ആറളം ഫാമില്‍ വീണ്ടും പിടിയാന ചെരിഞ്ഞു, ഒരുമാസത്തിനിടെ ചെരിഞ്ഞത് രണ്ടാമത്തെ കാട്ടാന
കണ്ണൂര്‍: ആറളം ഫാമില്‍ വീണ്ടും പിടിയാന ചെരിഞ്ഞു. ബ്ളോക്ക് പന്ത്രണ്ടില്‍ പ്രദേശവാസികള്‍ വെളളമെടുക്കാന്‍ പോയപ്പോള്‍ കൈതക്കൊല്ലിയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഫോറസ്റ്റ് അധികൃതരും പൊലിസും സ്ഥലത്തെത്തി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ബ്ളോക്ക് ഒന്നില്‍ പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ആനയെ കൂടി ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നേരത്തെ വൈദ്യുത ഷോക്കേറ്റാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്.
കര്‍ണാടക വനത്തില്‍ വരള്‍ച്ച അതിരൂക്ഷമായതോടെയാണ് ആറളം ഫാമിലെ പുനരധിവാസ മേഖലകളിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ചെറുപുഴയിലെ രാജഗിരിയില്‍ എബിനെന്ന യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യമൃഗങ്ങളുടെ നിത്യസാന്നിധ്യം കൊണ്ടു ജനജീവിതം അവതാളത്തിലായിരിക്കുകയാണ്.

ആനമതില്‍ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍വാഗ്ദ്ധാനം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ നിര്‍മാണം തുടങ്ങിയിട്ടില്ല.മഴ തുടങ്ങാന്‍ ഇനി ഒന്നരമാസം മാത്രം ബാക്കി നില്‍ക്കവെ ആനമതില്‍ നിര്‍മാണം ഇനിയും വൈകരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കഴിഞ്ഞ ദിവസം ചെറുപുഴയില്‍ എബിനെന്ന യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കണ്ണൂരിലെ മലയോര ജനത ഭീതിയിലാണ്.
വീടിനുസമീപത്താണ് രാജഗിരിയിലെ എബിന്‍ കാട്ടാനയുടെ ഇരയായി മാറിയത്. എര്‍ണാകുളത്ത് കാറ്ററിങ് സ്ഥാപനത്തില്‍ തൊഴില്‍പരിശീലനം നടത്തിവരവേ ഈസ്റ്റര്‍ അവധിക്കായാണ് എബിന്‍ നാട്ടിലെത്തി.കാറ്ററിങ് പരിപാടി കഴിഞ്ഞുമടങ്ങുകയായിരുന്ന സുഹൃത്തിനെ വീട്ടില്‍ കൊണ്ടു പോയി വിട്ടു തിരിച്ചുവരവേയാണ് അക്രമം നടന്നത്. സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
എബിന്റെ മരണത്തിന് കാരണമായത് തലയ്ക്കേറ്റു ക്ഷതമാണ് ഇതുകൂടാതെ ദേഹത്താകമാനം പരുക്കേറ്റിട്ടുണ്ട്. രാജഗിരി മേഖലയില്‍ കഴിഞ്ഞ കുറെക്കാലമായി കാട്ടാനകളുടെ ശല്യം കാരണം അതിരൂക്ഷമാണ്.












Click it and Unblock the Notifications