കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് മോഷണം: ഏഴുലക്ഷത്തിന്റെ ഉപകരണം തിരിച്ചെത്തിച്ച് മോഷ്ടാവ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും മോഷണം പോയ മെഡിക്കല്‍ ഉപകരണം മുറിയിലെ ഷെല്‍ഫില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഈ കേസില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മെഡിക്കല്‍ ഉപകരണം രണ്ടുമാസത്തിന് ശേഷം മോഷ്ടാവ് തന്നെ ആരുമറിയാതെ തിരികെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.

ഒന്നും രണ്ടും ഡോസുകളായി കൊവിഷീല്‍ഡും കൊവാക്‌സിനും; ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതിഒന്നും രണ്ടും ഡോസുകളായി കൊവിഷീല്‍ഡും കൊവാക്‌സിനും; ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

ഈക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ഏഴുലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണം മോഷണം പോയത്. ആശുപത്രിയിലെ അനസ്‌തേഷ്യ റൂമില്‍ സൂക്ഷിച്ചിരുന്ന ഓപ്പറേഷനുമായി ബന്ധപ്പെട്ട വീഡിയോ ലാറിങ്ങോസ്‌കോപ്പിയെന്ന ഉപകരണമാണ് മോഷണം പോയത്. മെഡിക്കല്‍ കോളജ് കെട്ടിടത്തിലെ ആറാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നതാണ്. താക്കോല്‍ ഓപ്പറേഷന്‍ തിയേറ്ററിലെ സീക്രട്ട് ബോക്‌സിലാണ് സൂക്ഷിച്ചിരുന്നത്. പി.ജി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ഇവിടെ യഥാസമയവും ഉണ്ടാകാറുണ്ട്.

annur-map-copy

ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നില്ല. ഇത് പോലിസ് അന്വേഷണത്തിന് തടസമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു കസ്റ്റഡിയിലെടുത്ത ഉപകരണം ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നീക്കം തുടങ്ങി. വിരലടയാള വിദഗ്ദരുടെ സഹായത്തോടെ കേസന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈതരത്തില്‍ നിരന്തരം വിവാദസംഭവങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലിസ് സംഘം പരിയാരത്തെത്തി അന്വേഷണം നടത്തി.

നേരത്തെ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനിയുടെലാപ്പ്് ടോപ്പ് മോഷ്ടിച്ച കേസ് പരിയാരം പൊലിസ് നിരീക്ഷണ ക്യാമറയുടെ സഹായത്തോടെ പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് മെഡിക്കല്‍ ഉപകരണം മോഷണം പോയത്.മോഷണം പോയ ഉപകരണം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇതില്‍ ഫോറന്‍സിക് പരിശോധനനടത്തുമെന്നും പരിയാരം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.വി ബാബു അറിയിച്ചു. ആറാം നിലയിലെ ഷെല്‍ഫിലാണ് ഉപകരണം കണ്ടെത്തിയത്. ഇവിടെസി.സി.ടി. വി ക്യാമറയില്ലാത്തതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നത്.

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കല്യാശേരി എം. എല്‍. എ എം.വിജിനും പ്രതികരിച്ചു.സര്‍ക്കാര്‍ സംവിധാനമെന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സ്വാഭാവികമായ ചില പ്രശ്്‌നങ്ങളുണ്ടെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും എം. എല്‍. എ അറിയിച്ചു.സര്‍ക്കാരിന്റെ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പലഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. ജനങ്ങളുടെയും ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ സഹകരണവും ജാഗ്രതയും ഈക്കാര്യങ്ങളില്‍ വേണം. മുഖ്യമന്ത്രിയുടെ പ്രതിനിധി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ജില്ലാകലക്ടര്‍, ആശുപത്രിയധികൃതര്‍ എന്നിവരുള്‍പ്പെടെയുള്ള സമിതി ഈ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചു ചെയ്തു പരിഹാരം കാണുമെന്നും എം. എല്‍. എ അറിയിച്ചു.

English summary
Equipment worth seven lakh stole from Kannur Medical college and returned by a thief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X