കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനവാസ കേന്ദ്രത്തിലിറങ്ങിയ കുട്ടിയാന കുഴിയിൽ വീണു കാലൊടിഞ്ഞു: രക്ഷകരായത് വനപാലകർ, സംഭവം കണ്ണൂരില്‍!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ആനക്കുഴിയിൽ വീണ് ഇരുകാലുകൾക്കും പരിക്കേറ്റ് നടക്കാൻ സാധിക്കാഞ്ഞ കുട്ടിയാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ക്കൊടുവിലാണ് കുട്ടിയാനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. കർണാടക വനമേഖലയോട് ചേർന്ന് ജനവാസ കേന്ദ്രത്തിൽ കണ്ടെത്തിയ ആനയെ ബുധനാഴ്ച്ച പകലാണ് രക്ഷപ്പെടുത്തി സംരക്ഷിത കേന്ദ്രത്തിലാക്കിയത്. ശ്രീകണ്ഠാപുരം പയ്യാവൂർ നറുക്കും ചീത്തയിലാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയോടെ കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തിയത്.

കൊറോണ വ്യാപനം തടയാൻ കർശന നിർദേശം: നിർദേശം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് കർണാടക സർക്കാർകൊറോണ വ്യാപനം തടയാൻ കർശന നിർദേശം: നിർദേശം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് കർണാടക സർക്കാർ

മാസങ്ങൾക്കു മുൻപ് മറ്റൊരു കാട്ടാന കിണറ്റിൽ വീണിരുന്നു. ഇതിനു സമീപത്തായാണ് പരിക്കേറ്റ കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. ആനയെ കണ്ട് ജനങ്ങൾ ആദ്യം ഭയന്നുവെങ്കിലും പരിക്കേറ്റ നിലയിൽ ആണെന്ന് മനസ്സിലായതോടെ പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചർ എം വി ജയപ്രകാശിൻ്റെ നേതൃത്വത്തിൽ വനപാലകരും പയ്യാവൂർ എസ്ഐപിസി രമേശൻ്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.

kannurmap11-

മഹാനടൻ തിലകന്റെ കുടുംബത്തിലെ പരാജിതനായ നടനാവാം, പക്ഷേ നന്മയുള്ള പച്ച മനുഷ്യൻ, കുറിപ്പ് വൈറൽ!മഹാനടൻ തിലകന്റെ കുടുംബത്തിലെ പരാജിതനായ നടനാവാം, പക്ഷേ നന്മയുള്ള പച്ച മനുഷ്യൻ, കുറിപ്പ് വൈറൽ!

തുടർന്ന് വിശദമായ കൂടിയാലോചനയ്ക്കു ശേഷം ആനയെ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കർണാടക അതിർത്തിയിലെ വനമേഖലയിൽ തീപിടുത്തം ഉണ്ടായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട ആനയാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നത്. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് നിന്ന് വനം വകുപ്പും, വെറ്റിനറി സർജനും സംഘവും സ്ഥലത്തെത്തിയിരുന്നു. മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ മയക്കുവെടി വെച്ചതിന് ശേഷമാണ് വൈകിട്ടോടെ കുട്ടി ആനയെ പരിശോധിക്കാൻ സാധിച്ചത്.

ഇരു കാലുകളുകൾക്കും വാലിനും ശക്തി കുറഞ്ഞത് കാരണം എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിൽ ആയിരുന്നു കാട്ടാനയുടെ സ്ഥിതി. ഇതോടെ ഇതിനെ വേദനസംഹാരി നൽകി നീരിക്ഷണത്തിലാക്കിരിക്കുകയാണ്. ജനവാസ കേന്ദ്രത്തിലെത്തിയ ആനയെ മുത്തങ്ങ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സൂചനയുണ്ട്. കണ്ണൂർ ജില്ലയിലെ ആറളം വനമേഖലയിലും ചന്ദനക്കാംപാറ, പയ്യാവൂർ മേഖലയിലും കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസമാണ് കാട്ടാന. കർഷകനായ ആഗസ്തിയെ സ്വന്തം വീടിനരികെ നിന്ന് അടിച്ചു കൊന്നത്. ഇതിനു ശേഷം മലയോര മേഖലയിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.

നടൻ തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു, അന്ത്യം കരൾ രോഗത്തെ തുടർന്ന് കൊച്ചിയിൽനടൻ തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു, അന്ത്യം കരൾ രോഗത്തെ തുടർന്ന് കൊച്ചിയിൽ

English summary
Forest staff saves baby elephant from populated area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X