കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ നടപടി ശക്തമാക്കണമെന്ന് ഇരിട്ടി താലൂക്ക് സഭായോഗം
ഇരിട്ടി: താലൂക്കിലെ വിദ്യാലയങ്ങളിലെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ വില്പനയിലും ഉപയോഗത്തിലും ഇരിട്ടി താലൂക്ക് സഭ ആശങ്ക രേഖപ്പെടുത്തി. പോലീസിന്റെയും എക്സൈസിന്റെയും ഇടപെടലുകള്‍ കൊണ്ട് മാത്രം ഇത് ഫലപ്രദമായി തടയാന്‍ കഴിയുന്നില്ലെന്നും കോടതിയുടെ ഇടപെടല്‍ അനിവാര്യമായി വന്നിരിക്കുകയാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ വേലായുധന് ആവശ്യപ്പെട്ടു.
യോഗത്തില്‍ മുസ്ലിം ലീഗ്അംഗം ഇബ്രാഹിം മുണ്ടേരിയാണ് ലഹരി ഉപയോഗത്തിന്റെ ഭീകരത യോഗത്തിന് മുന്നില്‍ ഉന്നയിച്ചത്. മലയോരമേഖലയില്‍ നിന്നും എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത് ലഹരി വസ്തുക്കളുമായി പിടിക്കപ്പിടുന്ന സംഭവങ്ങളാണ്. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാന്‍പോലും രക്ഷിതാക്കള്‍ക്ക് പേടി തോന്നുന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു. പോലീസും എക്സൈസും മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സ്കൂള്‍ അധികൃതരുമെല്ലാം ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരിശോധന ചില കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി പോകുന്നത് മൂലം കടത്തു സംഘങ്ങള്‍ മറ്റ് വഴികള്‍ തേടുന്നുണ്ട്. എല്ലാ സ്ഥലത്തും പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടാക്കണമെന്ന് കേരള കോണ്‍ഗ്രസ് അംഗം ജോര്‍ജ്ജ് തയ്യില്‍ ആവശ്യപ്പെട്ടു. ലഹരി മാഫിയ സമൂഹത്തില്‍ പടിമുറുക്കുന്നതില് എല്ലാ അംഗങ്ങളും ആശങ്ക രേഖപ്പെടുത്തി.
കോടികള്‍ മുടക്കി നിര്‍മ്മിച്ച തലശേരി -വളവുപാറ കെ.എസ്.ടി.പി റോഡിലെ തെരുവിളക്കുകള്‍ എല്ലാം കത്താതതും കത്താത ലൈറ്റുകളുടെ തുരുമ്പെടുത്ത ബാറ്ററികള്‍ അപകടഭീഷണിയാകും വിധം തുങ്ങി കിടക്കുന്നതും താലൂക്ക് വികസന സമിതിയില്‍ വീണ്ടും ചര്‍ച്ചയായി. കോടികള്‍ മുടക്കി സ്ഥാപിച്ച ലൈറ്റുകള്‍ കത്തിക്കാന്‍ പൊതുമാരാത്ത് റോഡ്സ് വിഭാഗത്തിന് ഒന്നും ചെയ്യാനില്ലെന്നും ലൈറ്റുകള്‍ കത്തിക്കാനുള്ള നടപടി വേണമെങ്കില്‍ അതാത് പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്ന നിലപാടാണ് പൊതുമരാമത്ത് അധികൃതര്‍ സ്ഥീകരിച്ചത്. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രജനിയാണ് പ്രശ്നം യോഗത്തില്‍ ഉന്നയിച്ചത്.
മണത്തണ മുതല്‍ ബോയ്സ് ടൗണ്‍ വരെയുള്ള റോഡിലെ കുഴികള്‍ എങ്കിലും അടയ്ക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ആവശ്യപ്പെട്ടു. കുഴികളില്‍ വെള്ളം നിറഞ്ഞ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വ്യാപകമാവുകയാണ്. നെടുപൊയില്‍ വയനാട് റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്നത് മണത്തണ അമ്പായത്തോട് വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുമാരത്ത് റോഡ്സ് മെയിന്റനസ് വിഭാഗത്തിന് അറ്റകുറ്റ പണിക്കുള്ള നിര്‍ദ്ദേശം നല്‍കിയതായി ബന്ധപ്പെട്ടവര്‍അറിയിച്ചു. പൊതുമാരാമത്ത് റോഡുകളിലേക്ക് വളര്‍ന്നു നില്ക്കുന്ന കാടുകള്‍ വെട്ടി തെളിയിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു.കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ടൗണില്‍ നടപ്പാതിയില്‍ ടൈല്‍ വിരിക്കുന്ന പ്രവ്യത്തി ഓണത്തിരക്ക് കണക്കിലെത്ത് നിര്‍ത്തിവെക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
കള്‍വെര്‍ട്ടുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്നു കിടക്കുന്നതിനാല്‍ ഉണ്ടാകുന്ന അപടകഭീഷണി പരിഹരിക്കാന്‍ നടപടിയുണ്ടാക്കണമെന്നും നഗരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ എല്ലാം സ്രീബ്രാ ലൈന്‍ സ്ഥപിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.ആറളം ഫാം തൊഴിലാളികള്‍ക്ക് നാലുമാസമായി മുടങ്ങിക്കിടക്കുന്ന ശബളം ലഭിക്കാത പ്രശ്നം ഫാം സെക്യൂരിറ്റി ഓഫീസര്‍ ശ്രീകുമാര്‍ യോഗത്തില്‍ വിശദീകരിച്ചു. സര്‍ക്കാറിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് കത്ത് നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിച്ചില്ല.
അടിയന്തിര സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സര്‍ക്കാര്‍ ഫാമുകളില്‍ ഏത് രീതിയിലാണ് വേതന വിതരണമെന്ന് പരിശോധന നടത്തി ആ റിപ്പോര്‍ട്ട് സഹിതം സര്‍ക്കാറിലേക്ക് നല്‍കണമെന്ന് തഹസില്‍ദാര്‍ സി.വി പ്രകാശനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം മലവെള്ള പാച്ചലില് തകര്‍ന്ന വാഴയില്‍ പാലത്തിന് പകരം പുതിയ പാലം ഉടന്‍ നിര്‍മ്മിക്കണമെന്ന് സിപിഐ അംഗം പായം ബാബുരാജ് അവശ്യപ്പെട്ടു. മാത്തുക്കുട്ടി പന്തപ്ലാക്കല്‍, വിപിന്‍ തോമസ്, കെ.മുഹമ്മദലി,ദിലീപന്പെരുമണ്ണ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ സംബന്ധിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications