കശുവണ്ടിക്കും കുരുമുളകിനും വില കൂടിയില്ല, പ്രതിസന്ധിയില്‍ കണ്ണൂരിലെ മലയോര കര്‍ഷകര്‍
ഇരിട്ടി: സീസണ്‍ തുടങ്ങിയിട്ടും കശുവണ്ടിക്ക് വില കുറഞ്ഞത് മലയോര കര്‍ഷകരെ പ്രതിസന്ധിയുടെ തീരാ ദുരിതത്തിലാക്കുന്നു. നെല്ലിനും നാളികേരത്തിനു മൊപ്പം മലഞ്ചരക്ക് വിപണിയിലും വിലയിടിഞ്ഞതോടെയാണ് മലയോര കര്‍ഷകരുടെ ദുരിതം ഇരട്ടിച്ചത്.
കാര്‍ഷികോല്‍പന്ന ങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണ മെന്നാവശ്യപ്പെട്ട് രാജ്യത്ത് കര്‍ഷകസമരം പുകയുമ്പോള്‍ കേരളത്തിലും കര്‍ഷകര്‍ കണ്ണീരിലാണ്. കുരുമുളക്, കശുവണ്ടി വില പരിതാപകരമായി കുറഞ്ഞതോടെ യാണ് ഇവയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷ നഷ്ടമായത്.

ഒരുകിലോക്ക് 640 രൂപയായിരുന്ന കുരുമുളക് വില 510 രൂപയായാണ് താഴ്ന്നത്. കിലോയ്ക്ക് 124 രൂപ വില കിട്ടിയിരുന്ന കശുവണ്ടിക്ക് ഇപ്പോള്‍ കിട്ടുന്നത് 100 രൂപമാത്രമാണ്. സീസണില്‍ ഉത്പാദനം ഉയര്‍ന്നതും അഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതും സംഭരണവില നിശ്ചയിക്കാത്തതും വിലയിടിവിന് കാരണമായെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.
ജനുവരി തുടക്കത്തില്‍ ഗുണമേന്മയനുസരിച്ച് 600-640 രൂപയ്ക്കുവരെ ശേഖരിച്ചിരുന്ന കുരുമുളക് 510-525 രൂപയ്ക്കാണ് നിലവില്‍ ഇടുക്കി ഹൈറേഞ്ചിലെ വ്യാപാരികള്‍ ശേഖരിക്കുന്നത്. നിലമ്പൂരില്‍ കുരുമുളകിന് 490 രൂപയേ കിട്ടുന്നുള്ളൂ. ഇരിട്ടിയില്‍ 485-ഉം തളിപ്പറമ്പില്‍ 490-ഉം വയനാട്ടില്‍ 510-ഉം ആയി വിലയിടിഞ്ഞു.
വയനാടന്‍ കുരുമുളകിന് കിന്റലിന് ഒരാഴ്‌ചെകാണ്ട് കുറഞ്ഞത് 3000 രൂപയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ലിറ്റര്‍ വെയ്റ്റ് (ഒരുലിറ്റര്‍ അളവ് പാത്രത്തില്‍ ശേഖരിക്കുന്ന കുരുമുളകിന്റെ തൂക്കം) വന്‍തോതില്‍ കുറഞ്ഞതും വിലയിടിവിന്റെ കാരണമായെന്ന് മലഞ്ചരക്ക് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
റബ്ബറിന് താങ്ങുവില നിശ്ചയിക്കാത്തതിനാല്‍ നേരത്തെ മലയോര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനു പുറമേയാണ് മറ്റു നാണ്യവിളകള്‍ക്കും വില കുത്തനെ ഇടിഞ്ഞത്. വന്യമൃഗ ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കണ്ണൂരിലെ മലയോര മേഖലയിലെ കര്‍ഷകര്‍. ഇതുവരെയായി നാലുപേര്‍ കണ്ണുരില്‍ നിന്നും മാത്രം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയിട്ടുണ്ട്.












Click it and Unblock the Notifications