കണ്ണൂർ വിമാനത്താവളത്തിൽ നിന്നും യുഎഇയിലേക്കുള്ള വിമാനസർവീസ് തുടങ്ങി
മട്ടന്നൂർ: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ അനുമതി ലഭിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ആദ്യദിനം ദുബായിലേക്കാണ് സർവീസ് ആരംഭിച്ചത്. യാത്രക്കാർക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം വിമാനത്താവളത്തിൽ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ 500 പേരെ പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് കിയാൽ ഓപറേഷൻ ഹെഡ് രാജേഷ് പൊതുവാൾ അറിയിച്ചു. മൈക്രോ ഹെൽത്ത് ലബോറട്ടറിയാണ് ടെസ്റ്റ് നടത്തുന്നത്. 10 കൗണ്ടറുകളാണ് വിമാനത്താവള ടെർമിനലിൽ ഒരുക്കിയത്. 15 മിനിറ്റ് സമയം കൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും. 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്.
പരിശോധനക്ക് വാട്‌സ്ആപ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. പരിശോധനാ ഫലം മൊബൈലിലും പരിശോധനാ കേന്ദ്രത്തിലും ലഭിക്കും. 10 എണ്ണത്തിൽ വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്കായി രണ്ട് വീതം മാറ്റിവെച്ചിട്ടുണ്ട്. റാപ്പിഡ് പരിശോധന ഫലത്തോടൊപ്പം 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധന സർട്ടിഫിക്കറ്റും വാക്‌സിൻ സർട്ടിഫിക്കറ്റും യാത്രക്കാർ കരുതണം.

ജാതി വോട്ടുകൾ വിധിയെഴുതുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്; എസ്‌പി, ബിഎസ്‌പി പദ്ധതികൾക്ക് പിന്നിൽ
അതിനിടെ, വിദേശയാത്ര ആവശ്യമുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി പ്രത്യേക സൗകര്യം ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തി. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ ലഭിക്കുന്നതിനായി കോവിഡ് വെബ്‌സൈറ്റില്‍ പാസ്പോര്‍ട്ടിന്റെ കോപ്പി, കാലാവധി തീരാത്ത വിസയുടെ കോപ്പി, എയര്‍ ടിക്കറ്റ്, ജോബ് ലെറ്റര്‍, ഉടനെ ജോലിയില്‍ പ്രവേശിക്കണമെന്ന കമ്പനിയുടെ അറിയിപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അല്ലാത്തപക്ഷം എമര്‍ജന്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ നല്‍കാന്‍ കഴിയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
കർണ്ണാടകത്തിലേക്ക് റോഡുമാർഗം പ്രവേശിക്കാൻ ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധന കർശനമാക്കിയതിനെ ത്തുടർന്ന് മാക്കൂട്ടത്ത് നാലാം ദിവസവും നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടന്നു. രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് മതിയെന്ന നിബന്ധനമാറ്റി യാത്രക്കാർക്കു 72 മണിക്കൂറിനുള്ളിലും ചരക്കുവാഹന തൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിലും എടുത്ത കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയാണ് കേരളത്തിലേക്കുള്ള റോഡ് യാത്രികർക്ക് വിനയായത്.
മറ്റെല്ലായിടത്തും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് മതിയെന്നതിനാൽ ഈ ധാരണവെച്ച് എത്തുന്നവരെല്ലാം മടങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ചെക്ക് പോസ്റ്റിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പൊതു ഗതാഗത സൗകര്യങ്ങളും ഇല്ലാതായി. ഇതും ഇതുവഴി കർണ്ണാടകത്തിലെ മൈസൂരു, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് യാതചെയ്യുന്നവർക്ക്
തിരിച്ചടിയായിട്ടുണ്ട് കർണ്ണാടക, കേരളാ ആർ ടി സി ബസ്സുകളടക്കം അൻപതോളം ബസ്സുകൾ സർവീസ്ന ടത്തിയിരുന്ന റൂട്ടിൽ കഴിഞ്ഞദിവസം അഞ്ച് ബസ്സുകളാണ് ഓടിയത്.
കേരള ആർടിസിയുടെ 2 ബസുകളും കർണാടക ആർടിസിയുടെ ഒരു ബസും രണ്ട്സ്വകാര്യ ബസും മാത്രമാണ് സർവീസ് നടത്തിയത്. കേരളത്തിലേക്ക് വരാൻ നിബന്ധനകൾ ഇല്ലെന്നിരിക്കെ ഓണക്കാലം അടുത്തുവരുന്നതും നാട്ടിലെത്താൻ ഒരുങ്ങിയിരിക്കുന്നവർക്ക് പൊതുഗതാഗത ലഭ്യത ഇല്ലാതാകുന്നത് വൻ സാമ്പത്തിക നഷ്ടത്തിനിടവരുത്തും.
മലയാളികൾക്ക് ഇതിനായി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി ഓണക്കാലം കൂടി കണക്കിൽ എടുത്ത് കേരള ആർടിസി കൂടുതൽ സർവീസ് നടത്തണമെന്നാണ് അന്തർ സംസ്ഥാന യാത്രക്കാരുടെ ആവശ്യം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ കർണാടകയുടെ പ്രവേശന നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലം ഉണ്ടാവണമെന്ന നിബന്ധന ഉറപ്പു വരുത്തിയാൽ മതിയെന്ന നിലപാടിലാണ് അന്തർ സംസ്ഥാന യാത്രക്കാർ












Click it and Unblock the Notifications