കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്: ഇ.പി ലത തന്നെ ഇടതുസ്ഥാനാര്‍ത്ഥി

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്: ഇ.പി ലത തന്നെ ഇടതുസ്ഥാനാര്‍ത്ഥി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോര്‍പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. രാവിലെ ഒന്‍പതിന് വരണാധികാരിയായ കലക്ടര്‍ ടി വി സുഭാഷിന്റെ മേല്‍നോട്ടത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് ഭരിച്ചിരുന്ന കോര്‍പറേഷനില്‍ മേയര്‍ ഇപി ലതയെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായ കിഴുന്ന ഡിവിഷന്‍ അംഗം സുമാ ബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. ഇപി ലത തന്നെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടപാടുകാര്‍ക്ക് പണി കൊടുത്ത് ന്യൂജെന്‍എടി എമ്മുകള്‍: ആള്‍ സ്ഥലം കാലിയാക്കിയതിനു ശേഷവും പണം !!

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സ്വതന്ത്ര അംഗം പി.കെ രാഗേഷ് മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണച്ചതിനാലാണ് ഇ പി ലത മേയറായത്. മറുകണ്ടം ചാടിയ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരേ കഴിഞ്ഞ ദിവസംഎല്‍.ഡി.എഫ് കൊïുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു. പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും യുഡിഎഫ് ബഹിഷ്‌കരിച്ചതോടെ നിശ്ചിത അംഗസംഖ്യ ലഭിക്കാതെ പ്രമേയം പരാജയപ്പെടുകയായിരുന്നു.

eplatha-

എല്‍ഡിഎഫ് അംഗങ്ങളായ 26 പേരും വോട്ട് രേഖപ്പെടുത്തിയെങ്കിലും ഡെപ്യൂട്ടി മേയറും 27 യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നതോടെ 54 അംഗങ്ങളുള്ള കൗണ്‍സിലില്‍ പ്രമേയം പരാജയപ്പെടുകയായിരുന്നു. പ്രമേയം പാസാവണമെങ്കില്‍ 28 വോട്ട് വേണം. പി കെ രാഗേഷ് യുഡിഎഫിലേക്ക് മാറുകയും എടക്കാട് ഡിവിഷനിലെ സിപിഎം അംഗം ടിഎം കുട്ടിക്കൃഷ്ണന്‍ മരണമടയുകയും ചെയ്തതോടെ എല്‍ഡിഎഫ് അംഗസംഖ്യ 26 ആയി ചുരുങ്ങിയിരുന്നു.

English summary
EP Latha willl be candidate for Kannur corporation Mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X