കണ്ണൂരിൽ വ്യാപക അക്രമം: കോൺഗ്രസ് ഓഫിസും കൊടിമരങ്ങളും തകർത്തു
കണ്ണൂര്‍: എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ വീണ്ടും അക്രമ രാഷ്ട്രീയത്തിന്റെ ട്രാക്കില്‍. ഇടുക്കിയില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ഏഴാം സെമസ്റ്റര്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയുമായ ധീരജ് കൊല്ലപ്പെട്ടതോടെയാണ് കണ്ണൂരില്‍ ഇടവേളയ്ക്കു ശേഷം അക്രമ രാഷ്ട്രീയം തലപൊക്കിയത്.കെ.റെയിലില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനവും പ്രചാരണവും അഴിച്ചുവിടുന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെയാണ് സി.പി.എം കുറ്റാരോപണം നടത്തുന്നത്. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തിന് പിന്നില്‍ കെ.സുധാകരന്‍ അണികളോട് കലാപാഹ്വാനം നടത്തിയതാണെന്ന കുറ്റപ്പെടുത്തലുമായി രംഗത്ത് വന്നത് ഇതിന്റെ ഭാഗമായാണ്.
ധീരജിന്റെ കൊലപാതകത്തെ തുടര്‍ന്ന് തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസ് പ്രതിഷേധ പ്രകടനക്കാര്‍ എറിഞ്ഞുതകര്‍ത്തു.ഡി. വൈ. എഫ്. ഐ - എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം കടന്നു പോയതിനു ശേഷം ഒരു സംഘമാളുകള്‍ കല്ലും കമ്പും എറിയുകയായിരുന്നു കല്ലേറില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു പ്രകടനക്കാര്‍ കെ.എസ്.യു കൊടിമരവും അക്രമാസക്തരായ പ്രവര്‍ത്തകര്‍ തകര്‍ത്തിട്ടുണ്ട്. ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം വി രവീന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാഹുല്‍ വെച്ചിയോട്, കെ.രമേശന്‍ 'പി.പത്മനാഭന്‍ ,മുരളീ പൂക്കോത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തളിപ്പറമ്പിന് പുറമേ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ കോണ്‍ഗ്രസ് കൊടിമരങ്ങളും കൊടിതോരണങ്ങളും പ്രചാരണ ഫ്‌ളക്‌സ് ബോര്‍ഡും എസ്.എഫ്.ഐ പ്രവര്‍ത്തകരെന്നു ആരോപിക്കുന്ന സംഘം തകര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചെറുവാഞ്ചേരി കണ്ണാടിച്ചാലില്‍ പൂവ്വത്തൂര്‍ ശ്രീനാരായണ മഠത്തിന്റെ നിയന്ത്രണത്തിലുള്ള ശ്രീനാരായണ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് നേരെയും അക്രമം നടന്നിരുന്നു. വായനശാലയില്‍ അതിക്രമിച്ചു കടന്ന സംഘം ടെലിവിഷന്‍,മേശ, കസേര ഉള്‍പ്പെടെയുള്ളവ തകര്‍ക്കുകയും, പുസ്തകങ്ങള്‍ നശിപ്പിക്കുകയും കാരംസ് ബോര്‍ഡ് എടുത്തു കൊണ്ട് പോകുകയും ചെയ്തു,സമീപകാലത്തായി മൂന്നാമത്തെ തവണയാണ് പൂവ്വത്തൂര്‍ ശ്രീനാരായണ മഠവും, അനുബന്ധ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത്.
Recommended Video
സമീപത്തുള്ള കോണ്‍ഗ്രസ് സ്തൂപത്തിന് നേരെ ആക്രമണവും കൊടി തോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.കളിസ്ഥലത്തെ ഗോള്‍ പോസ്റ്റുകള്‍ ഉള്‍പ്പെടെ നശിപ്പിച്ചിട്ടുണ്ട്. ശ്രീനാരായണ മഠം പ്രസിഡന്റ് കെ. ലോഹിതാക്ഷന്‍ കണ്ണവം പോലീസില്‍ പരാതി നല്‍കി.ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം റോബര്‍ട്ട് വെള്ളാംവെള്ളി,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബിനു പാറായി എന്നിവര്‍ പ്രതിഷേധിച്ചു.കണ്ണുരില്‍ സി.പി.എം-കോണ്‍ഗ്രസ് അക്രമം പടരാതിരിക്കാന്‍ പൊലിസ് സംഘര്‍ഷത്ര ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications