കല്ലെറിഞ്ഞത് ആരാണെന്ന് അറിയില്ല; കോടതിയിലെത്തി മൊഴി നല്കി ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: തന്നെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2013 ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്കെതിരെ കണ്ണൂരില്‍ കല്ലേറുണ്ടായിരുന്നു. സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 160 ഓളം പേരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആരാണ് കല്ലെറിഞ്ഞത് എന്ന് മനസിലാക്കാന്‍ സാധിച്ചില്ല എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
കണ്ണൂര്‍ അസി. സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയുടെ ഭാഗമായി നടന്ന സാക്ഷി വിസ്താരത്തിലായിരുന്നു സംഭവസമയത്ത് പ്രതികളെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ കൂടാതെ മുന്‍മന്ത്രി കെ സി ജോസഫിനെയും കോടതി വിസ്തരിച്ചിരുന്നു. ആക്രമണം നടക്കുമ്പോള്‍ ചുറ്റും ബഹളവും ആള്‍ക്കൂട്ടവുമായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചിരിക്കുന്നത്.

അതിനാല്‍ സംഭവ സമയത്ത് അക്രമി സംഘത്തില്‍ നിന്ന് തന്നെ കല്ലെറിഞ്ഞത് ആരാണ് എന്ന് മനസ്സിലായിട്ടില്ല എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ജഡ്ജി രാജീവന് വാച്ചാലിന്റെ മുന്നിലെത്തിയാണ് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി സാക്ഷിമൊഴി നല്‍കിയത്. ആള്‍ക്കൂട്ടവും ബഹളവുമായതിനാല് പ്രതികളെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് മുന്‍മന്ത്രി കെ സി ജോസഫും നല്കിയ മൊഴി.

കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ 2013 ഒക്ടോബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് അത്ലറ്റിക് മീറ്റ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ ഉമ്മന്‍ചാണ്ടിയെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന കെ സി ജോസഫ്, ടി സിദ്ദീഖ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു.

വധിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായും കല്ലെറിയുകയും ആയിരുന്നു എന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ എം എല്‍ എമാരായ സി. കൃഷ്ണന്, കെ കെ. നാരായണന് എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, തിരുവനന്തപുരം എ.കെ.ജി സെന്റര്‍ ഓഫിസ് സെക്രട്ടറി ബിജു കണ്ടക്കൈ എന്നിവരേയും പൊലീസ് പ്രതിയാക്കിയിരുന്നു. കേസില്‍ ആകെ 240 സാക്ഷികളുള്ളതില്‍ 38 പേരുടെ വിസ്താരം പൂര്‍ത്തിയായി. കേസില്‍ നേരിട്ട് ഹാജരാകണം എന്ന് ഉമ്മന്‍ ചാണ്ടി, കെ സി ജോസഫ്, ടി സിദ്ദീഖ് എന്നിവരോട് കോടതി ആവശ്യപ്പെടുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications