കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി നാശനഷ്ടം: പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യണം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മഴക്കെടുതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശ നഷ്ടങ്ങളുണ്ടായ തദ്ദേശ സ്ഥാപനങ്ങള്‍ അവയില്‍ അടിയന്തര പ്രാധാന്യമുള്ളവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വാര്‍ഷിക പദ്ധതികള്‍ ഭേദഗതി ചെയ്യണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശം നല്‍കി. റോഡുകള്‍, കലുങ്കുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന കേസുകളില്‍ അടിയന്തര പ്രാധാന്യത്തോടെ പുനസ്ഥാപിക്കേണ്ടവ ഉള്‍പ്പെടുത്തിയാണ് പദ്ധതി ഭേദഗതി ചെയ്യേണ്ടത്.

<strong>മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല</strong>മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല

പഞ്ചായത്തുകള്‍ക്ക് സ്വന്തമായി നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികളാണെങ്കില്‍ അവ സംയുക്ത പദ്ധതിയാക്കി മാറ്റുന്നതിനുള്ള സംവിധാനമുണ്ടാക്കണം. അത്തരം കേസുകളില്‍ പഞ്ചായത്തുകള്‍ നിശ്ചിത വിഹിതം വകയിരുത്തുന്നതോടൊപ്പം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണം തേടണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.

Road

സെപ്റ്റംബര്‍ 15നു മുമ്പായി പദ്ധതി ഭേദഗതികള്‍ ആസൂത്രണ സമിതി മുമ്പാകെ സമര്‍പ്പിക്കണം. മഴക്കെടുതി നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്കാവശ്യമായ തുക, നിലവിലെ വാര്‍ഷിക പദ്ധതികളില്‍ നടപ്പാവാന്‍ സാധ്യതയില്ലായില്ലാത്തതും അടിയന്തര പ്രാധാന്യമില്ലാത്തതുമായ പദ്ധതികള്‍ ഒഴിവാക്കിക്കൊണ്ട് കണ്ടെത്തണം. പൂര്‍ണമായും തകര്‍ന്ന റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ആവശ്യത്തിന് ഫണ്ടില്ലെങ്കില്‍ പ്രത്യേക സാഹചര്യത്തില്‍ മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഴക്കെടുതിയെ തുടര്‍ന്ന് വീടുകളില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്നവര്‍ക്കുള്ള 10,000 രൂപ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വീടിനും കൃഷിക്കും മറ്റും നാശനഷ്ടങ്ങളുണ്ടായവര്‍ക്കുള്ള നഷ്ടപരിഹാരവും ഉടന്‍ വിതരണം ചെയ്യണമെന്നും കെ വി സുമേഷ് പറഞ്ഞു.

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, കൃഷി, മൃഗങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ യോഗം വിലയിരുത്തി. മഴക്കെടുതി മൂലം കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടായ തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ലാ ആസൂത്രണ കമ്മിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ്, ആസൂത്രണ സമിതി അംഗങ്ങളായ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, ടി ടി റംല, എം സുകുമാരന്‍, പി ജാനകി, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌ക്കരന്‍, കെ വി ഗോവിന്ദന്‍, ഡി.പി.ഒ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Flood damage: Local bodies should amend annual plan projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X