കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യ പ്രശ്നം രൂക്ഷം: കീഴാറ്റൂര്‍ തോടില്‍ മത്സ്യങ്ങള്‍ ചത്തു പൊന്തി, നടപടിയില്ലാത്തതില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: കീഴാറ്റൂര്‍ തോടില്‍ മലിനജലം ഒഴുകിയെത്തി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. ബുധനാഴ്ച ഉച്ചയോടെ പെയ്ത വേനല്‍മഴക്കു ശേഷമാണ് കീഴാറ്റൂര്‍ തോടില്‍ മാലിന്യം ഒഴുകിയെത്തിയത്. കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മീനുകള്‍ ചത്തു പൊങ്ങിയതായും കണ്ടെത്തി.

ഏലൂരില്‍ മൂന്നു വയസുകാരൻ മർദനമേറ്റു മരിച്ച സംഭവം: അന്വേഷണം അമ്മയുടെ മുൻ ബന്ധത്തിലേക്ക്! ഏലൂരില്‍ മൂന്നു വയസുകാരൻ മർദനമേറ്റു മരിച്ച സംഭവം: അന്വേഷണം അമ്മയുടെ മുൻ ബന്ധത്തിലേക്ക്!

അതേസമയം കീഴാറ്റൂരിലെ മാലിന്യ പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടും നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. തളിപ്പറമ്പ് നഗത്തിലെ മാലിന്യങ്ങള്‍ മുഴുവന്‍ കീഴാറ്റൂര്‍ തോടിലാണ് ഒഴുകിയെത്തുന്നത്. നഗരസഭയിലെ 30, 31 വാര്‍ഡുകളെയാണ് മാലിന്യ പ്രശ്‌നം രൂക്ഷമായി ബാധിച്ചിരുന്നത്. പാളയാട്, കീഴാറ്റൂര്‍, കൂവോട് എന്നിവിടങ്ങളിലാണ് മാലിന്യങ്ങള്‍ കെട്ടിക്കിടക്കാറുള്ളത്. ഇപ്പോള്‍ തോട്ടില്‍ കാടും മറ്റ് ഖരമാലിന്യങ്ങളും നിറഞ്ഞ് പല സ്ഥലങ്ങളിലായി അഴുക്ക് വെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് ഗരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ പാണ്ടിമേളം പൂരത്തിനു മാത്രം; പാറമേക്കാവിലമ്മയുടെ പ്രത്യേകാവകാശംവടക്കുന്നാഥ ക്ഷേത്രത്തിനകത്തെ പാണ്ടിമേളം പൂരത്തിനു മാത്രം; പാറമേക്കാവിലമ്മയുടെ പ്രത്യേകാവകാശം

കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ നാല്‍പതിലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. മഴക്കാലമെത്തുന്നതിനു മുന്‍പായി തോട് ശുചീകരിക്കുന്നതിനുളള നടപടികള്‍ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതിന്റെഭാഗമായി കൗണ്‍സിലര്‍മാരായ കെ. മുരളീധരന്‍, പി പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടി വി വിനോദ്, കെ ബിജു മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭക്ക് നിവേദനം നല്‍കി.

-kannur-map-co

അതേസമയം കീഴാറ്റൂര്‍ തോടില്‍ മലിനജലം ഒഴുകിയെത്തി മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ ഏതെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം കാരണമാകാം മത്സ്യങ്ങള്‍ ചത്തുപൊങ്ങാനിടയായതെന്നാണ് മനസിലാക്കുന്നതെന്നും തോട്ടില്‍ പല സ്ഥലങ്ങളിലായി സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയില്‍ തടസം ശ്രദ്ധയില്‍പ്പെട്ടതായും ഇവ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നഗരസഭാ ചെയര്‍മാനും സെക്രട്ടറിക്കും സമര്‍പ്പിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിപി ബൈജു പറഞ്ഞു.


English summary
Fishes dies in Keezhatoor ditch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X