പാനൂരില്‍ അടിയന്തരാവസ്ഥ പീഡിതരുടെ സംഗമം നടത്തി
തലശേരി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വളര്‍ച്ചയെ തടയിടാന്‍ വേണ്ടിയാണ് 1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹ സംഘചാലക് എന്‍സിടി രാജഗോപാല്‍ പറഞ്ഞു. പൊയിലൂര്‍ സരസ്വതി വിദ്യാപീഠത്തില്‍ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് പൊയിലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ പീഢിത കുടുംബ സംഗമവും യുവജന കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയെ നേരിട്ട് അതിജീവിച്ച് മുന്നേറി വിജയിച്ചു വരാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചു .ഇന്ദിരാഗാന്ധി സ്വന്തം താല്പര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്.ആര്‍എസ്എസ് രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച സംഘടനയാണ്.രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ന് ലക്ഷ്യപ്രാപ്തിയിലേക്ക് മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടിരിക്കുകയാണ്.ഇന്ന് ഭാരതം ലോകത്തിന്റെ മുന്നിലേക്ക് എത്താന്‍ കാരണം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനമാണ്.ധര്‍മ്മത്തിന്റെ സംസ്‌കൃതിയുടെ സുരക്ഷയാണ് ആര്‍എസ്എസ് ലക്ഷ്യം.

കഴിഞ്ഞ 99 വര്‍ഷത്തിലെ സാധനയിലൂടെ കഠിനമായ പരിശ്രമത്തിലൂടെ ത്യാഗങ്ങളുടെ ഫലമായിട്ടാണ് ലോകത്തിന്റെ മുന്നില്‍ ഭാരതത്തെ എത്തിക്കാന്‍ സാധിച്ചത്.ശരിയായ ദിശാബോധത്തിലൂടെ ലക്ഷക്കണക്കിന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. എന്‍. രാഘവന്‍ അധ്യക്ഷത വഹിച്ചു.ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി. കെ പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി.
അടിയന്തരാവസ്ഥയില്‍ പീഡനത്തിന് വിധേയരായ ചീളില്‍ നാണു ,നെല്ലിത്തറമ്മല്‍ രാഘവന്‍ , മത്തത്ത് കുമാരന്റെ ഭാര്യ ശാന്ത, ടി പി കുഞ്ഞിരാമന്റെ ഭാര്യ ചന്ദ്രി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.പീഡനം അനുഭവിച്ചവരെ പൊന്നാട അണിയിക്കുകയും, കോടി വസ്ത്രം നല്‍കുകയും അടിയന്തരാവസ്ഥക്കെതിരെ നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പുസ്തകം നല്‍കുകയും ചെയ്തു.
എ. ദാമോദരന്‍, യു. മോഹന്‍ദാസ്, ടി.രാജശേഖരന്‍, വിപി. ബാലന്‍, വിപി സുരേന്ദ്രന്‍, വിപി പത്മനാഭന്‍, ഇപി ബിജു, എകെ ഭാസ്‌കരന്‍ , വി.പി. മനോജ്, വി. പ്രമോദ്, എ.സജീവന്‍, സുധ വാസു, വി.പ്രസീത എന്നിവര്‍ പ്രസംഗിച്ചു. എന്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു. പി ലിജീഷ് സ്വാഗതവും സി. റിനീഷ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications