കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലമുകളിലെ മുത്തപ്പന്‍ ആരാധനാകേന്ദ്രം; കുന്നത്തൂര്‍പാടിയില്‍ ഉത്സവം ആരംഭിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ മലമുകളിലെ മുത്തപ്പന്‍ ആരാധനാകേന്ദ്രമായ കുന്നത്തൂര്‍പാടിയില്‍ ഉത്സവത്തിന് തിരിതെളിഞ്ഞു. മലമുകളിലെ ദിവ്യചൈതന്യമുണ്ടെന്നു വിശ്വസിക്കുന്ന ഗുഹാമുഖത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പാടിയിലാണ് ഉത്സവം തുടങ്ങിയത്.കങ്കാണിയറയില്‍ അടിയന്തിരക്കാരും കരക്കാട്ടിടം വാണവരും വിളക്ക് തെളിയിച്ചതോടെ കുന്നത്തൂര്‍പാടി തിരുവപ്പന മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനകളോടെ തുടക്കമായത്.

താഴെ പൊടിക്കളത്ത് വെള്ളിയാഴ്ച വൈകിട്ട് കോമരം പൈങ്കുറ്റി വച്ചശേഷമായിരുന്നു പാടിയില്‍ പ്രവേശിക്കല്‍ ചടങ്ങ്. കരക്കാട്ടിടം വാണവര്‍ അടിയന്തിരക്കാര്‍ക്ക് കൈനീട്ടം നല്‍കി അഞ്ചില്ലം അടിയാന്മാര്‍ കളിക്കപ്പാട്ടോടുകൂടി തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നളളിച്ചു.കരക്കാട്ടിടം വാണവര്‍ എസ് കെ കുഞ്ഞിരാമന്‍ നായനാര്‍, തന്ത്രി പോര്‍ക്കിളില്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചു. വാദ്യമേളവും വെടിക്കെട്ടുമായാണ് പാടിയില്‍ പ്രവേശിക്കല്‍. കങ്കാണിയറയിലെ വിളക്ക് തെളിയിച്ചതോടെ ഉത്സവത്തിന് തുടക്കമായി.

ku

ഇത്തവണ ഏഴ് നാള്‍ വൈകിയാണ് ഉത്സവം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനംമൂലം ഒരു ദിവസത്തെ ചടങ്ങ് മാത്രമായാണ് നടത്തിയത്. എല്ലാ വര്‍ഷവും 30 ദിവസങ്ങളില്‍ നടത്തിയിരുന്ന ഉത്സവം കോവിഡ് പശ്ചാത്തലത്തിലാണ് 24 ദിവസമായി ചുരുക്കിയതെന്ന് പാരമ്പര്യ ട്രസ്റ്റി എസ് കെ കുഞ്ഞിരാമന്‍ നായനാര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശ്ശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. ജനുവരി16-ന് ഉത്സവം സമാപിക്കും. വര്‍ഷത്തില്‍ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലെ ദേവസ്ഥാനത്തേക്ക് ആള്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. കര്‍ണാടകവനാതിര്‍ത്തിയിലാണ് കുന്നത്തൂര്‍ പാടി സ്ഥിതിചെയ്യുന്നത്. ഉത്സവകാലങ്ങളില്‍ മാത്രമേ ഇവിടെ തീര്‍ത്ഥാടകര്‍ക്ക്സന്ദര്‍ശനത്തിന് അനുമതിയുള്ളൂ.

Recommended Video

cmsvideo
ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

English summary
faimous muthappan temple in kunnathurpadi kannur celebration started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X