കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിക്കൂറില്‍ ഇടപാടുകാരില്‍ നിന്നും ലക്ഷങ്ങള്‍ മുക്കിയ ആര്‍.ഡി എജന്റ് അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസിന്റെ കീഴില്‍ നിക്ഷേപകരില്‍ നിന്നു പിരിച്ചെടുത്ത വന്‍തുക പോസ്റ്റാഫിസിലെ അക്കൗïുകളില്‍ അടക്കാതിരുന്ന ആര്‍.ഡി ഏജന്റിനെ പൊലിസ് അറസ്റ്റുചെയ്തു. കൊളപ്പയിലെ കെ.പി നാരായണിയെയാണ് നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് ഇരിക്കൂര്‍ പൊലിസ് അറസ്റ്റുചെയ്തത്. പോസ്റ്റാഫിസ് തിരിമറി വഴി ലക്ഷങ്ങള്‍ മുക്കിയത് പുറത്തുവരികയും കാലാവധി കഴിഞ്ഞവര്‍ പണത്തിനായി വീട്ടിലെത്തിയപ്പോള്‍ ബ്ലെയ്ഡ് കൊണ്ട് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത് ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.

ഗള്‍ഫിലെ സാമ്പത്തിക തര്‍ക്കം: കാറിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പോലീസ് പിടിയില്‍ഗള്‍ഫിലെ സാമ്പത്തിക തര്‍ക്കം: കാറിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പോലീസ് പിടിയില്‍

ഇരിക്കൂര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസിന്റെ കീഴില്‍ കേന്ദ്ര സര്‍ക്കാരിന്റെ സേവിങ് പദ്ധതിയില്‍ ആര്‍.ഡി ഏജന്റായി 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു നാരായണി. ഓരോ മാസവും വന്‍തുക നിക്ഷേപമായി പിരിവടുത്ത് പോസ്റ്റാഫിസില്‍ നിക്ഷേപിച്ചുവരവേ ഏതാനും വര്‍ഷങ്ങളായി നിക്ഷേപതുക തപാലാഫിസില്‍ അടക്കാതിരുന്നതിനാല്‍ കാലാവധി കഴിഞ്ഞിട്ടും പലിശ സഹിതം തുക കിട്ടാതിരുന്നപ്പോഴാണ് ഇവരുടെ തട്ടിപ്പ് പുറത്തായത്. ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തനമേഖലയാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇരിക്കൂര്‍, പടിയൂര്‍, കൂടാളി പഞ്ചായത്തുകളിലും മട്ടന്നൂര്‍ ശ്രീകണഠപുരം നഗരസഭയിലും കേന്ദ്രമാക്കിയായിരുന്നു നിക്ഷേപം സ്വീകരിച്ചു വന്നിരുന്നത്.

arrested1-156429

കാലാവധി കഴിഞ്ഞവര്‍ തപാലാഫിസിലെത്തിയപ്പോഴാണ് ഇവരുടെ അക്കൗïില്‍ പണമടക്കാതിരുന്നതും നിക്ഷേപകര്‍ക്ക് അവരുടെ പാസ് ബുക്ക് നല്‍കാതെ കൊടുക്കുന്ന തുക മറ്റൊരു സ്ലിപ്പില്‍ ചേര്‍ത്ത് ഒപ്പിട്ടു കൊടുക്കുകയായിരുന്നു. നൂറുക്കണക്കിന് നിക്ഷേപകരില്‍ നിന്ന് 50 ലക്ഷത്തിലധികം രൂപ ഇത്തരത്തില്‍ തപാലോഫീസില്‍ അടക്കാതെയുള്ളതായി പുറത്തായത്. കോടതിയില്‍ ഹാജരാക്കിയ നാരായണിയെ കണ്ണൂര്‍ വനിത ജയിലില്‍ റിമാന്റ് ചെയ്തു. മുന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗംകൂടിയാണ് നാരായണി.

English summary
Former block Panchayat member arrested in rd fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X