ്ങിയാൽഎങ്ങോ ട്ടെന്നില്ലാതെ ഉൾവലിഞ്ഞ് അപ്രത്യക്ഷമാ വും. മഴക്കാലത്താണ് ഇവയെ കൂടുതൽ കാണുക.തണുപ്പാണ് ഇഷ്ടം 'വേനൽക്കാ ലത്ത് മണ്ണിനടിയിലാണ് താമസം ഭക്ഷണ മില്ലാതെ മൂന്ന് വർഷം വരെ മണ്ണിനടിയിൽ കഴിയാൻ ഒച്ചുകൾക്കാവുമെന്ന് കൃഷി ശാസ്ത്രജ്ജന്മാർ കണ്ടെത്തിയിട്ടുണ്ട്. കല്ലുപ്പും തുരിശുമാണ് (കോപ്പർ സൾഫേറ്റ് ) ഇവയെ നശിപ്പിക്കാൻ നിലവിലുള്ള മാർഗ്ഗമെന്ന് കൃഷി വകുപ്പും പറയുന്നു.ഒച്ചു ശല്യമുള്ള പഞ്ചായത്തുകളിൽ ഒരു വാർഡിൽ 50 കിലോ കല്ലുപ്പും പത്ത് കിലോ വീതം തുരിശും നൽകാൻ കൃഷി വകുപ്പ് തയ്യാറെടുക്കുന്നുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ ഒച്ചു നശീകരണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. നേരത്തെ കണ്ണുർ നഗരത്തിലെ വിവിധ ഭാഗങ്ങളിലും ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തിയിരുന്നു.കാലവർഷം തുടങ്ങിയതു മുതലാണ് ഇവ പല സ്ഥലത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നാട്ടുമ്പുറങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കാർഷിക വിളകളും നശിപ്പിക്കുന്നുണ്ട് 'ഇതു കാരണം മലയോര പ്രദേശങ്ങളിൽ കർഷകരും ദുരിതത്തിലാണ്.












Click it and Unblock the Notifications