Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ വെള്ളി ആഭരണശാലയിൽ നിന്നും 8 കിലോ ആഭരണങ്ങൾ കവർന്നു; ബീഹാർ സ്വദേശി അറസ്‌റ്റിൽ

ക​ണ്ണൂ​ർ: ബീ​ഹാ​റി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തി ഇവിടെയുള്ള ജ്വ​ല്ല​റി​ക​ളി​ൽ നി​ന്നും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ മാത്രം ക​വ​രുന്ന കു​പ്ര​സി​ദ്ധ മോ​ഷ്‌​ടാ​വ് പിടിയിലായി. ബീ​ഹാ​ർ ഖഗാ​രി​യ താലൂക്കിലെ മ​ഹാ​റാ​സ് സ്വ​ദേ​ശി ധ​ർ​വേ​ന്ദ്ര​കു​മാ​ർ എ​ന്ന ധ​ർ​വേന്ദ്ര സിം​ഗി​നെ (34) യാണ് ക​ണ്ണൂ​ർ ടൗ​ൺ എസ്എച്ചഒ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിന്സം​ഘം അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടുന്നത്. നേ​പ്പാ​ൾ, വെ​സ്റ്റ് ബം​ഗാ​ൾ അ​തി​ർ​ത്തി​യി​ൽ നി​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സിൽ നിന്നും ഇ​റ​ങ്ങു​ന്ന​തി​നി​ടെയാണ് ഇയാൾ കണ്ണൂർ ടൗൺ വലയിലാകുന്നത്. പ്രതിയെ ശനിയാഴ്ച്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപെടുത്തുകയായിരുന്നു.

2021 ൽ ​വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ഭി​ച്ച വി​ര​ല​ട​യാ​ള​വും ഫോട്ടോയുമാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യാ​നും പി​ടി​കൂ​ടാ​നും ക​ണ്ണൂ​ർ പോ​ലീ​സി​ന് തു​ണ​യാ​യ​ത്. 2022ൽ ​ക​ണ്ണൂ​രി​ലെ അ​ർ​ഷി​ത് ജ്വ​ല്ല​റി​യി​ൽ നി​ന്ന് എ​ട്ടു​കി​ലോ​ഗ്രാ​മി​ന​ടു​ത്തു​വ​രു​ന്ന വെ​ള്ളി​യാ​ഭ​ര​ണം ക​വ​ർ​ന്ന പ്ര​തി​യാ​ണ് ധ​ർ​വേന്ദ്ര സിം​ഗ്. അന്ന് സിസിടിവി കാമറകൾ തകർത്താണ് ഇയാൾ പോലീസിന്‍റെ കണ്ണിൽ പെടാതെ രക്ഷപ്പെട്ടത്. 2024 ജൂ​ണി​ലും ഇ​തേ ജ്വ​ല്ല​റി​യി​ൽ ഇ​യാ​ൾ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

silveronament

2022 ൽ ​ക​വ​ർ​ച്ച ചെ​യ്ത വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യ​ത്. പാ​റ്റ്ന​യി​ൽ നി​ന്നും 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ഹാ​റാ​സി​ൽ താ​മ​സി​ക്കു​ന്ന ധ​ർ​മേ​ന്ദ്ര സിം​ഗി​ന് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. ക​ള​വു ചെ​യ്ത തു​ക കൊ​ണ്ട് ആ​ഡം​ഭ​ര ജീ​വി​തം ന​യി​ക്കു​ന്ന​താണ് ഇയാളുടെ രീതി.

വ​യ​നാ​ട് വൈ​ത്തി​രി, ബീ​ഹാ​ർ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ബീ​ഹാ​റി​ലേ​ത് വ​ധ​ശ്ര​മ​ക്കേ​സാ​ണ്. പ​തി​നേ​ഴാം വ​യ​സി​ൽ ക​വ​ർ​ച്ചാ കേ​സി​ൽ പി​ടി​യി​ലാ​യ ഇ​യാ​ളെ ജു​വൈ​ന​ൽ കോ​ട​തി ര​ണ്ടു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. ആ​റു​മാ​സ​ത്തെ ജു​വൈ​ന​ൽ ശി​ക്ഷ​യ്ക്കു​ശേ​ഷം പ്രാ​യ​പൂ​ർ​ത്തി​യാ​യ​തോ​ടെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ജ്വല്ലറികൾ അടയ്ക്കുന്പോൾ സ്വർണാഭരണങ്ങൾ ലോക്കറിൽ സുരക്ഷിതമായി സൂക്ഷിക്കാറുണ്ടെ ങ്കിലും പലപ്പോഴും വെള്ളിയാഭരണങ്ങൾ ഡിസ്പ്ലെ വച്ച സ്ഥലത്തു തന്നെ കാണും. ഇത് മനസിലാക്കി യാണ് ധ​ർ​വേന്ദ്ര സിം​ഗി​ന്‍റെ വെള്ളിയാഭരണ കവർച്ച. ക​ണ്ണ​പു​രം എ​സ്ഐ കെ. ​രാ​ജീ​വ​ൻ, ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ അ​ജ​യ​ൻ, എ​എ​സ്ഐ സി. ​ര​ഞ്ജി​ത്ത്, സി​പി​ഒ നി​ധീ​ഷ് എ​ന്നി​വ​രു​ടെ നേതൃത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ൽ നി​ന്നും സാഹസികമായി പി​ടി​കൂ​ടു​ന്ന​ത്.

പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടു കിട്ടാൻ അപേക്ഷ നൽകുമെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലാകുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+