കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചുവപ്പുനാടനീങ്ങി: ഹൈക്കോടതി വിധിയുടെ തുണയാല്‍ വിദേശ ദമ്പതികള്‍ക്ക് വിവാഹം

Google Oneindia Malayalam News

ശ്രീക്ണഠാപുരം: ഹൈക്കോടതി ഇടപെടലിലൂടെ വിദേശത്തുള്ള നവദമ്പതികള്‍ക്ക് ഓണ്‍ലൈനിലൂടെ വിവാഹ രജിസ്‌ട്രേഷന്‍. നിയമവും ആധുനിക സാങ്കേതികവിദ്യയും ആശ്വാസമായി.

ശാലിന്‍...കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ; എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

ശ്രീകണ്ഠപുരം സബ് രജിസ്‌ട്രേഷന്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം ഒരു അപൂര്‍വ്വ വിവാഹ രജിസ്‌ടേഷന് വേദിയായി. വധു ഫിലിപ്പീന്‍സ് കാരി ലെനി ജീന്‍ ബിയാസ്‌ക ഗഫാറ്റേ,വരന്‍ കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശ ഒസി മനുവും മാലിദ്വീപിലുള്ള സണ്‍ സിയാം റിസോര്‍ട്ട്ജീവനക്കാരാണ്. ഇവരുടെ വിവാഹം കണ്ണൂരില്‍ വെച്ച് 2021 സെപ്റ്റംബറില്‍ കഴിഞ്ഞു എങ്കിലും വിവാഹ രജിസ്‌ട്രേഷന്‍ ഇതേവരെ നടത്തിയിരുന്നില്ല.

kannur


ഇന്ത്യന്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് സെക്ഷന്‍ 15 പ്രകാരം വിവാഹിതരായ ദമ്പതികള്‍ 30 ദിവസം ഒരുമിച്ച് താമസിച്ച ശേഷം ആയിരിക്കണം രജിസ്റ്റര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് ചെല്ലേണ്ടത്. 2021 ല്‍ ഒരുതവണ ശ്രമിച്ചപ്പോള്‍ വിദേശ വനിതയാണ് എംബസി മുഖേന വെരിഫിക്കേഷന്‍ പൂര്‍ത്തിയായാലേ നടത്തിത്തരു' അണ്‍ മാരീഡ് സിംഗിള്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞു തിരിച്ചയച്ചു.

'എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല'; മുരളി പെരുന്നല്ലിക്കെതിരെ വിമർശനം'എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല'; മുരളി പെരുന്നല്ലിക്കെതിരെ വിമർശനം

2022 ഏപ്രില്‍ അഞ്ചിന് വീണ്ടും ഇരുവരും ഇവിടെയെത്തി രജിസ്റ്റര്‍ മുമ്പാകെ നേരിട്ട് സിംഗിള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും എംബസി വെരിഫിക്കേഷന്‍ വേണമെന്ന് പറഞ്ഞ് തിരിച്ചയച്ചു. ശ്രീകണ്ഠാപുരം അക്ഷയ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇനിയും രജിസ്‌ട്രേഷനായി കേരളത്തിലേക്ക് വരാന്‍ ഉള്ള ബുദ്ധിമുട്ട് അറിയിച്ച് സമര്‍പ്പിച്ച ഹര്‍ജി ശ്രീകണ്ഠാപുരം മാരേജ് ഓഫീസറോട് വിവാഹം ഓണ്‍ലൈനായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി കൊടുക്കുവാന്‍ ഉത്തരവിടുകയായിരുന്നു.

കോടതി ഉത്തരവ് പ്രകാരം ഇന്നലെ 3.30 ന് മാലിദ്വീപിലുള്ള ദമ്പതികളെ ഗൂഗിള്‍ മീറ്റിലൂടെ ശ്രീകണ്ഠാപുരം എസ് ആര്‍ ഒ ഐഡന്റിഫൈ ചെയ്തു വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സാക്ഷികളായി എ എം ഹമീദ് കുട്ടി,വെലിക്കല്‍ മാത്യു, ഒ സി നിമ്മി വരന്റെ പവര്‍ ഓഫ് അറ്റോര്‍ണി ആയ മാതാപിതാക്കള്‍ ഒ സി ചന്ദ്രനും,ഇന്ദിരയും എസ് ആര്‍ ഒ ഉഷാമണിയും പങ്കെടുത്തു. ദമ്പതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് മാനാസ് പി ഹമീദ് ഹൈക്കോടതിയില്‍ ഹാജരായി.കോടതി അനുശാസിക്കുന്ന നിയമവും സാങ്കേതിക വിദ്യയും ദമ്പതികള്‍ക്ക് തുണയായി.

English summary
Foreign couples get married with the help of the High Court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X