ട്രെയിനുകളില്‍ സ്‌ളീപ്പര്‍ കോച്ചുകള്‍വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിഷേധയാത്രയുമായി ഡി. വൈ. എഫ്. ഐ
കണ്ണൂര്‍ : ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി ഡി വൈ എഫ് ഐ .തിങ്കളാഴ്ച്ച സംസ്ഥാന വ്യാപകമായി ഡിവൈ എഫ് ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ ട്രെയിന്‍ യാത്ര നടത്തി. കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച്ച രാവിലെ 9.30 ന് ഏറനാട് എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കാണ് പ്രതിഷേധ ട്രെയിന്‍യാത്ര സംഘടിപ്പിച്ചത് .സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകുമെന്നും, നിലവിലെ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടതെന്നും വി കെ സനോജ് പറഞ്ഞു. മാവേലി എക്‌സ്പ്രസ്സ്, മംഗളൂരു ചെന്നൈ മെയില്‍, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകളിലാണ് സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ച് എ.സി കോച്ചുകളുടെ എണ്ണം കൂട്ടിയത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്‌സല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിന്‍ ശശി, മുഹമ്മദ് സിറാജ്, കെ ജി ദിലീപ്, എം വി ഷിമ, പി എം അഖില്‍ തുടങ്ങിയവര്‍ പ്രതിഷേധ യാത്രക്ക് നേതൃത്വം നല്‍കി.
മലബാര്‍ എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കോച്ച് കുറഞ്ഞതോടെ സാധാരണ യാത്രക്കാർ പ്രതിസന്ധിയിൽ
തിരക്കേറിയ റൂട്ടുകളില്‍ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയില്‍വെയുടെ പുതിയ പരിഷ്‌കരണം.കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളിലാണ് റെയില്‍വെ മാറ്റം വരുത്തിയത്. മാവേലി എക്‌സ്പ്രസ്, ചെന്നൈ മെയില്‍, വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിലാണ് തിങ്കളാഴ്ച്ച മുതല്‍ ഒരു സ്ലീപ്പര്‍ കോച്ച് എസി കോച്ചായി മാറിയത്. നിലവില്‍ 10 സ്ലീപ്പര്‍ കോച്ചുകളും നാല്എസി ത്രീ ടയര്‍ കോച്ചുകളുമാണ് മലബാര്‍ എക്‌സ്പ്രസിലുളളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകള്‍ എസി ത്രീ ടയര്‍ കോച്ചിലേക്ക് മാറും. ഇതോടെ ഗത്യന്തരമില്ലാത്ത യാത്രക്കാര്‍ക്ക് ചെലവേറിയ യാത്രയെ ആശ്രയിക്കേണ്ടതായി വരും.
എല്ലാ വണ്ടികളിലും ഘട്ടം ഘട്ടമായി സ്ലീപ്പര്‍ കോച്ചിന്റെയും ജനറല്‍ കോച്ചിന്റെയും എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയില്‍വെയുടെ പുതിയ നയം. വന്ദേഭാരത് അടക്കമുളള പ്രീമിയം സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഈ റൂട്ടുകളില്‍ ലഭിച്ചത്. യാത്രക്കാരേറെയുളള റൂട്ടുകളിലെ സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടാണ് റെയില്‍വേയുടെ നീക്കം. മിതമായ നിരക്കില്‍ യാത്ര ചെയ്യാവുന്ന സ്ലീപ്പര്‍ കോച്ചുകളെ ആശ്രയിക്കുന്നവര്‍ക്കാണ് ഈ തീരുമാനം ഇരുട്ടടിയാകുന്നത്.












Click it and Unblock the Notifications