വ്യാജ രജിസ്ട്രേഷന്‍: യുവാവ് അറസ്റ്റില്‍; പിന്നില്‍ വന്‍സംഘമെന്ന് പോലീസ്

ആലക്കോട്: വ്യാജ വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു നൂറിലധികം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലിസ്. സംഭവത്തില്‍ വന്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം വിപുലീകരിച്ചത്. ആലക്കോട് സി. ആര്‍ ബില്‍ഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ആലക്കോട് വെളളാട് സ്വദേശി ചാത്തോത്ത് രാഹുല്‍ സി.രാഘവനെയാണ് (28) ആലക്കോട് എസ്‌ഐ എന്‍.ജെ ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

തളിപറമ്പ് കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ വ്യാജസീലും രേഖകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സ്ഡ് എന്‍ജിനിയറായ തടിക്കടവ് കൂട്ടിക്കരിയിലെ കൈത്തോട്ടുങ്കല്‍ ജമുന ജോസഫിന്റെ '(28) പരാതിയിലാണ് കേസെടുത്തു പ്രതിയെ അറസ്റ്റു ചെയ്തത്.

knr-arrest

ജമുനയുടെ പേരിലുളള എന്‍ജിനിയറിങ് ലൈസന്‍സും സീലും വ്യാജമായി നിര്‍മിച്ച് ഇതു ഉപയോഗിച്ചു കൃത്രിമ ബില്‍ഡിങ് വാല്യൂലേഷന്‍ തയ്യാറാക്കി നിരവധി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്നായിരുന്നു പരാതി. ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിലുളള കെട്ടിടങ്ങളുടെ വില അംഗീകൃത എന്‍ജിനിയര്‍ പരിശോധിച്ചു നിര്‍ണയിക്കണമെന്നാണ് ചട്ടം. ഇതിന്റെ മറവില്‍ ജമുനയുടെ അറിവോ സമ്മതമോയില്ലാതെ 2024-ജനുവരി മുതല്‍ ഏപ്രില്‍ 20-വരെയുളള കാലയളവില്‍ വ്യാജരേഖ ചമച്ചും വ്യാജഒപ്പിട്ടും നിരവധി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതിയില്‍ ആരോപിച്ചിരുന്നു.

ആലക്കോട്, തളിപറമ്പ്, ശ്രീകണ്ഠാപുരം, സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് ആധാരം രജിസ്റ്റര്‍ ചെയ്തത്. ആലക്കോട്മാത്രം 64 ആധാരങ്ങള്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തതായി വ്യക്തമായത്. എന്‍ജിനിയര്‍മാരുടെ അംഗീകൃത സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ് ഫെഡ്) തട്ടിപ്പിനെതിരെ രംഗത്തുവന്നിരുന്നു.

പൊലിസ് കേസെടുത്തതിനെതിരെ മുന്‍കൂര്‍ ജാമ്യം തേടിരാഹുല്‍ ഹൈക്കോടതിയെസമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തളളിയ ഹൈക്കോടതി ആലക്കോട് പൊലിസിന് മുന്‍പാകെ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം ഇയാളെ പൊലിസ് പിടികൂടിയത്. ആലക്കോട് എ. എസ്. ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ മാരായ മഹേഷ്, പവന്‍രാജ്, എന്നിവരും രാഹുലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. എസ്. ഐ കെ.ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+