Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഇപി ജയരാജന്‍

കണ്ണൂർ: മോന്‍സന്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പുകേസില്‍ പ്രതിയായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തല്‍സ്ഥാനത്തു നിന്നും മാറി നിന്ന് അന്വേഷണം നേരിടണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. പാപ്പിനിശേരിയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്‍ നിരപരാധിയാണോയെന്ന് തെളിയിക്കേണ്ടത് കോടതിയിലാണ്. സുധാകരനെതിരെ എല്‍ഡിഎഫ് സര്‍ക്കാരല്ല പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് പൊലിസില്‍ പരാതി സമര്‍പ്പിച്ചതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഒരു കാലത്ത് സുധാകരന്റെ ഡ്രൈവറായിരുന്ന ഒരാള്‍ സുധാകരന്റെ വഴിപിഴച്ച പോക്കില്‍ മനം നൊന്താണ് തെറ്റി പാര്‍ട്ടിവിട്ടതിനു ശേഷം പരാതി നല്‍കിയത്. വിഡി സതീശനെതിരെയും ആരോപണമുന്നയിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. തനിക്കെതിരെ മന്ത്രിയായ വേളയില്‍ ആരോപണമുയര്‍ന്നപ്പോള്‍ താന്‍മാറി നിന്നു അന്വേഷണം നേരിട്ടുവെന്നും കുറ്റവിമുക്തനായപ്പോള്‍ തിരിച്ചുവരികയാണ് ചെയ്തതെന്നും ഇപി ജയരാജന്‍ ചൂണ്ടിക്കാട്ടി. ഇല്ലാത്ത കഥകള്‍ സര്‍ക്കാരിനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും പ്രചരിപ്പിച്ചാലെന്നും അഴിമതി അന്വേഷണത്തെ നേരിടാന്‍ കഴിയില്ലെന്നു രണ്ടു പേരും മനസിലാക്കണം.

epjayarajan

ഇവരെ സംരക്ഷിക്കാന്‍ എഐസിസിയോ, കെപിസിസിയോ ഇറങ്ങിപുറപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണോയെന്നു അവരുടെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. മണിപ്പൂര്‍ കലാപത്തിന് നേതൃത്വം നല്‍കുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിതന്നെയാണ്. അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തനങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. രാജ്യത്ത് മതപരമായ ചേരിതിരിവാണ് മണിപ്പൂരിലെ സംഘര്‍ഷമുണ്ടാക്കിയിരിക്കുന്നത്. ആര്‍എസ്എസും ബിജെപിയും സ്‌പോണ്‍സര്‍ ചെയ്ത കലാപം അവിടെ നടക്കുന്നു. ബിജെപി ഭരിക്കുന്നകേന്ദ്രസര്‍ക്കാര്‍ അവിടെ അക്രമം തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുന്നലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനാണ് ഏകസിവില്‍ കോഡ് കൊണ്ടുവരണമെന്ന് ബിജെപി നിര്‍ബന്ധം പിടിക്കുന്നത്. അയോധ്യയിലെ ബാബരി പളളി തകര്‍ത്തതു പോലെയുളള പദ്ധതിഅവര്‍ ഇനിയും പുറത്തെടുത്താല്‍ ഇന്ത്യയെന്ന രാജ്യം ഇനിയുണ്ടാവില്ല. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ മാറ്റി ചിന്തിപ്പിച്ചു. തല്‍ക്കാലത്തെക്കാണെങ്കില്‍ കൂടി നല്ലമനുഷ്യനായ അദ്ദേഹവും തെറ്റിദ്ധരിക്കപ്പെട്ടു പോയെന്നും പാംപ്ലാനിക്ക് ഇന്ന് അഭിപ്രായം തിരുത്തേണ്ടി വന്നുവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ജി.ശക്തിധരന്‍ നടത്തിയവെളിപ്പെടുത്തലില്‍ പാര്‍ട്ടിക്കോ സര്‍ക്കാരിനെതിരായി ഒന്നുമില്ലെന്നും അദ്ദേഹം അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നുമാണ് മനസിലാക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇരുപതുവര്‍ഷങ്ങള്‍ക്കു മുന്‍പുളള കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതില്‍ സത്യമുണ്ടെന്നു തോന്നുന്നില്ല. താന്‍ ഏറെക്കാലമായി ജോലി ചെയ്ത ദേശാഭിമാനിയെ കുറിച്ചും സിപിഎമ്മിനെ കുറിച്ചും ശക്തിധരന്‍ പരാതിപ്പെട്ടില്ല. ഇത്തരം കാര്യങ്ങള്‍ പരാതിയായി കൊണ്ടുവന്നു പുകമറ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ സംശുദ്ധരാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നും അതിനു മാറ്റമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+